കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റിന്റെ ടൂറിസം ശില്പശാല ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ കോ - ഓർഡിനേറ്റർ ബിജി സേവ്യർ പ്രോജക്ട് മാനേജർ കെ. വിനോദ് കുമാർ എന്നിവർ 'ഉത്തരവാദിത്വ ടൂറിസം സാദ്ധ്യതകൾ' എന്ന വിഷയം അവതരിപ്പിച്ചു.
പ്രാദേശിക ടൂറിസവും - ഗ്രാമപഞ്ചായത്തുകളും എന്ന വിഷയത്തിൽ ട്രസ്റ്റ് മെമ്പർ രമേഷ് ബാബു വിഷയാവതരണം നടത്തി. വിവിധ കായലോര വാർഡുകളിലെ ജനപ്രതിനിധികൾ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം തുടങ്ങിയ പഞ്ചായത്തുകളിലെ ക്ളസ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ട, അഞ്ചുതെങ്ങ് മീരാൻ കടവ്, വൻകടവ്, മൂങ്ങോട് കായൽ എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. ട്രസ്റ്റ് ചെയർമാൻ ബി.എൻ. സൈജുരാജ് സ്വാഗതം പറഞ്ഞു.