25 ലെ സ്പെഷ്യൽ എക്സാമിനേഷൻ മാറ്റിവച്ചു
25 ന് നടത്താനിരുന്ന എം.എ./എം.എസ് സി./എം.കോം. നാലാം സെമസ്റ്റർ സ്പെഷ്യൽ എക്സാമിനേഷൻ, ജനുവരി 2021 പരീക്ഷകൾ മാറ്റിവച്ചു.
പുതുക്കിയ പരീക്ഷാത്തീയതി
25 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി (2013 സ്കീം) Sustainable Development ന്റെ പരീക്ഷ മാർച്ച് 24 ലേക്കും 24 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി (2013 സ്കീം) Landscape Architecture ന്റെ പരീക്ഷ മാർച്ച് 25 ലേക്കും മൂന്നാം സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി (2008 സ്കീം) Structural Mechanics – II ന്റെ പരീക്ഷ മാർച്ച് 15 ലേക്കും മാറ്റി.
വിദൂരവിദ്യാഭ്യാസകേന്ദ്രം 24 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം. (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് 9 ലേക്ക് മാറ്റി. സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.
ടൈംടേബിൾ
ബി.എ./ബി.എസ് സി ആന്വൽ പാർട്ട് ഒന്ന്, പാർട്ട് രണ്ട് (കമ്പൈൻഡ് സെഷൻസ് ഏപ്രിൽ 2020 ആൻഡ് സെപ്തംബർ 2020) പരീക്ഷകൾ മാർച്ച് 2 മുതൽ ആരംഭിക്കും.
മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രം ഇല്ല
കേരളസർവകലാശാല മുൻപ് നടത്തിയ പരീക്ഷകൾക്ക് (സി.ബി.സി.എസ്./സി.ആർ.) അനുവദിച്ചിരുന്ന സബ്സെന്ററുകൾ, മറ്റു ജില്ലാകേന്ദ്രങ്ങൾ ഇവ തുടർന്ന് നടത്തുന്ന പരീക്ഷകൾക്ക് അനുവദിക്കില്ല.