SignIn
Kerala Kaumudi Online
Monday, 12 April 2021 1.24 AM IST

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തൽ,​ യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ

jacobite-

തിരുവനന്തപുരം : പള്ളിത്തർക്കത്തിൽ ഇടഞ്ഞുനിൽക്കുന്ന യാക്കോബായ സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ.. പളളിത്തർക്കത്തിൽ ഓർഡിനൻസ് ഇല്ലെങ്കിൽ പിണറായി സർക്കാരിനൊപ്പമില്ലെന്ന് യാക്കോബായ സഭ കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഓർഡിനൻസിന് പകരമായി യാക്കോബായ സഭയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാണ് ആലോചന. സഭ കൈവിട്ടാൽ എറണാകുളത്തടക്കം മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്.

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉന്നത സർക്കാർ പ്രതിനിധികളുമായി യാക്കോബായ സഭാ ബിഷപ്പുമാർ ചർച്ച നടത്തി. മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ് കുര്യാക്കോസ് മാർ തെയോഫിലോസ് അടക്കമുളളവർ യോഗത്തിൽ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമനി!ർമാണം സർക്കാരിന് തിരിച്ചടിയുണ്ടാക്കും. അതിനു പകരമായി തൽക്കാലത്തേക്ക് പളളികൾ കൈവിട്ട് പോകാതിരിക്കാൻ ഒരുത്തരവിറക്കാം. യാക്കോബായ സഭയുടെ കൂടി പിന്തുണയോടെ ഇടതു സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ നിയമ നിർമാണം കൊണ്ടുവരാം. പളളിത്തർക്കം പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ സർക്കാരിന് നിയമം കൊണ്ടുവരാമെന്ന് സുപ്രീംകോടതിയുത്തരവിൽത്തന്നെയുളളത് വ്യാഖ്യാനിച്ചാണ് ഈ നീക്കം. ഉത്തരവിറക്കി യാക്കോബായ സഭയെ സമാശ്വസിപ്പിക്കാനാണ് ഇടതുകേന്ദ്രങ്ങളുടെ ആലോചന. പളളിത്തർക്കത്തിൽ എന്തെങ്കിലും ചെയ്യാതെ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടുതുമുന്നണിയെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പടാനാകില്ലെന്ന് സഭാ കേന്ദ്രങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നു.

സർക്കാർ മുന്നോട്ടുവെച്ച നിർദേശം ചർച്ചചെയ്ത ശേഷം അറിയിക്കാമെന്നാണ് സഭാ കേന്ദ്രങ്ങൾ മറുപടി നൽകിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JACOBITE CHURCH, JACOBITE ORTHADOX, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.