SignIn
Kerala Kaumudi Online
Friday, 23 April 2021 4.02 AM IST

അനിൽ ഫുഡ്‌സ് കേരള വിപണിയിൽ

anil-foods
അനിൽ ഫുഡ്‌സ് ഉത്പന്നങ്ങൾ കേരള റോഡ് വെയ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. കുഞ്ഞി മുഹമ്മദ് കേരളവിപണിയിൽ അവതരിപ്പിക്കുന്നു. ടോപ് അനിൽ മാർക്കറ്റിംഗ് കമ്പനി കേരള മേധാവി ബിജു മേനോൻ, ഡയറക്ടർ വിജയ് കുമാർ, മാനേജിംഗ് ഡയറക്ടർ എൻ. കമൽ ഹസൻ, ഡയറക്ടർ രവിചന്ദ്രൻ,സി.ഇ.ഒ പ്രഭാകർ യുവരാജൻ എന്നിവർ സമീപം.

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ വെർമിസെലി, ധാന്യ ബ്രാൻഡായ അനിൽ ഫുഡ്‌സ് കേരള വിപണിയിലേക്ക്. ആദ്യ ഉത്പന്നം കേരള റോഡ് വെയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സി.പി. കുഞ്ഞി മുഹമ്മദ് പുറത്തിറക്കി. ടോപ് അനിൽ മാർക്കറ്റിംഗ് കമ്പനി കേരള മേധാവി ബിജു മേനോൻ, സി.ഇ.ഒ പ്രഭാകർ യുവരാജൻ, മാനേജിംഗ് ഡയറക്ടർ എൻ. കമൽ ഹസൻ, ഡയറക്ടർമാരായ രവിചന്ദ്രൻ, വിജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കമ്പനിയുടെ 72 ലേറെ ഭക്ഷ്യോത്പന്നങ്ങൾ കേരളത്തിലുടനീളം ലഭ്യമാക്കുന്നതിനായി നാൽപ്പതിലേറെ വിതരണക്കാരടങ്ങുന്ന ശക്തമായ വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ വിതരണക്കാരുടെ എണ്ണം ഇരട്ടി​യാക്കും.

അനിൽ ഫുഡ്‌സിന്റെ റോസ്റ്റഡ് വെർമിസെലി, വീറ്റ് വെർമിസെലി, മില്ലെറ്റ്‌സ് വെർമിസെലി, നൂഡിൽസ്, ലെമൺ വെർമിസെലി, ടാമറിൻഡ് വെർമിസെലി, റൈസ് വെർമിസെലി, സൂചി, ആട്ട, മൈദ, അരിപ്പൊടി, റാഗി പൊടി, മുറുക്ക് പൊടി, കൊഴുക്കട്ട പൊടി, പപ്പടം തുടങ്ങിയ ഉത്പന്നങ്ങൾ ഇനി കേരള വിപണിയിലും ലഭിക്കും. മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവിലാകും വി​ൽപ്പനയെന്ന് സി.ഇ.ഒ പ്രഭാകർ യുവരാജൻ പറഞ്ഞു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ 1984 ൽ നാഗരാജൻ സ്ഥാപിച്ചതാണ് അനിൽ ഫുഡ്‌സ്.

യു.എസ്, കാനഡ, സിംഗപ്പൂർ, മലേഷ്യൻ വിപണിയിലും അനിൽ ഫുഡ്‌സ് സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സമീപഭാവിയിൽ ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ കൂടുതൽ ഉത്പ്പന്നങ്ങൾ പുറത്തിറക്കാനും അനിൽ ഫുഡ്‌സിന് പദ്ധതിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കമൽ ഹാസൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.