ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ് മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയായി എത്തുന്നു. ടൊവിനോയും കല്യാണിയും ഒന്നിക്കുന്നത് ആദ്യമാണ്. മലയാളത്തിൽ കല്യാണി അഭിനയിക്കുന്ന നാലാമത് സിനിമയാണ് തല്ലുമാല. പ്രണവ് മോഹൻലാലിനൊപ്പം അഭിനയിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലാണ് കല്യാണി ഇപ്പോൾ അഭിനയിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്കുശേഷം ഖാലിദ് റഹ് മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ രചന മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് നിർവഹിക്കുന്നത്.സൗബിൻ ഷാഹിറാണ് ചിത്രത്തിലെ മറ്റൊരു താരം. ഒപി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കലിംഗിലും ചേർന്നാണ് തല്ലുമാല നിർമിക്കുന്നത്. മേയിൽ കോഴിക്കോടും തലശേരിയിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.സുഷിൻ ശ്യം ആണ് സംഗീതം.