SignIn
Kerala Kaumudi Online
Friday, 23 April 2021 4.26 AM IST

കണ്ണാന്തുറയിൽ വലയെറിഞ്ഞാൽ കിട്ടുന്നത് മീനല്ല കരി ഓയിൽ; തലസ്ഥാനത്തെ കരമടി മത്സ്യത്തൊഴിലാളികളെ വലച്ച് ടൈ‌റ്റാനിയത്തിലെ ഫർണസ് ഓയിൽ മാലിന്യം

kochuveli

തിരുവനന്തപുരം: നഗരത്തോട് ചേർന്നുള‌ള കൊച്ചുവേളി,കണ്ണാന്തുറ കടപ്പുറങ്ങളിലെ മത്സ്യതൊഴിലാളികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രതിസന്ധിയിലാണ്. പുറംകടലിൽ പോകാനാകാത്ത കരമടി മത്സ്യബന്ധനം നടത്തുന്നവർക്കാണ് പ്രശ്‌നമായിരിക്കുന്നത്. മീനിനായി വിരിച്ച കമ്പവലയിലും അതിനൊപ്പമുള‌ള ഈരവലയിലും എന്നും നിറയുന്നത് കരി ഓയിലും ഫംഗസ് മാതിരി മാലിന്യവുമാണ്.

മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾ പൊതുസമൂഹത്തെ അവതരിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകൻ അജിത് ശംഖുമുഖമാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ പുറത്തറിയിച്ചത്. ആദ്യം കൊച്ചുവേളി കടപ്പുറത്തായിരുന്നു പ്രശ്‌നമെങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശംഖുമുഖത്തിനടുത്ത് കണ്ണാന്തുറ കടപ്പുറത്താണ് കുഴപ്പമുണ്ടായിരിക്കുന്നത്. ഇവിടങ്ങളിലെ വിരിച്ച എല്ലാ വലയിലും ഓയിൽ നിറഞ്ഞിരിക്കുന്നു. ഇതുമൂലം എണ്ണപറ്റിയ വലകൾ കൈയിൽ നിന്ന് നഷ്‌ടമാകുന്ന സ്ഥിതിയാണ്. രണ്ടാഴ്‌ച മുൻപ് തുമ്പ ടൈ‌റ്റാനിയത്തിലെ ഫർണസ് പൈപ്പ് ചോർച്ചയെ തുടർന്ന് ചോർന്ന ഫർണസ് ഓയിലാണ് കടലിലെ ഒഴുക്കിനനുസരിച്ച് കൊച്ചുവേളിയിലും കണ്ണാന്തുറയിലും എത്തി തൊഴിലാളികളെ വലയ്‌ക്കുന്നത്.

നിലവിൽ കടലിൽ മീനില്ലാത്ത അവസ്ഥയാണ്. ഇതിനിടെ തങ്ങളുടെ വലകളിൽ കരി ഓയിൽ പ‌റ്റുമ്പോൾ ഉള‌ള മീനുകൾ പോലും വലയിൽ കയറാത്ത അവസ്ഥയാണെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. മൂന്ന് ലക്ഷത്തോളം വിലവരുന്നതാണ് ഇത്തരം വലകൾ. ഇവ നശിച്ചാൽ പുതിയവ വാങ്ങാനോ സംഘടിപ്പിക്കാനോ വലിയ പ്രയാസമാണ്. തീരത്ത് നിന്നും ഒരു കിലോമീ‌റ്റർ മാത്രം അടുത്താണ് കരി ഓയിൽ വ്യാപിച്ചിരിക്കുന്നത്. കവറുകളിലായി കരിയോയിൽ മാലിന്യം തള‌ളിയിരിക്കുന്നത് കടലിൽ കാണാമെന്നും മത്സ്യ തൊഴിലാളികൾ പറയുന്നുണ്ട്.

ടൈ‌റ്റാനിയത്തിലെ ഫർണസ് ഓയിൽ ചോർച്ച മൂലം മത്സ്യ തൊഴിലാളികൾക്ക് ഉണ്ടായ നഷ്‌ടത്തിന് പരിഹാരമായ പണം നൽകാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അങ്ങനെ ആർക്കും ലഭിച്ചില്ല. മണൽ ന്യൂട്രലൈസ് ചെയ്‌ത് തിരികെ കൊണ്ടിടുമെന്ന് കമ്പനി പറഞ്ഞെങ്കിലും ഒന്നും ചെയ്‌തിട്ടില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു. കരയോടുചേർന്ന് കെട്ടുവള‌ളത്തിൽ വളഞ്ഞിട്ട് മീൻപിടിക്കുന്നവരാണ് കരമടി മത്സ്യബന്ധനം നടത്തുന്നവർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THIRUVANANTHAPURAM, KANNANTHURA, KOCHUVELI, FURNACE OIL LEAK, FISHING NET
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.