കാട്ടാക്കട:പൂവച്ചലിലെ ആക്രികടയുടെ മുന്നിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടകം രണ്ട്പേർ പിടിയിലായി. വെള്ളനാട് കുതിരകുളം മരുതുംമൂട് തടത്തരികത്ത് വീട്ടിൽ നന്ദകുമാർ എന്ന നന്ദു(21) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15നാണ് പ്രതികൾ ബൈക്ക് മോഷണം നടത്തിയത്. പ്രതിയെ റിമാന്റ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.