SignIn
Kerala Kaumudi Online
Tuesday, 20 April 2021 6.54 AM IST

വിഴി‌ഞ്ഞം പദ്ധതി തർക്കം: കുര്യൻ ജോസഫ് സർക്കാർ ആർബിട്രേറ്റർ

kuryan-joseph
kuryan joseph

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നീളുന്നത് സംബന്ധിച്ച തർക്കം തീർ‌ക്കാൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫിനെ സർക്കാർ ആർബിട്രേറ്ററായി വച്ചു. നേരത്തേ അദാനി ഗ്രൂപ്പ് സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആർബിട്രേറ്ററായി വച്ചിരുന്നു. ഇനി ഇവർ ചേർന്ന് പ്രിൻസിപ്പിൽ ആർബിട്രേറ്ററെ നിശ്ചയിക്കും. ഇവർ മൂന്നു പേരും ചേർന്നാവും നിലവിലെ തർക്കങ്ങൾ പരിഹരിക്കുക.

അദാനി വിഴി‌ഞ്ഞം പോർട്ട് കമ്പനിയുമായി സർക്കാരുണ്ടാക്കിയ കരാർ പ്രകാരം നിശ്ചിത സമയത്ത് പണി പൂർത്തിയാക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. പണി വൈകുന്നതിന് കാരണമായി കമ്പനി പറഞ്ഞിരുന്ന 16 കാരണങ്ങളും തർക്കങ്ങൾ തീർക്കാൻ നിയോഗിക്കപ്പെട്ട സ്വതന്ത്ര എൻജിനീയർ അംഗീകരിച്ചിരുന്നില്ല. ഓഖി ദുരന്തം, പാറ പൊട്ടിക്കുന്നതിൽ പത്തനംതിട്ടയിലും

മറ്റുമുണ്ടായ നിയന്ത്രണം, പ്രളയം ,കൊവിഡ് തുടങ്ങിയ കാരണങ്ങളാണ് പറഞ്ഞിരുന്നത്. സ്വതന്ത്ര എൻജിനീയറുടെ തീർപ്പിൽ വിയോജിപ്പുണ്ടെങ്കിൽ കരാർ പ്രകാരം പ്രാഥമികമായി നടത്തേണ്ട തർക്ക പരിഹാര സംവിധാനം മറികടന്നാണ് അദാനി ഗ്രൂപ്പ് ആർബിട്രേഷൻ നടപടികളുമായി പോയത്. അതേ സമയം തർക്കവും ആർബിട്രേഷനുമൊന്നും ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് കമ്പനി എം.ഡിയും സി.ഇ.ഒയുമായ ഡോ.ജയകുമാർ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KURIAN JOSEPH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.