SignIn
Kerala Kaumudi Online
Monday, 12 April 2021 6.07 AM IST

ഗൂഗിളും ഫേസ്ബുക്കും വാർത്തകൾക്ക് പണം നൽകണം, നിയമത്തിന് അംഗീകാരം നൽകി ആസ്ട്രേലിയ

google-and-facebook

സിഡ്​നി: ഗൂഗി​ളും ഫേസ്​ബുക്കും നൽകുന്ന വാർത്തകൾക്ക്​ പണം നൽകണമെന്ന നിയമത്തിന്​ ആസ്​ട്രേലിയ അംഗീകാരം നൽകി. ഈ വിഷയത്തിൽ ആസ്ട്രേലിയയുമായി ഫേസ്ബുക്കും ഗൂഗിളും ഇടഞ്ഞിരുന്നു. പ്രതിഷേധമെന്നോണം, കഴിഞ്ഞ ആഴ്ച ആസ്ട്രേലിയയിലെ ഫേസ്ബുക്ക് ന്യൂസ്ഫീഡിൽ നിന്ന് വാർത്തകൾ അപ്രത്യക്ഷമായിരുന്നു. പിന്നീട്, സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ന്യൂസ്ഫീഡിൽ വാർത്തകൾ ലഭ്യമായത്.

ചർച്ചകൾ പ്രകാരം, സർക്കാർ നിയമങ്ങൾക്ക്​ പൂർണമായി ഗൂഗി​ളും ഫേസ്​ബുക്കും വഴങ്ങേണ്ടിവരില്ലെന്നാണ് വിവരം. എന്നാൽ, ലാഭ വിഹിതത്തിന്റെ നിശ്​ചിത ശതമാനം നൽകാൻ സന്നദ്ധമാണെന്ന്​ ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്​. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വാർത്ത ലഭ്യമാക്കുന്നതിന്​ പണം ഈടാക്കുന്നത്​ മറ്റു രാജ്യങ്ങളും ആലോചിച്ചുവരുന്നുണ്ട്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, GOOGLE AND FACEBOOK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.