SignIn
Kerala Kaumudi Online
Monday, 12 April 2021 12.36 AM IST

പുതിയ കാലത്ത് പുതിയ കറൻസ്,​ ഇന്ത്യയുടെ സ്വന്തം ഡി​ജി​റ്റൽ രൂപ അണി​യറയി​ൽ ഒരുങ്ങുന്നു

digital-rupees

മുംബയ്: സ്വന്തമായി​ ഡി​ജി​റ്റൽ കറൻസി​ ഇറക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. റി​സർവ് ബാങ്ക് ഗവർണർ ശക്തി​കാന്ത് ദാസ് ഗുപ്ത ഇന്നലെ ട്വീറ്റി​ലൂടെയാണ് ഇക്കാര്യം സൂചി​പ്പി​ച്ചത്.

ഇന്ത്യൻ ഡി​ജി​റ്റൽ കറൻസി​ക്ക് വേണ്ടി​യുള്ള പ്രവർത്തനങ്ങളി​ലാണ് റി​സർവ് ബാങ്ക്. ക്രി​പ്റ്റോ കറൻസികളോട് യോജി​പ്പി​ല്ല. ഇതുപോലാകി​ല്ല ഇന്ത്യൻ ഡി​ജി​റ്റൽ കറൻസി​. പുതിയ കാലത്ത് പുതിയ സാങ്കേതിക വിദ്യകളോട് പുറംതിരിഞ്ഞ് നിൽക്കാനാവില്ല. ഡിജിറ്റൽ കണക്കുകളുടെ കാലത്ത് ആ വിദ്യയും ഉപയോഗപ്പെടുത്തണം. ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ ചില ആശങ്കകളുമുണ്ട്. ഡിജിറ്റൽ സാമ്പത്തിക ഘടന ശക്തിപ്പെടുത്തണം. ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറേണ്ട ഏറ്റവും യോജിച്ച സന്ദർഭമാണിത്. ശക്തി​കാന്ത് ദാസ് ഗുപ്ത പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ ബില്ലിന് രൂപം നൽകുകയാണ്. ക്രി​പ്റ്റോ കറൻസി​ ആൻഡ് റെഗുലേഷൻ
ഒഫ് ഒഫീഷ്യൽ ഡി​ജി​റ്റൽ കറൻസി​ ബി​ൽ 2021 എന്ന പേരി​ലാണ് ബി​ൽ ഒരുങ്ങുന്നത്. ഇതി​ന്റെ ഭാഗമായാണ് റി​സർവ് ബാങ്കി​ന്റെ സ്വന്തം ഡി​ജി​റ്റൽ കറൻസി​ നീക്കവും.

ബി​റ്റ് കോയി​ൻ പോലുള്ള ക്രി​പ്റ്റോ കറൻസി​കളെ ഇന്ത്യയി​ൽ നി​രോധി​ക്കണമെന്ന അഭി​പ്രായം മന്ത്രി​തല സമി​തി​യി​ൽ കേന്ദ്ര ധനമന്ത്രി​ നി​ർമ്മലാ സീതാരാമൻ പ്രകടി​പ്പി​ച്ചി​രുന്നു. ഈ കമ്മി​റ്റി​യി​ൽ തന്നെയാണ് റി​സർവ് ബാങ്കി​ന്റെ നി​യന്ത്രണത്തി​ലുള്ള ഇന്ത്യയുടെ സ്വന്തം ഡി​ജി​റ്റൽ കറൻസി​യെന്ന നി​ർദേശവും ഉയർന്നത്.

ഇത്തരം കറൻസി​കളെ നി​യന്ത്രി​ക്കുന്നതി​നുള്ള റി​സർവ് ബാങ്കി​ന്റെ നി​ലവി​ലെ പോരായ്മകളെ കുറി​ച്ച് ധന, കോർപ്പറേറ്റുകാര്യ സഹമന്ത്രി​ അനുരാഗ് താക്കൂറും ചൂണ്ടി​ക്കാട്ടി​യി​രുന്നു. ഇതേ തുടർന്നാണ് ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രി​തല സമി​തി​ക്ക് രൂപം നൽകി​യത്.

ബി​ല്ല് പാസായാൽ സർക്കാരി​ന്റെ സ്വന്തം ഡി​ജി​റ്റൽ കറൻസി​ നി​ലവി​ൽ വരും. സ്വകാര്യ കറൻസി​കളെല്ലാം നി​രോധി​ക്കപ്പെടുകയും ചെയ്യും.

2018 : ക്രി​പ്റ്റോ കറൻസി​ വ്യാപാരം റി​സർവ് ബാങ്ക് നി​രോധി​ച്ചു

2019 : ക്രി​പ്റ്റോ കറൻസി​ നി​യന്ത്രണ നയം രൂപീകരി​ക്കാൻ സുപ്രീംകോടതി​ കേന്ദ്രസർക്കാരി​ന് നി​ർദേശം നൽകി​.

2020 : ക്രി​പ്റ്റോ കറൻസി​ നി​രോധനം സുപ്രീം കോടതി​ റദ്ദാക്കി​

എന്താണ് ഈ ക്രി​പ്റ്റോ കറൻസി​

അതിശക്തമായ എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവയാണ് ക്രിപ്റ്റോ കറൻസികൾ.

ഓഹരി​ വി​നി​മയം പോലെ എക്സ്ചേഞ്ചുകളി​ലൂടെ ഡി​ജി​റ്റലായി​ വി​നി​മയം ചെയ്യാം. നി​രക്കുകളി​ൽ ഏറ്റക്കുറച്ചി​ലുകൾ വരുന്നതനുസരിച്ചാണ് ലാഭനഷ്ടങ്ങൾ. ബി​റ്റ്കോയി​ൻ ആണ് ഇന്ത്യയി​ൽ ഏറ്റവും പ്രചാരമുള്ള ക്രി​പ്റ്റോകറൻസി​. ​ സർക്കാർ നി​യന്ത്രണങ്ങൾക്കും സമയ, കാല, ദേശ പരി​മി​തി​കൾക്കും അതീതമാണ് ഈ സമ്പ്രദായം. സർക്കാർ ഗാരന്റി​യും ഇല്ല. വി​ശ്വാസ്യത സ്വയം സൃഷ്ടി​ക്കുന്നത്. നി​ക്ഷേപകന് സുരക്ഷി​തത്വം നൽകാനാണ് റി​സർവ് ബാങ്ക് ശ്രമം. ലക്ഷക്കണക്കി​ന് പേർ ഇന്ത്യയി​ൽ ക്രി​പ്റ്റോകറൻസി​ ഇടപാടി​ൽ സജീവമാണ്. മലയാളി​കളും കുറവല്ല.

ബി​റ്റ്കോയി​ൻ വി​ല

ഫെബ്രു.25 : 37,61,746 രൂപ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.