SignIn
Kerala Kaumudi Online
Saturday, 10 April 2021 8.39 PM IST

അടിയന്തരാവസ്ഥയ‌്ക്ക് ശേഷം ആദ്യമായി കേരളത്തിൽ ബിജെപിയ‌്‌ക്കായി ആർഎസ്എസ് ഇറങ്ങുന്നു: കിട്ടാനിടയുള്ള ഒരുവോട്ടു പോലും വിടരുതെന്ന് കർശന നിർദേശം

rss-bjp

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണപ്രവർത്തനങ്ങളുടെ ചുക്കാൻ ആർഎസ്എസിന്റെ കൈകളിലേക്ക്. അടിയന്തരാവസ്ഥയ‌്ക്ക് ശേഷം ആദ്യമായി കേരളത്തിൽ ബിജെപിയ‌്‌ക്കായി ആർഎസ്എസ് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി. തോറ്റ ഒട്ടേറെ വാർഡുകളിൽ, സംഘപരിവാർ അനുകൂലവോട്ടുകൾ ചെയ്യാനുണ്ടായിരുന്നെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കിട്ടാനിടയുള്ള വോട്ടുകൾ മുഴുവനും ഇത്തവണ ചെയ്യിക്കണമെന്നും പ്രവർത്തകരോട് ആർ.എസ്.എസ്. നിർദേശിച്ചിട്ടുണ്ട്.

എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആർ.എസ്.എസ്. നേതാക്കളായ സംയോജകന്മാരും സഹസംയോജകന്മാരും ഉണ്ടാകും. ജില്ലകളിൽ സംസ്ഥാനവിഭാഗ് നേതാക്കളും നിയോജകമണ്ഡലങ്ങളിൽ ജില്ലാ നേതാക്കളുമാണ് സംയോജകർ. തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറമേയാണിത്.

ഫെബ്രുവരി 28, മാർച്ച് 15 എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി പരമാവധി വോട്ടർമാരെ ചേർക്കുക, പഴയകാല സംഘപരിവാർ പ്രവർത്തകരുടെ യോഗങ്ങൾ വിളിക്കുക എന്നിവയാണ് ചുമതല. അടുത്തഘട്ടത്തിൽ പഞ്ചായത്ത്, ഏരിയ, ബൂത്ത് തലങ്ങളിലും ആർഎസ്എസ് ചുമതലക്കാർ വരും. എന്നാൽ സ്ഥാനാർത്ഥിനിർണയത്തിൽ ഇടപെടുകയോ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് നേതൃത്വത്തിന്റെ കർശന നിർദേശമുണ്ട്. സ്ഥാനാർത്ഥികളെക്കുറിച്ച് അഭിപ്രായങ്ങൾ മേൽഘടകങ്ങളെ അറിയിക്കാൻ അവസരംനൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BJP, RSS, KERALA ELECTION
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.