SignIn
Kerala Kaumudi Online
Thursday, 22 April 2021 10.21 PM IST

ഡൽഹിയിലെ കർഷക സമരത്തെ അവഗണിക്കുന്നു,​ കേരളത്തിൽ വന്ന് കർഷകർക്ക് പിന്തുണ; രാഹുൽ ഗാന്ധിയുടെ വിശാല മനസ്കത പ്രശംസനീയമെന്ന് പിണറായി വിജയൻ

rahul-gandhi

തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് രാഹുൽ കാണിക്കുന്ന താത്പര്യത്തിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഹുൽ കേരളത്തിൽ നടത്തിയത് അസാധാരണ ഇടപെടലാണ്. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന രാഹുൽ കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്.രാഹുലിന്റ ഈവിശാല മനസ്‌കത പ്രശംസനീയമാണെന്നും പിണറായി വിജയൻ പരിഹസിച്ചു.

കാർഷിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാർ 90കളിൽ നടപ്പാക്കിയ ഉദാരവത്കര നയങ്ങളാണ്. കർഷകരുട രക്തം കോൺഗ്രസിന്റെ കൈയിൽ പറ്റിയിരിക്കുന്നു, ഇതിന് കർഷകരോട് രാഹുൽ നിരുപാധികം മാപ്പ് പറയണമെന്ന് പിണറായി ആവശ്യപ്പെട്ടു. . രാഹുലിനും യോഗിക്കും സിപിഎമ്മിന് എതിരെ ഒരേ വികാരമാണ് ഉള്ളത് അതിൽ അവർ ഐക്യപ്പെടുന്നു. ഇവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യം ഇട്ടല്ല കേരളം മന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തിൽ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകർന്നടിഞ്ഞത്.

ഇന്ത്യയിലെ പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച പ്രസിദ്ധ പത്രപ്രവർത്തകൻ പി സായ്നാഥ് പറയുന്നത് പ്രകാരം, ഏതാണ്ട് 6000 കോടി രൂപയുടെ നഷ്ടമാണ് രണ്ടായിരാമാണ്ട് ആദ്യ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ കാപ്പി, കുരുമുളക് തോട്ടങ്ങളിലുണ്ടായത്. ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളിലും ആത്മഹത്യ ചെയ്തത്. കോൺഗ്രസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുൽ ഗാന്ധി കോൺഗ്രസിന് വേണ്ടി കർഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങൾ തിരത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പുതിയ ബദലുകൾ വേണം. അതിനുള്ള ആർജ്ജവം അദ്ദേഹത്തിനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM PINARAYI VIJAYAN, RAHUL GANDHI, RAHUL GANDHI IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.