കൊൽക്കത്ത: മയക്കുമരുന്ന് കേസിൽ ബി.ജെ.പി വനിതാ നേതാവും യുവമോർച്ച ജനറൽ സെക്രട്ടറിയുമാ പമേല ഗോസ്വാമി (23) അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്. തന്നെ കുടുക്കിയത് ബി.ജെ.പി നേതാവ് രാകേഷ് സിംഗാണെന്ന പമേലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാകേഷ് സിംഗിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടി സംസ്ഥാനസമിതി അംഗമാണ് രാകേഷ്.
മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവും ഗൂഢാലോചനയിൽ ഭാഗമാണെന്നും പമേല കൊൽക്കത്ത പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സി.ഐ.ഡി അന്വേഷണം വേണമെന്നും പമേല ആവശ്യപ്പെട്ടു. 100 ഗ്രാം കൊക്കൈയിനുമായി കഴിഞ്ഞ ദിവസമാണ് പമേല ഗോസ്വാമി കൊൽക്കത്തയിൽ അറസ്റ്റിലായത്.