SignIn
Kerala Kaumudi Online
Sunday, 11 April 2021 4.56 AM IST

സ്‌നേഹത്തോടെ ചാലുച്ചേട്ടൻ

vismaya

വിസ്‌മയ മോഹൻലാലിന്റെ പുതിയ പുസ്തകത്തിന് ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. 'പ്രിയപ്പെട്ട ചാലു ചേട്ടന്, ഈ പുസ്തകം ഇഷ്‌ടപ്പെടുമെന്ന് കരുതുന്നു. സ്‌നേഹത്തോടെ മായ' എന്നെഴുതിയ വിസ്മയയുടെ കുറിപ്പും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

'മായയെ കുറിച്ചുള്ള എന്റെ ഏറ്റവും പഴയതും, പ്രിയപ്പെട്ടതുമായ ഓർമ്മ അവളുടെ ഒന്നാം പിറന്നാളിന്റേതാണ്. സ്വർണ്ണ നിറത്തിലുള്ള ഉടുപ്പിട്ട കുഞ്ഞു മായയെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. രാത്രി കുറച്ചു കഴിഞ്ഞപ്പോൾ പിറന്നാൾകാരിയെ എവിടെയും കാണാനില്ല. മായ ഉറങ്ങിയെന്ന് അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞു. ആ വലിയ ആഘോഷത്തെ ഞാൻ ഇപ്പോഴും ഓർക്കുന്നത്, പിറന്നാളുകാരി നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ ആഘോഷമായാണ്.

ഇപ്പോൾ എല്ലാവരും വലുതായി. വളരെ ചെറുപ്രായത്തിൽ തന്നെ മായ ഒരു എഴുത്തുകാരിയാണ്. അവളുടെ കവിതയും, വരയും, കലയുമെല്ലാം ഇനിയും ഒരുപാട് വർഷം മുന്നോട്ട് പോകട്ടെ. നിനക്ക് എല്ലാ ആശംസകളും മായ. നിന്റെ മാതാപിതാക്കളും, നിന്നെ അറിയുന്ന എല്ലാവരും അഭിമാനിക്കുന്നുണ്ടാവും. സ്‌നേഹത്തോടെ ചാലു ചേട്ടൻ. പിന്നെ ഈ പുസ്‌തകത്തിന്റെ സക്‌സസ് പാർട്ടിക്ക് നേരത്തെ ഉറങ്ങല്ലെ…!"

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.