മലയാളികളുടെ പ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് ജൂഹി റുസ്താഗി. സീരിയലിൽ ലച്ചു എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.വളരെ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജൂഹി സീരിയലിൽ നിന്നും പിന്മാറിയത്. കൂടുതൽ സമയം ഷൂട്ടിംഗ് വേണ്ടി ഉപയോഗിക്കുമ്പോൾ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്നതാണ് കാരണം. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം കുറച്ചു ദിവസങ്ങളായി തന്റെ സോഷ്യൽ മീഡിയയിൽ കാണുന്നില്ല. നിരവധി ചിത്രങ്ങളും പോസ്റ്റുകളുമാണ് താരം ഇതിനോടകം തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഏറെ പ്രേക്ഷക പ്രീതി നേടിയ ഒരു ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുത്. ക്രിസ്മസ് തീമിൽ ചുവപ്പും വെള്ളയും ധരിച്ചു അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ പങ്കുവച്ചിട്ട് കൂറേ നാളായെങ്കിലും നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ തരംഗമായത്.