പന്തളം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശ്വാസി സമൂഹത്തിന്റെ പിന്തുണനേടാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമയും സെക്രട്ടറി പി.എൻ.നാരായണ വർമയും പറഞ്ഞു.ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം മാറ്റിനൽകണം, നാമജപഘോഷയാത്രയിൽ പങ്കെടുത്ത നിരപരാധികളായ പതിനായിരക്കണക്കിന് അമ്മമാരുൾപ്പെടെയുള്ള ഭക്തർക്കെതിരെ കേസെടുത്തത് ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ്. കേസുകൾ മുഴുവൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.