SignIn
Kerala Kaumudi Online
Thursday, 22 April 2021 9.42 PM IST

പരിശ്രമത്തിന്റെ പച്ചപ്പ്; അറിയാം ഷമീറെന്ന യുവകർഷകന്റെ ജീവിതം

shameer

കൃ​ഷി,​ ​ഷ​മീ​റി​ന്റെ ​ ​ജീ​വി​ത​ത്തോ​ടൊ​പ്പം​ ​എ​ന്നു​മു​ണ്ടാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​അ​ത്യാ​വ​ശ്യം​ ​കൃ​ഷി​യു​ണ്ടാ​യി​രു​ന്നു.​ ​ഉ​പ്പാ​പ്പ​യാ​യി​രു​ന്നു​ ​അ​തി​ന്റെ​ ​കാ​ര്യ​ക്കാ​ര​ൻ.​ ​പ​ഠി​ച്ച​ത് ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​ ​വെ​യ​റാ​യി​രു​ന്നെ​ങ്കി​ലും​ ​ഷ​മീ​ർ​ ​കു​റ​ച്ചു​കാ​ലം​ ​ഡ്രൈ​വ​റാ​യി​ ​ജോ​ലി​ ​നോ​ക്കി.​ ​നെ​ടു​മ​ങ്ങാ​ട് ​അ​ഗ്രി​ക​ൾ​ച്ച​ൽ​ ​മാ​ർ​ക്ക​റ്റ് ​റോ​ഡി​ന് ​സ​മീ​പം​ ​പു​ളി​ഞ്ചീ​ൽ​ ​സ്വ​ദേ​ശി​യാ​ണ്.​ ​ആ​റു​വ​ർ​ഷം​ ​മു​മ്പാ​ണ് ​ഷ​മീ​ർ​ ​കൃ​ഷി​യെ​ ​മ​ന​സി​ൽ​ ​പ​ച്ച​പ്പി​ടി​പ്പി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​ ​യാ​ത്ര​ക​ൾ​ ​ഏ​റെ​യി​ഷ്‌​ട​പ്പെ​ടു​ന്ന​ ​ഷ​മീ​റി​നെ​ ​കൃ​ഷി​യി​ലേ​ക്ക് ​മാ​റ്റി​ ​ചി​ന്തി​പ്പി​ച്ച​തും​ ​ആ​ ​യാ​ത്ര​ക​ൾ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​പ​ല​യി​ട​ങ്ങ​ളി​ലാ​യി​ ​ക​ണ്ടു​മു​ട്ടി​യ​ ​വി​ള​ക​ളും​ ​കൃ​ഷി​യും​ ​മ​ണ്ണും​ ​മ​നു​ഷ്യ​രു​മെ​ല്ലാം​ ​ഷ​മീ​റി​നെ​യും​ ​ആ​ ​സ്വ​പ്‌​ന​ഭൂ​മി​ക​ളു​ടെ​ ​ആ​രാ​ധ​ക​നാ​ക്കി​ ​മാ​റ്റി.​ ​കൃ​ഷി​ ​ത​ന്നെ​യാ​ണ് ​ജീ​വി​തം​ ​എ​ന്ന​ ​തീ​രു​മാ​നം​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ങ്ങോ​ള​മി​ങ്ങോ​ളം​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഷ​മീ​റി​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​കൂടു​ക്കൂ​ട്ടി​യ​ത്.​ ​ആ​ ​മ​ന​സി​നു​ള്ള​ ​സ​മ്മാ​ന​മാ​യി​രു​ന്നു​ ​ഹൈ​ടെ​ക്ക് ​ക​ർ​ഷ​ക​നു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​ക്കാ​രം.​ ​ആ​ ​ക​ഥ​ ​കൃ​ഷി​ ​കൊ​ണ്ട് ​വി​ജ​യ​ക​ര​മാ​യി​ ​ജീ​വി​ക്കാ​മെ​ന്ന് ​തെ​ളി​യി​ച്ച​ ​യു​വ​ക​ർ​ഷ​ക​നാ​യ​ ​എ​സ്.​ ​ഷ​മീ​ർ​ ​പ​റ​യും.

​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**
ജോ​ലി​യു​ടെ​ ​ഭാ ​ഗ​മാ​യി​ ​ഹോ​ർ​ട്ടി​കോ​ർ​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​കൂ​ടെ​ ​ചി​ല​ ​യാ​ത്ര​ക​ൾ​ ​ന​ടത്തിയിരു​ന്നു.​ ​ആ​ ​യാ​ത്ര​ക​ളും​ ​അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ​എ​ന്നെ​ ​ക​ർ​ഷ​ക​നാ​ക്കി​യ​ത്.​ ​കൃ​ഷി​പ്പ​ണി​യു​ടെ​ ​തി​ര​ക്കി​ലും​ ​ഇ​പ്പോ​ഴും​ ​സ​മ​യം​ ​കി​ട്ടു​മ്പോ​ഴെ​ല്ലാം​ ​ഞാ​ൻ​ ​യാ​ത്ര​ ​ചെ​യ്യും,​ ​മി​ക്ക​തും​ ​കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ്,​ ​എ​ങ്കി​ലും​ ​ഓ​രോ​ ​യാ​ത്ര​യി​ലും​ ​എ​ന്തെ​ങ്കി​ലും​ ​പ​ഠി​ക്കാ​നു​ണ്ടാ​കും.ജോ​ലി​ ​കൃ​ഷി​യാ​ണോ​ ​എ​ന്നൊ​രു​ ​കാ​ഴ്‌​ച​പ്പാ​ടു​ണ്ട്.​ ​കൃ​ഷി​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​ന​ഷ്‌​ട​മ​ല്ല​ ​എ​ന്നാ​ണ് ​എ​ന്റെ​ ​അ​നു​ഭ​വം.​ ​അ​തി​നു​ള്ള​ ​മ​ന​സ് ​ഇ​ല്ല​ ​എ​ന്ന​താ​ണ് ​വാ​സ്‌​ത​വം.​ ​കൃ​ഷി,​ ​വീ​ട്ടി​ൽ​ ​പ​ശു​വ​ള​ർ​ത്ത​ൽ​ ​എ​ന്നൊ​ക്കെ​ ​പ​റ​യു​മ്പോ​ൾ​ ​ത​ന്നെ​ ​അ​ത് ​ക​ഠി​ന​മാ​ണെ​ന്ന​ ​മു​ൻ​വി​ധി​യാ​ണ് ​അ​തി​നോ​ടു​ള്ള​ ​താ​ത്പ​ര്യം​ ​ഇ​ല്ലാ​താ​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ടാ​ണ് ​ന​മ്മ​ൾ​ ​നൂ​റു​ശ​ത​മാ​നം​ ​മ​ന​സും​ ​മ​ണ്ണി​നാ​യി​ ​മാ​റ്റി​വ​യ്‌​ക്ക​ണ​മെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​എ​ങ്കി​ലേ​ ​കൃ​ഷി​ഭൂ​മി​യി​ൽ​ ​പ​ച്ച​പ്പു​ണ്ടാ​കു​ള്ളൂ.​ ​പ്ര​യാ​സ​മാ​ണ് ​ഇ​തൊ​ക്കെ​ ​എ​ന്നു​ ​പ​റ​യാ​ൻ​ ​എ​ളു​പ്പ​മാ​ണ്,​ ​അ​ങ്ങ​നെ​ ​അ​ല്ലെ​ന്ന് ​തെ​ളി​യി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​സാ​ദ്ധ്യ​ ​പ​രി​ശ്ര​മ​വും​ ​സ​മ​ർ​പ്പ​ണ​വും​ ​ത​ന്നെ​ ​വേ​ണം.​ ​കൃ​ഷി​യോ​ടു​ള്ള​ ​താ​ത്പ​ര്യ​മി​ല്ലാ​തെ​ ​വ​രു​മ്പോ​ൾ​ ​മ​ണ്ണും​ ​വി​ത്തും​ ​വ​ള​ങ്ങ​ളും​ ​എ​ല്ലാം​ ​ന​മ്മു​ടെ​ ​ക​യ്യി​ലു​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​ട്ടും​ ​ഒ​രു​ ​കാ​ര്യ​വു​മി​ല്ല.​ ​മ​ണ്ണു​ ​പു​ര​ളാ​നും​ ​ചെ​ളി​പ​റ്റാ​നും​ ​ചാ​ണ​ക​മെ​ടു​ക്കാ​നും​ ​സ​മ​യം​ ​നോ​ക്കാ​തെ​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ത് ​ചെ​യ്യാ​നു​മെ​ല്ലാം​ ​ഉ​ള്ളി​ന്റെ​യു​ള്ളി​ൽ​ ​ഒ​രി​ഷ്‌​ടം​ ​വേ​ണം.​ ​ന​മ്മ​ൾ​ ​കൃ​ഷി​ ​ഒ​രു​ ​ജോ​ലി​യാ​യി​ ​എ​ടു​ക്കു​മ്പോ​ൾ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​പ​ല​തും​ ​സം​ഭ​വി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഉ​ണ്ട്.​ ​കാ​ലാ​വ​സ്ഥ​ ​മാ​റി​യേ​ക്കും,​ ​ചി​ല​പ്പോ​ൾ​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യേ​ക്കാം,​ ​പ്ര​തീ​ക്ഷി​ച്ച​ ​പോ​ലെ​ ​വി​ള​വ് ​കി​ട്ടാ​തി​രി​ക്കാം...​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​എ​ല്ലാം​ ​തീ​ർ​ന്നെ​ന്ന് ​ക​ര​ഞ്ഞി​ട്ടും​ ​വി​ഷ​മി​ച്ചി​ട്ടും​ ​ഒ​രു​ ​കാ​ര്യ​മി​ല്ല,​ ​അ​ടു​ത്ത​ത് ​ഇ​നി​ ​എ​ന്താ​ണ് ​എ​ന്ന് ​ആ​ ​നി​മി​ഷ​ത്തി​ൽ​ ​തോ​ന്ന​ണം,​ ​വാ​ശി​​​യോ​ടെ​ ​അ​ടു​ത്ത​ത് ​പു​തു​താ​യി​ ​തു​ട​ങ്ങാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​ന​ട​ത്ത​ണം.​ ​അ​ങ്ങ​നെ​ ​പ​കു​തി​വ​ഴി​യി​ൽ​ ​ഇ​ട്ടി​ട്ടു​ ​പോ​കാ​ന​ല്ല​ല്ലോ​ ​ന​മ്മ​ൾ​ ​തു​ട​ങ്ങി​യ​തെ​ന്നാ​ണ് ​ഞാ​ൻ​ ​എ​പ്പോ​ഴും​ ​ചി​ന്തി​ക്കു​ന്ന​ത്.

​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**

sh

കൃ​ഷി​ ​പ്രൊ​ഫ​ഷ​നാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​ഹൈ​ടെ​ക്ക് ​കൃ​ഷി​​​ ​രീ​തി​​​യാ​യ​ ​പോ​ളി​ഹൗ​സി​ലേ​ക്ക് ​ക​ട​ന്ന​ത്.​സുഹൃത്ത് ഷംസുദ്ദീനുണ്ടായിരുന്നു കൂടെ. ​പ്ര​കൃ​തി​യെ​ ​വി​ള​ക​ൾ​ക്ക​നു​സൃ​ത​മാ​യി​ ​നി​യ​ന്ത്രി​ച്ച് ​വ​ള​ർ​ത്താ​ൻ​ ​ക​ഴി​​​യു​മെ​ന്ന​താ​ണ് ​ഈ​ ​കൃ​ഷി​രീ​തി​​​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​അ​തോ​ടൊ​പ്പം​ ​ത​ന്നെ​ ​ചൂ​ട്,​ ​മ​ഴ,​ ​ത​ണു​പ്പ്,​ ​വെ​യി​ൽ​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കി​ ​കാ​ർ​ഷി​​​ക​ ​വി​​​ള​ക​ളു​ടെ​ ​വ​ള​ർ​ച്ച​യ്‌​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​പോ​ളി​ഹൗ​സി​ൽ​ ​ഒരുക്കാം. ​ ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​​​ൽ​ ​നാ​നൂ​റോ​ളം​ ​കൃ​ഷി​​​ക്കാ​ർ​ ​ഈ​ ​രീ​തി​​​യി​​​ൽ​ ​ചെ​യ്യു​ന്നു​ണ്ട്.​ ​പ​രി​​​സ്ഥി​​​തി​​​ക്ക് ​ഏ​റെ​ ​അ​നു​യോ​ജ്യ​മാ​ണ്.​ ​കൃ​ഷി​​​ ​വ​കു​പ്പ് ​ഇ​തി​​​ന് ​സ​ബ്‌​സി​​​ഡി​​​യും​ ​ന​ൽ​കു​ന്നു​ണ്ട്.
വീ​ടു​ക​ളി​​​ലെ​ ​മ​ട്ടു​പ്പാ​വു​ക​ളി​​​ലാ​ണെ​ങ്കി​​​ൽ​ ​പോ​ലും​ ​ഇ​വ​ ​സ്ഥാ​പി​​​ച്ച് ​കൃ​ഷി​​​ ​ചെ​യ്യാ​ൻ​ ​ക​ഴി​​​യും.​ ​ജി.​ഐ.​പൈ​പ്പി​ന്റെ​ ​ച​ട്ട​ക്കൂ​ടു​ക​ൾ​ ​കൊ​ണ്ടാ​ണ് ​പോ​ളി​ഹൗ​സ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​എ​ത്ര​ ​ചെ​റി​​​യ​ ​സ്ഥ​ല​മാ​ണെ​ങ്കി​​​ലും​ ​അ​വി​​​ടെ​ ​നി​​​ന്നും​ ​കൂ​ടു​ത​ൽ​ ​വി​ള​വ് ​ഉ​റ​പ്പാ​ക്കാ​ൻ​ ​ഇ​വ​യി​ലൂ​ടെ​ ​സാ​ധി​​​ക്കും,​ ​അ​തോ​ടൊ​പ്പം​ ​ത​ന്നെ​ ​കീ​ട​രോ​ഗ​ങ്ങ​ളി​​​ൽ​ ​നി​​​ന്നും​ ​സം​ര​ക്ഷ​ണ​ക​വ​ചം,​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ല​ഭി​ക്കു​ന്ന​ത് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ഘ​ട​ക​മാ​ണ്.​ ​ന​മ്മു​ടെ​ ​കൃ​ഷി​ ​രീ​തി​യ്‌​ക്ക് ​അ​നു​യോ​ജ്യ​മാ​യി​​​ ​പോ​ളി​​​ഹൗ​സ് ​എ​ങ്ങ​നെ​ ​മാ​റ്റി​​​യെ​ടു​ക്കാ​ൻ​ ​ക​ഴി​​​യു​ന്നു​ ​എ​ന്ന​തി​​​ലാ​ണ് ​വി​​​ജ​യം.​ ​​ആ​ദ്യ​ ​പോ​ളി​ഹൗ​സ് ​ഞാ​ൻ​ ​വാ​ട​ക​യ്‌​ക്കാ​ണെ​ടു​ത്ത​ത്.​ ​ഇ​സ്രാ​യേ​ൽ​ ​കാ​ർ​ഷി​ക​വി​ദ്യ​യാ​ണ് ​പോ​ളി​ഹൗ​സു​ക​ൾ.​ ​കാ​ലാ​വ​സ്ഥ​യെ​ ​അ​നു​കൂ​ല​മാ​ക്കു​ന്ന​തി​ന് ​അ​വ​ർ​ ​ഈ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​ ​ഏ​റെ​ ​മു​ന്നോ​ട്ടു​ ​പോ​കു​ന്നു.​ ​പ്ര​കൃ​തി​യു​ടെ​ ​മ​റ്റു​ ​അ​നു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാ​മു​ള്ള​ ​ന​മ്മ​ൾ​ ​അ​തൊ​ന്നും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​എ​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ന​മ്മ​ൾ​ ​കൃ​ഷി​ ​കൃ​ഷി​ ​എ​ന്ന് ​എ​പ്പോ​ഴും​ ​പ​റ​യു​മെ​ങ്കി​ലും​ ​ ആദ്യ​ ​പ​രി​ഗ​ണ​ന​യി​ലൊ​ന്നും​ ​കൃ​ഷി​ ​ഇ​ല്ലെ​ന്നാ​ണ് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​എ​ങ്കി​ലും​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്ത് ​കു​റേ​ ​ ​നാ​ൾ​ ​വീ​ട്ടി​ലി​രു​ന്ന​പ്പോ​ൾ​ ​ആ​ളു​ക​ൾ​ക്ക് ​കൃ​ഷി​യോ​ട് ​താ​ത്‌​പ​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ട്.​ ​എ​ന്നെ​ ​ഒ​രു​പാ​ട് ​പേ​ർ​ ​വി​വ​ര​ങ്ങ​ള​റി​യാ​നൊ​ക്കെ​ ​വി​ളി​ക്കു​ന്നു​ണ്ട്,​ ​സ​ത്യ​സ​ന്ധ​മാ​യി​ ​സ​ഹാ​യം​ ​തേ​ടു​ന്ന​വ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ട്.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കു​റ​ച്ച് ​യു​വാ​ക്ക​ളെ​ ​കൃ​ഷി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ​ ​ഞാ​ൻ.

​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​*​**

ee

ഷു​ഗ​ർ​ ​വെ​ള്ള​രി​ ​എ​ന്ന് ​ന​മ്മ​ൾ​ ​വി​ളി​ക്കു​ന്ന​ ​സാ​ല​ഡ് ​വെ​ള്ള​രി​യാ​ണ് ​ഞാ​ൻ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കൃ​ഷി​ ​ചെ​യ്യു​ന്ന​ത്.​ ​പാ​ല​ക്ക് ​ചീ​ര​യും​ ​അ​ത്ര​യും​ ​ത​ന്നെ​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​കൃ​ഷി​ ​ചെ​യ്യു​ന്നു.​ ​പ്ര​മേഹ​രോ​ഗി​ക​ൾ​ക്ക് ​ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന​തി​നാ​ൽ​ ​ഷു​ഗ​ർ​വെ​ള്ള​രി​ക്ക് ​സ്ഥി​ര​മാ​യു​ള്ള​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.​ ​ഇ​വ​യു​ടെ​ ​വി​ത്ത് നാട്ടിൽ ​3- 4 ​ ​രൂ​പ​യ്‌​ക്ക്​ ​ല​ഭി​ക്കും,​ ​പു​റ​ത്ത് ​ഏ​ഴു​രൂ​പ​ ​മു​ത​ൽ​ ​പ​ന്ത്ര​ണ്ട് ​രൂ​പ​ ​വ​രെ​യു​ണ്ട്.​ ​പാ​വ​യ്‌​ക്ക​ ​ഒ​ക്കെ​ ​ഉ​ണ്ട്.​ ​പ​രാ​ഗ​ണം​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​ഹൈ​ബ്രി​ഡ് ​രീ​തി​യാ​യ​ ​പാ​ർ​ത്ത​നോ​കാ​ർ​പ്പി​യാ​ണ് ​ഇ​പ്പോ​ൾ​ ​പ​രീ​ക്ഷി​ക്കു​ന്ന​ത്.​ ​എ​ന്റെ​ ​കൃ​ഷി​യി​ട​ങ്ങ​ൾ​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​യും​ ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും​ ​വേ​ദി​ക​ളാ​ണെ​ന്ന് ​പ​റ​യാം.​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​എ​ന്റെ​ ​മു​ന്നി​ലു​ള്ള​ത്.​ ​അ​ല്ലാ​തെ​ ​മ​റ്റു​ ​മാ​തൃ​ക​ക​ളോ,​ ​പ​രി​ശീ​ല​ന​ ​ക്ളാ​സു​ക​ളോ​ ​ഒ​ന്നും​ ​ത​ന്നെ​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​എ​ല്ലാ​വ​രും​ ​പോ​ളി​ഹൗ​സ് ​നി​റു​ത്തി​പ്പോ​കു​ന്ന​ ​സ​മ​യ​ത്ത് ​ഇ​ത് ​പ​രീ​ക്ഷി​ച്ച് ​തു​ട​ങ്ങി​യ​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ.​ ​കൃ​ഷി​യി​ട​ത്തി​ലെ​ 90​ ​ശ​ത​മാ​നം​ ​ജോ​ലി​ക​ളും​ ​ചെ​യ്യു​ന്ന​ത് ​ഞാ​ൻ​ ​ഒ​റ്റ​യ്‌​ക്കാ​ണ്.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ഹൈ​ടെ​ക്ക് ​വി​ഭാ​ഗ​ത്തി​ലെ​ ​മി​ക​ച്ച​ ​ക​ർ​ഷ​ക​നാ​യി​ ​എ​ന്നെ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​പ​രി​ഗ​ണി​ച്ച​തും​ ​ഈ​ ​കാ​ര്യം​ ​കൊ​ണ്ടാ​ണെ​ന്നാ​ണ് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​വി​ൽ​പ്പ​ന​യും​ ​ഞാ​ൻ​ ​നേ​രി​ട്ടാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​നാ​ട്ടി​ലെ​ ​ക​ട​ക​ൾ,​ ​ച​ന്ത​ക​ൾ,​ ​കൃ​ഷി​ ​വ​കു​പ്പി​ന്റെ​ ​ഇ​ക്കോ​ ​ഷോ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​വ​ഴി​യാ​ണ് ​വി​ൽ​പ്പ​ന.​ ​വാ​ട്‌​സാ​പ്പ് ​കൂ​ട്ടാ​യ്‌​മ​ക​ൾ​ ​വ​ഴി​യും​ ​ഫ്ളാ​റ്റു​ക​ളി​ലു​ള്ള​ ​നേ​രി​ട്ട് ​വി​ൽ​പ്പ​ന​യു​മു​ണ്ട്.​ ​ഫ്ളാ​റ്റ് ​വി​പ​ണി​യാ​ണ് ​ഇ​നി​ ​കൂ​ടു​ത​ൽ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​വ്യ​ത്യ​സ്‌​ത​ ​പ​ച്ച​ക്ക​റി​ ​ഇ​ന​ങ്ങ​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്താ​നും​ ​പ​ദ്ധ​തി​യു​ണ്ട്.​ ​കൃ​ഷി​യി​ട​ത്തി​ലെ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​റീ​സൈ​ക്കി​ൾ​ ​ചെ​യ്‌​ത് ​ദ്ര​വ​രൂ​പ​ത്തി​ലാ​ക്കി​ ​വീ​ണ്ടും​ ​ഉ​പ​യോ​ഗി​ക്കും.​ ​മ​ണ്ണ​ന്ത​ല​ ​ഇ​ട​വ​ക്കോ​ട് 400​ ​സ്‌​ക്വ​യ​ർ​ ​മീ​റ്റ​ർ​ ​സ്ഥ​ലം​ ​പാ​ട്ട​ത്തി​നെ​ടു​ത്ത് ​കൃ​ഷി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​അ​വി​ടെ​ ​വി​ള​വെ​ടു​ത്ത് ​ക​ഴി​യു​മ്പോ​ൾ​ ​അ​ടു​ത്ത​കൃ​ഷി​ ​സ്വ​ന്തം​ ​പു​ര​യി​ട​മാ​യി​രി​ക്കും.​ ​വി​പ​ണി​ ​ഏ​താ​യാ​ലും​ ​ഒ​രേ​ ​വി​ല​യ്‌​ക്കാ​യി​രി​ക്കും​ ​വി​ൽ​പ്പ​ന.​ ​​ ​ബാ​പ്പ​ ​സെ​യ്‌​ഫു​ദീ​നും​ ​ഉ​മ്മ​ ​സെ​ലീ​ന​യും​ ​ഭാ​ര്യ​ ​ത​സ്‌​ലീ​മ​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​കു​ടും​ബ​വും​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്നു.​ ​കൃ​ഷി​പ്പ​ണി​യി​ൽ​ ​വീ​ട്ടി​ൽ​ ​ആ​ദ്യം​ ​ഒ​രു​ ​ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു,​ ​പി​ന്നീ​ട​ത് ​കാ​ല​ക്ര​മ​ത്തി​ൽ​ ​മാ​ഞ്ഞു​പോ​യി.ഏ​താ​വ​ശ്യ​ത്തി​നും​ ​വി​ളി​ച്ചാ​ൽ​ ​ഓ​ടി​യെ​ത്തു​ന്ന​ ​കൂ​ട്ടു​കാ​രായ ഷിയാസ്,​ മുനീർ,​ഷഹനാസ്,​ഹർഷാദ്,​ മരുമകനായ ആസിഫ് എന്നിവരുണ്ട് കൂടെ.
ഷ​മീ​റി​ന്റെ​ ​ചി​രി​യി​ൽ​ ​ന​ട​ന്നു​ ​തീ​ർ​ന്ന​ ​വ​ഴി​ക​ളു​ടെ​ ​ആ​ത്മ​വി​ശ്വാ​സം​ ​തെ​ളി​ഞ്ഞു.​ ​ഏ​ത് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യും​ ​ഇ​വി​ടെ​യു​ള്ള​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ത്ര​ത്തോ​ളം​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നു​ ​എ​ന്ന​തി​ലാ​ണ് ​കൃ​ഷി​യു​ടെ​ ​വി​ജ​യ​മെ​ന്നാ​ണ് ​ഷ​മീ​റി​ന്റെ​ ​ജീ​വി​ത​പാ​ഠം.​ ​ക​ന്നു​കാ​ലി​ക​ൾ,​ ​തേ​നീ​ച്ച,​ ​കോ​ഴി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കു​റ​ച്ചു​ ​കൂ​ടി​ ​വ​ലി​യ​ ​കാ​ൻ​വാ​സി​ലെ​ ​ഹൈ​ടെ​ക്ക് ​ഫാം​ ​എ​ന്ന​ ​സ്വ​പ്‌​ന​ത്തി​ലേ​ക്ക് ​ന​ട​ക്കു​ക​യാ​ണ് ​ഷ​മീ​ർ,​ ​അ​തി​ന് ​മു​മ്പ് ​മ​ന​സി​ന്റെ​ ​പ​ച്ച​പ്പി​നാ​യി​ ​വീ​ണ്ടു​മൊ​രു​ ​യാ​ത്ര​യു​മു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, FARMING
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.