പിങ്ക് നിറത്തിലുള്ള ബ്ലേസർ സെറ്റ് ധരിച്ച നടി അനാർക്കലി മറയ്ക്കാറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. ഷോർട്ട്-ലോങ്ങ് ബാംഗ് സ്റ്റൈലിൽ വെട്ടി, നീല നിറത്തിൽ ഡൈ ചെയ്ത മുടിയുമായാണ് അനാർക്കലി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'ഓക്കേ....ഞാൻ എന്താണ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്ന് ചോദിക്കരുത്, എന്തായാലും കാണാൻ കിടുവാണല്ലോ'-എന്നാണ് താരം ചിത്രത്തിന് കീഴിലായി കുറിച്ചിരിക്കുന്നത്.
ലിൻസൺ ആന്റണി പകർത്തിയ നടിയുടെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും വൻ തോതിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. അമേരിക്കൻ ഗായികയായ ബില്ലീ എയ്ലിഷിനോടാണ് നടിയെ ആരാധകർ ഉപമിക്കുന്നത്. 'ബില്ലീ എയ്ലിഷ് ലൈറ്റ്' ആണ് അനാർക്കലി എന്നും ചിലർ കമന്റ് ബോക്സിലൂടെ പറയുന്നു.
തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ അനാർക്കലിയുടെ ചിത്രം 'അമല' ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം ഈ കിടിലൻ ലുക്കിൽ എത്തിയത്. മലയാളി താരം അപ്പാനി ശരത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നിഷാദ് ഇബ്രാഹിമാണ്.