ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ഈ കാലയളവിൽ പനി, ശ്വാസതടസം തുടങ്ങി എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കേരളം, കർണാടക, ആന്ധ്ര അതിർത്തികളിൽ പരിശോധന ശക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ രണ്ടാഴ്ച ആരോഗ്യം നിരീക്ഷിക്കണം.
യു.കെ, യൂറോപ്പ്, പശ്ചിമേഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയവിടങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി.
ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, മദ്ധ്യപ്രദേശ്,ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പുതിയ കേസുകളുടെ 89.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ വീണ്ടും 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,799 പേർ മാത്രമാണ് രോഗമുക്തരായത്. 138 പേർ മരിച്ചു. 26 ദിവസത്തിന് ശേഷമാണ് മരണം 130ന് മുകളിൽ കൂടുന്നത്.
രാജ്യത്തെ ആക്ടീവ് കേസുകൾ വീണ്ടും 1.51 ലക്ഷം കടന്നു.