SignIn
Kerala Kaumudi Online
Sunday, 05 December 2021 11.10 AM IST

മനസിനുള്ളിലെ രുചിപ്പൊട്ടുകൾ

orma

''ഒ​രുക​ഷ്‌​ണം​ ​പ​ത്തി​രി,​ ​ഒ​രു​ ​ക​ഷ​ണം​ ​പ​ത്തി​രി...​പ​പ്പ​ടം​ ​വേ​ണോ..."

​ക​ട​ക്കാ​രൻ ചോദിച്ചു.
ഒ​രു​ ​നി​മി​ഷം​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷം​ ​മ​റു​പ​ടി.
''വേ​ണ്ട​ ..."
അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ ​അ​രി​പ്പ​ത്തി​രി​യി​ൽ​ ​നി​ന്ന് ​ഒ​ന്നെ​ടു​ത്ത​ ​ശേ​ഷം​ ​വാ​ട്ടി​യ​ ​വാ​ഴ​യി​ല​ക്കു​ ​മു​ക​ളി​ൽ​ ​വ​ച്ചു.​ ​വെ​ള്ള​പി​ഞ്ഞാ​ണം​ ​ന​ടു​ക്കു​വ​ച്ച് ​ഇ​രു​വ​ശ​വും​ ​നോ​ക്കി​ ​റെ​ഡി​യ​ല്ലേ​ ​എ​ന്ന്ഉ​റ​പ്പു​വ​രു​ത്തി​യ​ ​ശേ​ഷം​ ​മു​ന്നോ​ട്ടും​ ​പി​റ​കോ​ട്ടും​ ​ര​ണ്ട് ​ഓ​ടി​ക്ക​ൽ.​ ​ഇ​രു​മ്പ് ​പി​ഞ്ഞാ​ണ​ത്തി​ന്റെ​ ​അ​രി​കു​ക​ൾ​ ​അ​ങ്ങി​ങ്ങാ​യി​ ​അ​ട​ർ​ന്നു​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​പ​രി​ക്കും​ ​പ​ഴ​ക്ക​വും​ ​മൂ​ലം​ ​വ​ക്കു​പൊ​ട്ടി​യ​ ​പി​ഞ്ഞാ​ണം​ ​കൊ​ണ്ട് ​എ​ത്ര​ ​ഭം​ഗി​യാ​യി​ട്ടാ​ണ് ​വേ​ലാ​യു​ധേ​ട്ട​ൻ​ ​പൂ​ർ​ണ​ച​ന്ദ്ര​നെ​പ്പോ​ലി​രു​ന്ന​ ​പ​ത്തി​രി​യെ​ ​ര​ണ്ടാ​യി​ ​പ​കു​ത്ത​ത്.​ ​അ​തും​ ​നൊ​ടി​യി​ട​യി​ൽ.​ ​ഒ​രു​ ​ക​യ്യി​ൽ​ ​പ​ത്തി​രി​യും​ ​മ​റ്റേ​ ​ക​യ്യി​ൽ​ ​ചാ​യ​യു​മാ​യി​ ​ബ​ഞ്ചി​ലി​രി​ക്കു​ന്ന​ ​ക്രി​ശ​ഗാ​ത്ര​നെ​ ​കൗ​തു​ക​ത്തോ​ടെ​ ​നോ​ക്കി.​ ​മെ​ലി​ഞ്ഞ​ ​ശ​രീ​രം.​ ​തോ​ർ​ത്തു​മു​ണ്ട് ​മാ​ത്രം.​ ​ഇ​പ്പോ​ഴ​ത്തെ​ ​ഭാ​ഷ​യി​ൽ​ ​പ​റ​ഞ്ഞാ​ൽ​ ​സി​ക്‌​സ് ​പാ​ക്ക്.​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ന്റെ​ ​നി​റ​മേ​താ​ണെ​ന്ന് ​പ​റ​യാ​തെ​യ​റി​യാം.​ ​വ​യ​റു​മു​റു​ക്കി​ ​ശീ​ലി​ച്ച​തി​നാ​ലാ​വ​ണം​ ​പ​ത്തി​രി​ ​'​അ​ര​"​ ​യി​ലൊ​തു​ക്കി​യ​ത്.​ ​ഇ​ത്ത​രം​ ​നാ​ട​ൻ​ ​പ​ണി​ക്കാ​രാ​ണ് ​ക​ട​യി​ല​ധി​ക​വും​ ​എ​ത്താ​റു​ള്ള​ത്.
ഞാ​നെ​ത്തി​യ​ത് ​നാ​ല് ​ക​ഷ​ണം​ ​പു​ട്ട് ​പാ​ഴ്​സ​ൽ​ ​വാ​ങ്ങാ​ൻ.​ ​നാ​ലി​ലോ​ ​അ​ഞ്ചി​ലോ​ ​പ​ഠി​ക്കു​ന്ന​ ​കാ​ലം.​ ​വ​ള്ളി​ ​നി​ക്കാ​റാ​ണ് ​വേ​ഷം.​ ​പോ​രാ​ത്ത​തി​ന് ​അ​വ​ധി​ ​ദി​വ​സ​വും.​ക​ഷ്‌​ണം​ ​പു​ട്ട് ​എ​ന്നൊ​ക്കെ​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ക​ഷ്‌​ണം​ ​പ​ത്തി​രി​യെ​ന്നു​ ​കേ​ട്ട​പ്പോ​ഴാ​ണ് ​ആ​ളെ​യൊ​ന്നു​ ​നോ​ക്കി​യ​ത്.​ ​അ​ന്നൊ​ക്കെ​ ​പാ​ട​ത്തെ​ ​പ​ണി​ക്കാ​രൊ​ക്കെ​ ​വി​ളി​പ്പേ​രി​ലാ​ണ് ​അ​ധി​ക​വും​ ​അ​റി​യ​പ്പെ​ടു​ക.​ ​കു​റു​പ്പ്,​ ​കൊ​ക്ക്,​ ​ക​ണ്ട​ൻ,​ ​ചി​ണ്ട​ൻ...​അ​ങ്ങ​നെ.​ ​അ​ത് ​കു​റു​പ്പാ​യി​രു​ന്നു.​ ​നി​റം​ ​ക​റു​പ്പാ​യി​രു​ന്നു.​ ​ചാ​യ​ക്ക​ട​യി​ലെ​ ​പു​ട്ടു​ ​നി​ർ​മ്മാ​ണം​ ​ഒ​രു​ ​ര​സം​ ​ത​ന്നെ​യാ​ണ്.​ ​കോ​ൺ​ക്രീ​റ്റ് ​കു​ഴ​ക്കു​ന്ന​ ​ഷെ​വ​ലി​ന്റെ​ ​ഒ​രു​ ​മീ​നി​യേ​ച്ച​ർ.​ ​കൈ​ ​ചി​ര​വ​കൊ​ണ്ട് ​ചി​ര​വി​യ​ ​ത​ടി​യു​ള്ള​ ​പീ​ര​ ​ആ​ദ്യം​ ​മു​ളം​കു​റ്റി​യി​ൽ.​ ​പി​ന്നെ​ ​ചി​ര​ട്ട​യി​ൽ​ ​അ​ള​ന്നെ​ടു​ത്ത​ ​പു​ട്ടു​പൊ​ടി​യി​ടും.​ ​ഈ​ർ​ക്കി​ല് ​കൊ​ണ്ടൊ​രു​ ​ലെ​വ​ലിം​ഗ്.​ ​പി​ന്നെ​യും​ ​പീ​ര​ ...​പൊ​ടി..​ ​ഇ​ടയ്​ക്കി​ട​ക്ക് ​പൂ​ജാ​രി​യെ​പ്പോ​ലെ​ ​പൊ​ടി​യി​ൽ​ ​വെ​ള്ളം​കു​ട​യ​ൽ..​ ​പൊ​ടി​യു​ണ​ങ്ങാ​തി​രി​ക്കാ​ൻ.​ ​ത​ടി​യു​ള്ള​ ​പീ​ര​യാ​യ​തി​നാ​ൽ​ ​ക​ഷ​ണ​ങ്ങ​ൾ​ ​വേ​ർ​പെ​ടു​ത്താ​ൻ​ ​ഗു​സ്‌​തി​ ​പി​ടി​ക്കേ​ണ്ട..
പ​രി​ച​യ​ ​സ​മ്പ​ന്ന​നാ​യ​ ​ഒ​ര​ഭ്യാ​സി​യെ​പ്പോ​ലെ​ ​പൊ​ടി​നി​റ​ക്ക​ലും​ ​തേ​ങ്ങ​ ​ചി​ര​വ​ലും​ ​തീ​ ​ഊ​ത​ലും​ ​എ​ല്ലാം​ ​കൂ​ടി​ ​ഒ​രു​ബ​ഹ​ള​മ​യം.​തൊ​ട്ട​ടു​ത്ത​ ​അ​ടു​പ്പി​ൽ​ ​സ​ഹ​ധ​ർ​മ്മി​ണി​ ​മ​ത്തി​ക്ക​റി​യു​ണ്ടാ​ക്കു​ന്ന​ ​തി​ര​ക്കി​ലും.
മൂ​പ്പ​രു​ടെ​ ​ക​ട​യി​ലെ​ ​ക​ട​ല​ക്ക​റി​ക്ക് ​ഒ​രു​ ​പ്ര​ത്യേ​ക​ ​രു​ചി​ ​ത​ന്നെ​യാ​ണ്.​ ​പി​ഞ്ഞാ​ണ​ത്തി​ൽ​ ​ക​റി​ ​വി​ള​മ്പി​യാ​ൽ​ ​അ​തി​നു​ ​മു​ക​ളി​ൽ​ ​ഇ​ള​കി​ ​ന​ട​ക്കു​ന്ന​ ​വെ​ളി​ച്ചെ​ണ്ണ​യി​ൽ​ ​വ​റ​വി​ട്ട​തി​ന്റെ​ ​കു​മി​ള​ക​ൾ​ ​നെ​റ്റി​പ്പ​ട്ട​ത്തി​ന്റെ​ ​ഒ​രു​ ​ചെ​റു​ ​പ​തി​പ്പു​പോ​ലെ​ ​തോ​ന്നും.​ ഇ​ന്ന​ത്തെ​പ്പോ​ലെ​ ​വെ​ളി​ച്ചെ​ണ്ണ​ ​ര​ണ്ടും​ ​മൂ​ന്നും​ ​ലി​റ്റ​റൊ​ക്കെ​ ​വാ​ങ്ങു​ന്ന​ ​കാ​ല​മ​ല്ല​ന്ന്.​ ​നൂ​റ്...​അ​ല്ലെ​ങ്കി​ൽ​ ​ഇ​രു​നൂ​റ്.​ ​സ​മ്പ​ന്ന​രാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​ലി​റ്റ​റൊ​ക്കെ​ ​വാ​ങ്ങും.​ ​വെ​ളി​ച്ച​ണ്ണ കു​റ​ഞ്ഞാ​ലെ​ന്താ​?​ ​വ​റ​വി​ട്ട​ ​ക​റി​ക്കൊ​ക്കെ​ ​എ​ന്തൊ​രു​ ​മ​ണ​വും​ ​രു​ചി​യു​മാ​യി​രു​ന്നെ​ന്നോ?
ക​ട​ല​ക്ക​റി​ക്ക് ​മാ​റ്റു​ ​കൂ​ട്ടാ​ൻ​ ​അ​ങ്ങി​ങ്ങാ​യി​ ​കി​ട​ക്കു​ന്ന​ ​ക​റി​വേ​പ്പി​ല.​ ​ക​റി​ക്കു​മേ​ലെ​ ​ആ​ദ്യം​ ​ഒ​രു​ക​ഷ​ണം​ ​പു​ട്ട്.​അ​തി​നു​മേ​ലെ​ ​പ​പ്പ​ടം.​ ​പ​ണി​ക്കാ​രു​ടെ​ ​ത​ഴ​മ്പു​ള്ള​ ​കൈ​കൊ​ണ്ടു​ള്ള​ ​കൈ​കാ​ര്യം​ ​ക​ണ്ടാ​ൽ​ ​ഇ​വ​രെ​ന്തോ​ ​കു​റ്റം​ ​ചെ​യ്ത​പോ​ലെ​ ​തോ​ന്നും.
ദാ​രി​ദ്ര്യം​ ​കൊ​ടി​കു​ത്തി​ ​വാ​ഴു​ന്ന​ ​കാ​ലം.​ ​ഒ​രു​ക​ഷ​ണം​ ​പു​ട്ടി​ന് ​ഇ​രു​പ​തു​ ​പൈ​സ​ ​പ​ത്തി​രി​ക്കും.​ ​പ​ത്തി​രി​ ​പ​കു​തി​ക്ക് ​പ​ത്തും.​ ​പ​ത്തു​മ​ണി​ക്കു​ള്ള​ ​ചാ​യ​കു​ടി​ ​അ​ൽ​പ്പം​ ​ആ​ർ​ഭാ​ട​മാ​ക്കി​യാ​ൽ​ ​അ​റു​പ​ത് ​അ​ല്ലെ​ങ്കി​ൽ​ ​എ​ഴു​പ​ത്.​ ​ദി​വ​സ​ക്കൂ​ലി​ ​അ​ഞ്ചു​ ​രൂ​പ​യും.
ക​ട​ല​ക്ക​റി​ക്ക് ​മു​ക​ളി​ൽ​വ​ച്ച​ ​പു​ട്ടി​നു​ ​പു​റ​ത്ത് ​ഇ​രി​പ്പു​റ​പ്പി​ച്ച​ ​പ​പ്പ​ട​ത്തെ​ ​പൊ​ടി​ച്ച​ടു​ക്കു​ന്ന​ത് ​നോ​ക്കി​യി​രു​ന്നു​ ​സ​മ​യം​ ​പോ​യ​ത​റി​ഞ്ഞി​ല്ല.​ ​കൊ​ച്ചി​യി​ലെ​ ​ഫ്ളാ​റ്റ് ​പൊ​ളി​ച്ച​ ​ലാ​ഘ​വ​ത്തോ​ടെ​യാ​ണ് ​കൈ​കാ​ര്യം​ ​ചെ​യ്ത​ത്.
'പു​ട്ട് ​നാ​ല് ​ക​ഷ​ണ​മ​ല്ലേ."
'അ​തെ..."
തി​ര​ക്കൊ​ന്നും​ ​കു​റ​ഞ്ഞ​പ്പോ​ൾ​ ​ക​ട​ക്കാ​ര​ന്റെ​ ​ചോ​ദ്യം.​ വാ​ട്ടി​യ​ ​വാ​ഴ​യി​ല​യി​ൽ​ ​പു​ട്ട് ​പൊ​തി​യു​ന്ന​തി​നി​ട​യി​ൽ​ ​ക​ട​യു​ടെ​ ​മു​ന്നി​ലെ​ ​പാ​ട​ത്തേ​ക്കൊ​ന്നു​ ​നോ​ക്കി.​ ​ഉ​ഴു​തു​ ​മ​റി​ച്ചി​ട്ട​ ​ക​ണ്ട​ത്തി​ൽ​ ​നി​ന്ന് ​ചാ​ണ​ക​ത്തി​ന്റെ​യും​ ​ച​ളി​യു​ടെ​യും​ ​മ​ണം.​ ​പ​ടി​ഞ്ഞാ​റോ​ട്ട് ​മു​ഖ​മു​ള്ള​ ​ക​ട​യി​ലേ​ക്ക് ​ഈ​ ​ഗ​ന്ധം​ ​അ​രി​ച്ചു​ ​ക​യ​റു​ന്നു​ണ്ടെ​ങ്കി​ലും​ ​ക​ട​ല​ക്ക​റി​യു​ടെ​ ​വ​റ​വി​ൽ​ ​അ​തെ​ല്ലാം​ ​വ​ഴി​മാ​റി​പ്പോ​വു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ല​ന്നു​ ​രാ​വി​ലെ​ ​ക​പ്പ​യാ​യ​തു​ ​കൊ​ണ്ടാ​ണ് ​അ​മ്മ​ ​നു​ള്ളി​പ്പെ​റു​ക്കി​ ​ശേ​ഖ​രി​ച്ചു​ ​വ​ച്ച​തി​ൽ​ ​നി​ന്ന് ​പു​ട്ടി​നു​ള്ള​ ​പൈ​സ​ ​ത​ന്ന​ത്.​ ​ക​പ്പ​ ​ഇ​ഷ്‌​ട​മി​ല്ലാ​ഞ്ഞി​ട്ടൊ​ന്നു​മ​ല്ല​. ​രാ​വി​ലെ​ ​തി​ന്നാ​നൊ​രു​ ​മ​ടി.​ ​അ​ന്നൊ​ക്കെ​ ​ക​പ്പ​ ​ക​ട​യി​ൽ​ ​നി​ന്ന് ​വാ​ങ്ങാ​ൻ​ ​ത​ന്നെ​ ​മ​ടി​യാ​ണ്.​ ​ക​പ്പ​ ​ക​ഴി​ക്കു​ന്ന​വ​രൊ​ക്കെ​ ​പാ​വ​പ്പെ​ട്ട​വ​രാ​ണ​ത്രേ...​അ​രി​ ​വാ​ങ്ങാ​ൻ​ ​പ​ണ​മി​ല്ലാ​ത്ത​വ​രും...​ .​കോ​വൂ​ര​ങ്ങാ​ടി​യി​ൽ​ ​നി​ന്ന് ​ക​പ്പ​ ​വാ​ങ്ങാ​ൻ​ ​പോ​യാ​ൽ​ ​ക​ട​ക്കാ​ര​ൻ​ ​കാ​ണാ​തെ​ ​ക​ത്തി​യെ​ടു​ത്ത് ​ക​ഷ​ണ​ങ്ങ​ളാ​ക്കി​യാ​ണ് ​സ​ഞ്ചി​യി​ലി​ടു​ക.​നാ​ട്ടു​കാ​ർ​ക്ക് ​സ​ഞ്ചി​യി​ൽ​ ​ക​പ്പ​യാ​ണെ​ന്നു​ ​അ​റി​യാ​തി​രി​ക്കാ​നാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​വി​ദ്യ.​ അ​ല്ലെ​ങ്കി​ൽ​ ​കൊ​ടു​വാ​ൾ​ ​സ​ഞ്ചി​യി​ലി​ട്ട​ത് ​പോ​ലെ​ ​മു​ഴ​ച്ചി​രി​ക്കും.​ ​ഇ​ന്ന​തൊ​ക്കെ​ ​പോ​യി​ ​ക​പ്പ​ ​വി.​ഐ.​പി​ ​യാ​യി.​ ​കാ​റി​ൽ​വ​രു​ന്ന​വ​ർ​ ​പോ​ലും​ ​ക​വ​റി​ലി​ടാ​തെ​ത​ന്നെ​ ​ഡി​ക്കി​യി​ൽ​ ​വ​ക്കും.​ ​അ​ന്ന​ത്തെ​ ​വ​ഴി​ക​ളെ​ല്ലാം​ ​വീ​തി​കു​റ​ഞ്ഞ​തും​ ​തോ​ടു​ക​ളെ​ല്ലാം​ ​നാ​ട്ടു​കാ​രു​ടെ​ ​മ​ന​സ് ​പോ​ലെ​ ​വീ​തി​കൂ​ടി​യ​തു​മാ​യി​രു​ന്നു.​ ​ത​മ്മി​ലെ​ല്ലാ​രും​ ​അ​റി​യു​മാ​യി​രു​ന്നു.​ ​വി​ക​സ​നം​ ​വ​ന്നു.​ ​പാ​ത​ ​വ​ലു​താ​യി.​ ​പാ​ട​ങ്ങ​ളി​ല്ലാ​താ​യി.​ ​തോ​ട് ​മെ​ലി​ഞ്ഞു.​ ​നി​റ​യെ​ ​വീ​ടു​ക​ളാ​യി.​ ​ആ​രെ​യും​ ​അ​റി​യാ​തെ​യു​മാ​യി.
ഉ​ഴു​തു​ ​മ​റി​ച്ചി​ട്ട​ ​പാ​ട​ത്ത് ​ത​ളം​കെ​ട്ടി​ ​നി​ൽ​ക്കു​ന്ന​ ​തെ​ളി​നീ​രി​ൽ​ ​നി​റ​യെ​ ​കു​ഞ്ഞു​ ​മ​ൽ​സ്യ​ങ്ങ​ളു​ണ്ടാ​കും.​ ​മാ​ന​ത്തു​ള്ള​ൻ,​പൂ​ക്ക​ട്ട,​ ​ചൂ​ലി​പ​ര​ൽ,​ ​ചാ​ണ​ക​പ​റ​ത്തി...​അ​ങ്ങ​നെ​ ​പോ​കും​ ​പേ​രു​ക​ൾ.​ ​കൊ​യ്യാ​ത്ത​ ​പാ​ട​ത്തെ​ ​നെ​ല്ലു​ക​ൾ​ ​ഏ​റെ​ ​വി​ന​യ​ത്തോ​ടെ​ ​നേ​ർ​ത്ത​ ​വ​ര​മ്പ​ത്തേ​ക്ക് ​ഇ​രു​വ​ശ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ചാ​ഞ്ഞു​ ​നി​ൽ​പ്പു​ണ്ടാ​കും.​ ​ന​ട​ക്കു​മ്പോ​ൾ​ ​വി​ള​ഞ്ഞ​ ​നെ​ൽ​ക്ക​തി​രു​ക​ൾ​ ​ത​ട്ടി​ ​ബ്ലേ​ഡ് ​വ​ച്ച് ​വ​ര​ഞ്ഞ​ ​പോ​ലെ​ ​കാ​ലു​ക​ൾ​ ​ര​ണ്ടും​ ​മു​റി​യും.​ഞാ​റു​ ​ന​ടാ​നാ​യി​ ​ഉ​ഴു​തി​ട്ട​ ​ക​ണ്ട​ത്തി​ലെ​ ​മീ​ൻ​ ​പി​ടു​ത്ത​വും​ ​ക​ഴി​ഞ്ഞു​ ​പ​ത്തു​മ​ണി​യോ​ടെ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​അ​ടി​യു​ടെ​ ​പെ​രു​ന്നാ​ളും. ​ഓ​ർ​ക്കാ​ൻ​ ​ത​ന്നെ​ ​എ​ന്ത് ​സു​ഖ​മു​ള്ള​ ​ബാ​ല്യം.
പു​ത്ത​ൻ​ ​ത​ല​മു​റ​ക്ക് ​എ​ന്ത് ​പാ​ടം....​വെ​റും​ ​പാ​ഠം​ ​മാ​ത്രം.​ ​എ​ല്ലാം​ ​ന​മ്മെ​ളെ​ല്ലാ​രും​ ​കൂ​ടി​ ​ഇ​ല്ലാ​താ​ക്കി​യി​ല്ലേ​ .
തോ​ടി​ല്ല...​കു​ള​മി​ല്ല...​പാ​ട​മി​ല്ല...​മീ​നി​ല്ല...​ബാ​ക്കി​യാ​യ​ത് ​ഓ​ർ​മ്മ​ക​ൾ​ ​മാ​ത്രം.
വേ​ലാ​യു​ധേ​ട്ട​ന്റെ​ ​കാ​ല​ശേ​ഷം​ ​മ​ക​ൻ​ ​കു​റ​ച്ചു​കാ​ലം​ ​ക​ട​ ന​ട​ത്തി.​ ​പി​ന്നീ​ട് ​അ​തും​ ​ഇ​ല്ലാ​താ​യി.​ ​ ക​ട​യു​ടെ​ ​സ്ഥാ​ന​ത്തു​ ​ഇ​ന്ന് ​പു​തി​യ​ ​കെ​ട്ടി​ട​ങ്ങ​ളു​മാ​യി.​ ​ക​റി​യി​ല്ലാ​തെ​ ​പ​ത്തി​രി​ ​മാ​ത്രം​ ​ക​ടി​ച്ചു​തി​ന്നു​ന്ന​ ​കു​റു​പ്പേ​ട്ട​ന്റെ​ ​ചി​ത്രം​ ​മാ​യു​ന്നി​ല്ല​ ​മ​ന​സി​​​ൽ​ ​നി​ന്നി​പ്പോ​ഴും.​ ​വി​ശ​പ്പി​നെ​ ​ക​റി​യാ​ക്കി​ ​മാ​റ്റി​യ​താ​യി​രി​ക്കാം.​ ​അ​തോ​ ​ദാ​രി​ദ്ര്യ​മോ...​ ​വി​ശ​പ്പാ​ണ് ​ക​റി​യും​ ​രു​ചി​യും...​പു​ത്ത​ൻ​ ​ത​ല​മു​റയ്​ക്കി​ല്ലാ​തെ​ ​പോ​യ​തും​ ​അ​തു​ത​ന്നെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LITERATURE, STORY, , WEEKLY, LITERATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.