ശ്രീനഗർ: ജമ്മുകാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അനന്തനാഗ് ജില്ലയിലെ ഷാൽഗുൽ വനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. തെരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു. പ്രദേശം വളഞ്ഞ സുരക്ഷസേന ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അവർ വെടിവയ്പ്പ് തുടർന്നു. പിന്നീട്, സേന നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.