ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്ക് മറുപടിയുമായി എ എം ആരിഫ് എം പി. എം പിയായ ആരിഫിന്റെ എല്ലാ സംരക്ഷണവും പിന്തുണയും ലഭിക്കുന്നവരാണ് ആലപ്പുഴയിലെ എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് ഭീകരന്മാരെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കേരളത്തിൽ ഇസ്ലാമിക് ഖാലിഫൈറ്റ് സ്ഥാപിക്കാനുളള പോപ്പുലർ ഫ്രണ്ടിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല. സംസ്ഥാന പൊലീസിന് പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ ജിഹാദി ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
വയലാറിൽ ആർഎസ്എസ് ശാഖ ഗഡ നായക് നന്ദുവിനെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊല ചെയ്ത നാഗം കുളങ്ങര ജങ്ക്ഷനിൽ ചോര...
Posted by Sandeep.G.Varier on Wednesday, February 24, 2021
ഇതിനു മറുപടിയുമായാണ് ആരിഫ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയേന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ പ്രവർത്തകനാണ് താനെന്നും ആലപ്പുഴയിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും ആരിഫ് ഫേസ്ബുക്കിൽ കുറിച്ചു. മതാന്ധതയിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ആളുകളെ കൊന്നുകളയണമെന്ന് അഭിപ്രായം പറയുന്ന രാഷ്ട്രീയമല്ല തന്റേതെന്നും ആരിഫ് പറഞ്ഞു.
സ്വന്തം പ്രവർത്തകനെ എതിരാളികൾ കൊലപ്പെടുത്തിയ കേസ് ഒത്തുതീർപ്പാക്കുക വഴി കിട്ടിയ കോടികൾ കൊണ്ട് കാര്യാലയം പണി കഴിപ്പിക്കുന്ന വാണിജ്യ തൽപ്പരതയല്ല തന്നെ നയിക്കുന്നത്. കൊലപ്പെടുത്തിയവരുടെ രാഷ്ട്രീയത്തെ കുറിച്ച് ഒരുവരി പരാമർശിക്കാതെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വെറും മൂന്നാംകിട ദുരാരോപണം ഉന്നയിക്കുന്ന സന്ദീപ് വാര്യരെപ്പോലുളള ഒരാൾക്ക് ഇത് മനസിലാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ നാൽപ്പതു വർഷത്തോളമായി ആലപ്പുഴയുടെ മണ്ണിൽ ചുവന്ന കൊടിയെന്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു എളിയ ഇടതുപക്ഷ...
Posted by AM Ariff on Wednesday, February 24, 2021