SignIn
Kerala Kaumudi Online
Friday, 23 April 2021 1.05 PM IST

പ്രണയത്തിന്റെ കടൽച്ചൊരുക്ക്

pranayam

ജോ​സ​ഫ് ​നെ​റ്റോ​ ​ഫെ​ർ​ണാ​ണ്ട​സ് ​എ​ന്നാ​യി​രു​ന്നു​ ​അ​യാ​ളു​ടെ​ ​മു​ഴു​വ​ൻ​ ​പേ​ര്.​ ​ജോ​സ​ഫ് ​എ​ന്നും​ ​നെ​റ്റോ​ ​എ​ന്നും​ ​ഫെ​ർ​ണാ​ണ്ട​സ് ​എ​ന്നും​ ​വി​ളി​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​പ്പ​ന്റെ​ ​പേ​രാ​ണ് ​നെ​റ്റോ​ ​എ​ന്ന​ത്.​ ​അ​പ്പ​ന്റെ​ ​അ​പ്പ​നാ​യി​രു​ന്നു​ ​ഫെ​ർ​ണാ​ണ്ട​സ്.​ ​ഫി​ഷിം​ഗ് ​ഹാ​ർ​ബ​റി​ലെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​വ​ഴ​ക്കാ​ളി​ ​ആ​യി​രു​ന്നു​ ​ജോ​സ​ഫ്.​ ​ശ​രി​ക്കും​ ​ഗു​ണ്ട.​ ​ആ​റ​ടി​ ​പൊ​ക്കം.​ ​ഇ​രു​നി​റം,​ ​ക​ട്ടി​മീ​ശ,​ ​തീ​ഗോ​ളം​ ​പോ​ലെ,​ ​മു​ന്നോ​ട്ട് ​ത​ള്ളി​നി​ൽ​ക്കു​ന്ന​ ​ഉ​ണ്ട​ക്ക​ണ്ണു​ക​ൾ.​ ​ഒ​ന്നി​നെ​യും​ ​പേ​ടി​യി​ല്ല.​ ​ത​ടി​മി​ടു​ക്ക് ​ അ​ലി​ഞ്ഞു​പോ​കു​ന്ന​ത് ​എ​ൽ​സി​യു​ടെ​ ​മു​ന്നി​ലാ​ണ്.​ ​യ​മ​ഹ​ ​എ​ൻ​ജി​ൻ​ ​ഘ​ടി​പ്പി​ച്ച​ ​വ​ള്ള​ത്തി​ൽ​ ​ക​ട​ലി​ൽ​ ​പോ​കും.​ ​മി​ക്ക​പ്പോ​ഴും​ ​കോ​ളു​മാ​യി​ ​അ​ടു​ത്ത​ദി​വ​സ​മാ​ണ് ​തി​രി​ച്ചു​വ​രു​ന്ന​ത്.​ ​

വ​ള്ളം​ ​ക​ര​യ്‌​ക്ക് ​അ​ടു​ക്കു​മ്പോ​ൾ​ ​ഭ്രാ​ന്ത​മാ​യ​ ​ഒ​രു​ ​ആ​വേ​ശ​മാ​ണ്.​ ​ക​ണ്ണു​കാ​ണി​ല്ല.​ ​കൂ​ട്ടി​ൽ​ ​നി​ന്നും​ ​തു​റ​ന്നു​വി​ട്ട​ ​സിം​ഹ​ത്തെ​പ്പോ​ലെ​യാ​ണ്.​ ​മീ​ൻ​ ​ലേ​ലം​ ​ചെ​യ്‌​തു​ ​കി​ട്ടു​ന്ന​ ​കാ​ശി​ൽ​ ​ചെ​ല​വ് ​ക​ഴി​ഞ്ഞി​ട്ടു​ള്ള​തി​ന്റെ​ ​പ​കു​തി​ ​മാ​റ്റി​വ​യ്‌​ക്കും.​അ​ത് ​മ​ക്ക​ളെ​ ​പ​ഠി​പ്പി​ക്കാ​നാ​ണ്.​ ​അ​ച്ച​ന്റെ​ ​ ഞാ​യ​റാ​ഴ്‌​ച​ ​പ്ര​സം​ഗം​ ​മ​ന​സി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​ക്രി​സ്‌​ത്യാ​നി​ക​ളി​ൽ​ ​ സ​ർ​ക്കാ​ർ​ ​ജോ​ലി​ക്ക് ​സം​വ​ര​ണം​ ​ന​മ്മു​ടെ​ ​വി​ഭാ​ഗ​ത്തി​ന് ​മാ​ത്ര​മേ​യു​ള്ളൂ.​ ​അ​തു​കൊ​ണ്ട് ​മ​ക്ക​ളെ​ ​ന​ന്നാ​യി​ ​പ​ഠി​പ്പി​ക്ക​ണം.​ ​വീ​ട്ടി​ൽ​ ​എ​ത്തി​യാ​ൽ​ ​കാ​ശ് ​എ​ൽ​സി​യെ​ ​ഏ​ല്‌​പി​ക്കും.​ ​കു​ളി​ച്ച് ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞു​നേ​രെ​ ​ബാ​റി​ലേ​ക്ക്.​ ​കൂ​ട്ടു​കാ​രും​ ​ഉ​ണ്ടാ​വും.​ ​അ​വി​ടെ​ ​മി​ക്ക​ ​ദി​വ​സ​ങ്ങ​ളി​ലും​ ​വ​ഴ​ക്കു​ണ്ടാ​ക്കും.​ ​പി​ന്നെ​ ​തി​രി​ച്ചു​വീ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​ ​വ​ഴി​ക്ക് ​വി​രോ​ധ​മു​ള്ള​വ​രെ​ ​തെ​റി​ ​വി​ളി​ക്കും.​ ​മ​ദ്യ​പി​ച്ച് ​വ​ണ്ടി​ ​ഓ​ടി​ച്ച​തി​ന് ​മി​ക്ക​പ്പോ​ഴും​ ​പെ​റ്റി​ ​കി​ട്ടാ​റു​ണ്ട്.​ ​ജോ​സ​ഫി​നെ​ ​ദൂ​രെ​നി​ന്ന് ​കാ​ണു​മ്പോ​ഴേ​ ​എ​സ്.​ഐ​ ​പെ​റ്റി​ ​ചാ​ർ​ജ് ​ചെ​യ്യും.
ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ദേ​ഷ്യം​ ​ഏ​ണ​സ്റ്റി​നോ​ടാ​ണ്.​ ​എ​ൽ​സി​യു​ടെ​ ​സ​ഹോ​ദ​ര​ൻ.​ ​അ​യാ​ളു​ടെ​ ​വീ​ടി​ന്റെ​ ​മു​ന്നി​ൽ​ ​മി​ക്ക​ ​ദി​വ​സ​ങ്ങ​ളി​ലും​ ​കു​റ​ച്ചു​സ​മ​യം​ ​തെ​റി​യ​ഭി​ഷേ​കം​ ​ഉ​ണ്ട്.​ ​പ​തി​വ് ​ച​ട​ങ്ങാ​ണ്.​ ​കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ൽ,​ ​ക​രു​തി​ ​സ്നേ​ഹി​ച്ചു.​ ​ഒ​ടു​വി​ൽ​ ​അ​വ​ൻ​ ​കു​ടും​ബ​സ്വ​ത്ത് ​കൈ​ക്ക​ലാ​ക്കി.​ ​ക്രി​സ്‌​ത്യാ​നി​ ​ആ​യ​തു​കൊ​ണ്ട് ​ക​ല്യാ​ണം​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ,​ ​പെ​ണ്ണി​ന് ​കു​ടും​ബ​സ്വ​ത്തി​ൽ​ ​അ​വ​കാ​ശം​ ​ഇ​ല്ലാ​ത്ത​ ​കാ​ലം.​ ​പെ​ങ്ങ​ളെ​ ​മ​യ​ക്കി​ ​അ​വ​യെ​ല്ലാം​ ​കൈ​ക്ക​ലാ​ക്കി.​ ​ഇ​ന്നും​ ​പ​ക​യാ​ണ്.​ ​ഒ​ടു​ങ്ങാ​ത്ത​ ​പ​ക.​ ​വീ​ട്ടി​ലെ​ത്തി​ ​എ​ൽ​സി​ ​വി​ള​മ്പി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കും.​ ​ഇ​ളം​ ​ലൈ​റ്റ് ​വെ​ട്ട​ത്തി​ൽ​ ​അ​വ​ളു​ടെ​ ​മു​ഖ​ത്തേ​ക്ക് ​ഒ​ളി​ഞ്ഞു​നോ​ക്കും.​ ​ആ​ദ്യ​മാ​യി​ ​കാ​മു​കി​യെ​ ​കാ​ണു​ന്ന​തും​ ​സം​സാ​രി​ക്കു​ന്ന​തും​ ​പോ​ലെ.​ ​അ​വ​ളു​ടെ​ ​ഇ​ട​ത്തെ​ ​കോ​ങ്ക​ണ്ണ് ​ഒ​ത്തി​രി​ ​ഇ​ഷ്‌​ട​മാ​ണ്.​ ​സു​ന്ദ​രി​യാ,​ ​മ​ന​സ് ​പ​റ​യും.​ ​എ​ന്താ​ ​മ​നു​ഷ്യാ...​ ​ക​ണ്ടി​ട്ടി​ല്ലേ​?​ ​അ​വ​ളു​ടെ​ ​പ​രു​പ​രു​ത്ത​ ​ശ​ബ്‌​ദം​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​ ​അ​നു​ഭൂ​തി​യാ​ണ്.​ ​അ​ത് ​കേ​ൾ​ക്കാ​നാ​ണ് ​ഇ​ങ്ങ​നെ​ ​പ​റ​യു​ന്ന​ത്.​ ​മൂ​ത്ത​മ​ക​ൾ​ക്ക് ​പേ​രി​ട്ട​ത് ​ എ​ൽ​സി​യാ​ണ്.​ ​സോ​ണി​യ​ ​എ​ന്ന്.​ ​വി​ശ്വ​പ്ര​സി​ദ്ധ​ ​സാ​ഹി​ത്യ​കാ​ര​നാ​യ​ ​ലി​യോ​ ​ടോ​ൾ​സ്റ്റോ​യി​യു​ടെ​ ​കാ​മു​കി​യു​ടെ​ ​പേ​ര്.​ ​ടോ​ൾ​സ്റ്റോ​യി​ക്ക് ​വാ​ർ​ദ്ധ​ക്യ​ത്തി​ൽ​ ​കി​ട്ടി​യ​ ​യു​വ​തി​യാ​യ​ ​കാ​മു​കി.​ ​സ്വ​ത്തെ​ല്ലാം​ ​സ്വ​ന്ത​മാ​ക്കി​യി​ട്ട് ​അ​ദ്ദേ​ഹ​ത്തെ​ ​അ​ടി​ച്ചി​റ​ക്കി.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​കി​ട​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​മ​രി​ച്ച​ത്.
ഇ​ള​യ​ ​മ​ക​ന് ​ഐ​ൻ​സ്റ്റീ​ൻ​ ​എ​ന്ന​ ​പേ​ര് ​നി​ർ​ദ്ദേ​ശി​ച്ച​ത് ​അ​യാ​ൾ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​രാ​ത്രി​യി​ൽ​ ​ ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്നാ​ൽ​ ​പി​ന്നെ​ ​ഒ​രു​ ​മ​ണി​യാ​കു​മ്പോ​ൾ​ ​ഉ​ണ​രും.​ ​അ​താ​ണ് ​പ​തി​വ്.​ ​പി​ന്നെ​ ​ഉ​റ​ങ്ങു​ന്ന​ ​എ​ൽ​സി​യെ​ ​ത​ട്ടി​ ​വി​ളി​ക്കും.​ ​അ​വ​ൾ​ ​ഉ​ണ​ർ​ന്നു​വ​രു​മ്പോ​ഴേ​ക്കും​ ​ഒ​രു​ ​ആ​ക്ര​മ​ണ​മാ​ണ്.​ ​അ​യാ​ളി​ലെ​ ​പു​രു​ഷ​ൻ​ ​അ​പ്പോ​ഴാ​ണ് ​ക​രു​ത്ത​നാ​കു​ന്ന​ത്.​ ​കാ​രി​രു​മ്പി​ന്റെ​ ​ക​രു​ത്താ​ണ്.​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​ഒ​രു​ ​ആ​ക്ര​മ​ണ​മാ​ണ്.​ ​അ​വ​ളെ​ ​വ​രി​ഞ്ഞു​മു​റു​ക്കി​ ​കീ​ഴ്പ്പെ​ടു​ത്തും.​ ​അ​വ​ളു​ടെ​ ​ അ​സ്ഥി​ക​ൾ​ ​ഞെ​രി​ഞ്ഞ​മ​രു​ന്ന​പോ​ലെ.​ ​സിം​ഹം​ ​മാ​നിനെ​ ​ആ​ക്ര​മി​ക്കു​ന്ന​പോ​ലെ.​ ​നേ​ർ​ത്ത​ ​ശ​ബ്‌​ദ​ത്തി​ൽ​ ​അ​വ​ൾ​ ​പ​റ​യും.​ ​മ​നു​ഷ്യാ​ ​ഞാ​ൻ​ ​ച​ത്തു​പോ​കും.​ ​പ​തു​ക്കെ,​ ​ഞാ​യ​റാ​ഴ്‌​ച​ ​ക​ട​ലി​ൽ​ ​പോ​കി​ല്ല.​ ​അ​ന്ന് ​എ​ല്ലാ​വ​രും​ ​കൂ​ടി​ ​പ​ള്ളി​യി​ൽ​ ​പോ​കും.​ ​മു​ട്ടു​കു​ത്തി​ ​നി​ന്ന് ​പ്രാ​ർ​ത്ഥി​ക്കും.​ ​മു​ൾ​ക്കി​രീ​ടം​ ​അ​ണി​ഞ്ഞു​ ​ നി​ൽ​ക്കു​ന്ന​ ​ക​ർ​ത്താ​വി​നെ​ ​കാ​ണു​മ്പോ​ൾ,​ ​മു​ഖ​ത്തേ​ക്ക് ​സൂ​ക്ഷി​ച്ചു​നോ​ക്കും.​ ​കു​റേ​ ​ക​ഴി​യു​മ്പോ​ൾ​ ​ക​ണ്ണു​ക​ൾ​ ​നി​റ​യും.​ ​മി​ശി​ഹാ​ത​മ്പു​രാ​ൻ​ ​അ​നു​ഭ​വി​ച്ച​ ​വേ​ദ​ന​യെ​പ്പ​റ്റി​ ​ഓ​ർ​ക്കും.​ ​പി​ന്നെ​ ​തി​രു​രൂ​പം​ ​ആ​ണ് ​മ​ന​സി​ൽ.​ ​പ്രാ​ർ​ത്ഥ​ന​ ​ക​ഴി​ഞ്ഞ് ​ഇ​റ​ങ്ങു​മ്പോ​ൾ​ ​അ​ച്ച​ൻ​ ​പ​റ​യും.​ ​ജോ​സ​ഫേ​ ​നീ​ ​എ​ന്നെ​ ​ഒ​ന്ന് ​ക​ണ്ടി​ട്ടേ​ ​പോ​കാ​വൂ...​ ​അ​പ്പോ​ഴേ​ ​മ​ന​സി​ലാ​വും​ ​എ​ൽ​സി​ ​അ​ച്ച​നെ​ ​ക​ണ്ട് ​എ​ന്തൊ​ക്കെ​യോ​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്.​ ​അ​ൾ​ത്താ​ര​യു​ടെ​ ​മു​ന്നി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​അ​വി​ടെ​ ​നി​ർ​ത്തി​ ​ഉ​പ​ദേ​ശി​ക്കും.​ ​നി​ന്നോ​ട് ​ഞാ​ൻ​ ​പ​റ​ഞ്ഞു​തോ​റ്റു.​ ​ഇ​നി​ ​കു​ടി​ ​നി​റു​ത്ത​ണം.​ ​വ​ഴ​ക്ക് ​ഉ​ണ്ടാ​ക്ക​രു​ത്.​ ​ദൈ​വ​ഭ​യ​ത്തോ​ടെ​ ​ ജീ​വി​ക്ക​ണം.​ ​കു​ട്ടി​ക​ളേ​യും​ ​കു​ടും​ബ​ത്തെ​യും​ ​ന​ന്നാ​യി​ ​ നോ​ക്ക​ണം.​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​ഉ​പ​ദേ​ശം.​ ​ഇ​ന്ന് ​അ​ച്ച​ന് ​വാ​ക്കു​ ​കൊ​ടു​ത്തു​ ​ഇ​നി​ ​കു​ടി​ക്കി​ല്ല.​ ​ത​ല്ല് ​ഉ​ണ്ടാ​ക്കി​ല്ല.​ ​ഞാ​നെ​ത്ര​ ​കേ​ട്ട​താ.​ ​അ​വി​ശ്വാ​സ​ത്തോ​ടെ​ ​അ​ച്ച​ൻ​ ​പ​റ​ഞ്ഞു.​ ​പ​ള്ളി​യി​ൽ​ ​നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​എ​ൽ​സി​യോ​ട് ​പ​റ​ഞ്ഞു.​ ​ഇ​നി​ ​ഞാ​ൻ​ ​കു​ടി​ക്കി​ല്ല​ ​ത​ല്ല് ​ഉ​ണ്ടാ​ക്കി​ല്ല,​ ​അ​ന്ന് ​രാ​ത്രി​ ​എ​ൽ​സി​ ​പു​തി​യ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ ​ക​ണ്ടു.​ ​പി​ന്നീ​ട​യാ​ൾ​ ​കു​ടി​ച്ചി​ല്ല.​ ​പി​ന്നീ​ടു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​ത്രി​ ​ഒ​രു​ ​മ​ണി​ക്ക് ​അ​യാ​ൾ​ ​ഉ​ണ​ർ​ന്നി​ല്ല.​ ​
ഉ​റ​ങ്ങു​ന്ന​ ​എ​ൽ​സി​യെ​ ​ക​ട​ന്നാ​ക്ര​മി​ച്ച് ​കീ​ഴ്പ്പെ​ടു​ത്തി​യി​ല്ല.​ ​പ​ക്ഷേ​ ​ആ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​എ​ൽ​സി​ ​ഉ​ണ​ർ​ന്നി​രു​ന്നു.​ ​അ​യാ​ൾ​ ​ത​ന്നെ​ ​ആ​ക്ര​മി​ക്കു​ന്ന​ത് ​അ​വ​ൾ​ ​സ്വ​പ്‌​നം​ ​ക​ണ്ടു.​ ​അ​വ​ൾ​ക്ക് ​മ​ടു​പ്പ് ​തോ​ന്നി.​ ​ അ​യാ​ൾ​ ​ബോ​ധം​ ​കെ​ട്ട് ​ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​യാ​ളി​ലെ​ ​പു​രു​ഷ​ത്വം​ ​ചോ​ർ​ന്ന് ​അ​യാ​ൾ​ ​ഒ​രു​ ​പ​ഴ​ന്തു​ണി​ ​ആ​യ​തു​പോ​ലെ​ ​അ​വ​ൾ​ക്ക് ​തോ​ന്നി.​ ​ഭ്രാ​ന്ത​മാ​യ​ ​ആ​വേ​ശ​ത്തോ​ടെ​ ​അ​വ​ൾ​ ​അ​യാ​ളെ​ ​വാ​രി​പ്പു​ണ​ർ​ന്നു.​ ​അ​യാ​ൾ​ ​തി​രി​ഞ്ഞു​കി​ട​ന്നു.​ ​അ​വ​ൾ​ ​എ​ണീ​റ്റ് ​താ​ഴെ​ ​പെ​ട്ടി​യി​ൽ​ ​ക​രു​തി​വ​ച്ചി​രു​ന്ന​ ​രൂ​പ​ ​എ​ടു​ത്തു.​ ​ജോ​സ​ഫ് ​പോ​യി​ ​കു​ടി​ച്ചി​ട്ട് ​വ​ര​ട്ടെ,​ ​പ​ഴ​ന്തു​ണി​ ​പോ​ലു​ള്ള​ ​ഒ​രു​ ​മ​ര​പ്പ​ല​ക​ ​ആ​യ​ ​ജോ​സ​ഫി​നെ​ ​ത​നി​ക്ക് ​വേ​ണ്ട​ ​പ​ഴ​യ​ ​വ​ഴ​ക്കാ​ളി​യാ​യ​ ​ജോ​സ​ഫി​നെ​ ​മ​തി.​ ​അ​വ​ളു​ടെ​ ​മ​ന​സ് ​പ​റ​ഞ്ഞു.​ ​എ​ൽ​സി​ക്ക് ​എ​ൽ​സി​യെ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത് ​പോ​ലെ​ ​തോ​ന്നി.​ ​സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് ​ജോ​സ​ഫി​നെ​ ​വീ​ണ്ടും​ ​കു​ലു​ക്കി​വി​ളി​ച്ചു.​ ​ഇ​ല്ല,​ ​ഒ​ര​ന​ക്ക​വു​മി​ല്ല,​ ​മ​തി​മ​റ​ന്ന് ​ഉ​റ​ങ്ങു​ക​യാ​ണ്.​ ​അ​യാ​ളു​ടെ​ ​കൂ​ർ​ക്കം​ ​വ​ലി​യു​ടെ​ ​ശ​ബ്‌​ദം​ ​ആ​ ​ക​ട​പ്പു​റ​ത്ത് ​അ​ല​യ​ടി​ച്ചു.​ ​അ​ത് ​കു​ടി​ലും​ ​ക​ട​ന്ന് ​ക​ട​ലി​ലേ​ക്ക് ​പോ​യി.
എ​ൽ​സി​ ​അ​മ​ർ​ഷ​ത്തോ​ടെ​ ​ജ​ന​ൽ​തു​റ​ന്ന് ​പു​റ​ത്തേ​ക്ക് ​നോ​ക്കി.​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​തി​ര​ക​ൾ​ ​ഉ​യ​ർ​ന്നു​പൊ​ങ്ങി.​ ​നി​ലാ​വെ​ളി​ച്ച​ത്തി​ൽ​ ​എ​ന്തോ​ ​ഒ​രു​ ​രൂ​പം​ ​ഉ​യ​ർ​ന്നു​വ​രു​ന്ന​ ​പോ​ലെ.​ ​അ​ത് ​മെ​ല്ലെ​ ​മെ​ല്ലെ​ ​ഉ​യ​രു​ക​യാ​ണ്.​ ​മു​ൾ​ക്കി​രീ​ട​മ​ണി​ഞ്ഞ​ ​പ​രി​ശു​ദ്ധ​പി​താ​വി​ന്റെ​ ​തി​രു​രൂ​പം.​ ​അ​ത് ​വ​ള​ർ​ന്നു,​ ​വ​ള​ർ​ന്ന് ​മാ​നം​ ​മു​ട്ടെ​ ​ആ​യി.​ ​അ​ല്‌​പം​ ​അ​ക​ലെ​ ​മാ​റി​ ​അ​താ​ ​വ​ഴ​ക്കാ​ളി​യാ​യ​ ​ജോ​സ​ഫ് ​ വ​രു​ന്നു.​ ​അ​യാ​ൾ​ ​അ​വ​ളെ​ ​വാ​രി​പ്പു​ണ​ർ​ന്നു.​ ​വ​രി​ഞ്ഞു​മു​റു​ക്കി.​ ​അ​വ​ന്റെ​ ​ക​രു​ത്തി​ൽ​ ​അ​വ​ളു​ടെ​ ​എ​ല്ലു​ക​ൾ​ ​ഞെ​രി​ഞ്ഞ​മ​ർ​ന്നു.​ ​എ​ൽ​സി​യു​ടെ​ ​​ക​ണ്ണു​ക​ളി​ൽ​ ​തി​ള​ക്കം​ ​കൂ​ടി​ക്കൂ​ടി​ ​വ​ന്നു.​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​അ​വ​ൾ​ ​ഒ​രു​ ​ബി​ന്ദു​വി​ലേ​ക്ക് ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.