ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയഞ്ച് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി മുപ്പത് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി എൺപത്തിയാറ് ലക്ഷമായി ഉയർന്നു.
ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 5.17 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. യുഎസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും ഉള്ളത്. രണ്ട് കോടി എൺപത്തിയൊമ്പത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ത്യയും ബ്രസീലുമാണ് രോഗികളുടെ എണ്ണത്തിൽ രണ്ടും, മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽ ഒരു കോടി പത്ത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 16,000ത്തിലധികം കേസുകളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. 1.56 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 1.03 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.50 ലക്ഷം പേർ മരിച്ചു.