SignIn
Kerala Kaumudi Online
Saturday, 16 October 2021 2.00 PM IST

മാർഗനിർദ്ദേശത്തിന് എതിര്,​ കർണാടക അതിർത്തി അടച്ച പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള അതിർത്തി റോഡുകൾ പലതും അടച്ചതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തർസംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏർപ്പെടുത്താൻ പാടില്ല എന്ന കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന് എതിരാണ് കർണാടകത്തിന്റെ നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമേ കർണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിർത്തികളിൽ കണ്ടത്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി കർണാടക ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഈ നിബന്ധന ഒഴിവാക്കാം എന്നാണ് കർണാടക ഡി.ജി.പി ഉറപ്പു നൽകിയത്. പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് തുടർന്നും കർണാടക സർക്കാരുമായി ബന്ധപ്പെടും. അതിനു പുറമെയാണ് പ്രശ്നം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താനുള്ള തീരുമാനം.

അവശ്യസാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് അതിർത്തി കടന്ന് യാത്രചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ കർണ്ണാടക പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KARNATAKA, KARNAKA KERALA BORDER ISSUE, COVID, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.