മഹേഷിന്റെ പ്രതികാരത്തിലെ സോണിയയെ അവതരിപ്പിച്ച് ശ്രദ്ധേയയായ
ലിജോ മോൾ വീണ്ടും തമിഴിൽ
മഹേഷിന്റെ പ്രതികാരത്തിൽ സോണിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ ലിജോ മോൾ ജോസ് ഇടവേളക്കുശേഷം വീണ്ടും സിനിമയിൽ. രസു രഞ്ജിത് സംവിധാനം ചെയ്യുന്ന തീതും നണ്ട്രും എന്ന തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.അപർണ ബാലമുരളിയാണ് മറ്റൊരു പ്രധാന താരം. മഹേഷിന്റെ പ്രതികാരത്തിനുശേഷം ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കട്ടപ്പനയിലെ ഋതിക് റോഷൻ, ഹണിബീ 2.5, പ്രേമസൂത്രം, സ്ട്രീറ്റ് ലൈറ്റ്സ്, ഒറ്റയ്ക്കൊരു കാവൽ എന്നിവയാണ് ലിജോയുടെ മറ്റു ചിത്രങ്ങൾ .പൂർണമായി ആക്ഷൻ ഗണത്തിൽപ്പെടുന്നതാണ് തീതും നണ്ട്രും . സംവിധായകൻ റസു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസൻ, ഇൻപ, സന്ദീപ്, കരുണാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം സി. സത്യ.