SignIn
Kerala Kaumudi Online
Monday, 19 April 2021 12.10 AM IST

കൂടത്തായിക്ക് പിന്നാലെ കൂടത്തിൽ വിശ്വസ്തർ ജീവൻ കവരുമ്പോൾ അവിടെ മരുമകളെങ്കിൽ ഇവിടെ കാര്യസ്ഥൻ

ddd

രോ​ഗി​ ​ച​മ​ഞ്ഞ് ​കാ​ര്യ​സ്ഥ​ൻ,​ ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ളു​ണ്ടെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ​ ​ദു​രൂ​ഹ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​കൊ​ല​പാ​ത​ക​ക്കു​റ്റം​ ​ചു​മ​ത്തി​യ​തോ​ടെ​ ​കാ​ര്യ​സ്ഥ​നെ​യും​ ​കൂ​ട്ടാ​ളി​ക​ളെ​യും​ ​'​ഇ​"​ ​ചോ​ദ്യ​മു​റി​യി​ലെ​ത്തി​ച്ച് ​ശാ​സ്ത്രീ​യ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മൂ​ന്ന് ​ടീ​മു​ക​ളാ​യി​ ​തി​രി​ഞ്ഞാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക.​ ​കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​ഏ​ഴ് ​ദു​രൂ​ഹ​ ​മ​ര​ണ​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​ന​ട​ന്ന​ ​ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​കും​ ​ആ​ദ്യ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.

ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ചി​ല​ ​സൂ​ച​ന​ക​ളു​ടെ​യും​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​അ​നു​മാ​ന​ങ്ങ​ളു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​ത്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഇ​തി​നാ​യി​ ​ചോ​ദ്യാ​വ​ലി​ ​പൊ​ലീ​സ് ​ത​യ്യാ​റാ​ക്കും.​കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​സ്വ​ത്ത് ​ത​ട്ടി​പ്പും​ ​ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രാ​തി​ക്കാ​രാ​യ​ ​പ്ര​സ​ന്ന​കു​മാ​രി,​ ​കാ​ല​ടി​ ​സ്വ​ദേ​ശി​യും​ ​പൊ​തു​പ്ര​വ​‌​ർ​ത്ത​ക​നു​മാ​യ​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​മൊ​ഴി​ക​ൾ​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​ഡോ.​ ​ദി​വ്യ​ ​ഗോ​പി​നാ​ഥി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​ചോ​ദ്യാ​വ​ലി​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ 2017​ ​ഏ​പ്രി​ൽ​ 2​നാ​ണ് ​ജ​യ​മാ​ധ​വ​ൻ​നാ​യ​ർ​ ​മ​ര​ണ​മ​ട​ഞ്ഞ​ത്.​ ​ജ​യ​മാ​ധ​വ​ൻ​നാ​യ​രെ​ ​വീ​ട്ടി​ൽ​ ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​കാ​ര്യ​സ്ഥ​ൻ​ ​ര​വീ​ന്ദ്ര​ൻ​നാ​യ​രും​ ​വീ​ട്ടു​ജോ​ലി​ക്കാ​രി​ ​ലീ​ല​യും​ ​സ​ഹാ​യി​ ​സ​ഹ​ദേ​വ​നും​ ​പ്രാ​ദേ​ശി​ക​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​നി​ൽ​കു​മാ​റും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 2017​ൽ​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​മൊ​ഴി​ക​ളും​ ​പി​ന്നീ​ട് ​ഇ​ന്റ​ലി​ജ​ൻ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ശേ​ഖ​രി​ച്ച​ ​വി​വ​ര​ങ്ങ​ളും​ ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ള​ള​ ​സം​ശ​യ​ങ്ങ​ൾ​ ​ദു​രീ​ക​രി​ക്ക​ത്ത​ക്ക​ ​വി​ധ​ത്തി​ലാ​ണ് ​ചോ​ദ്യ​ങ്ങ​ൾ​ ​രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ൺ​ട്രോ​ൾ​ ​റൂ​മി​ലെ​ ​ചോ​ദ്യ​മു​റി​യി​ൽ​ ​എ​ത്തി​ക്കും
കൂ​ട​ത്തി​ൽ​ ​ത​റ​വാ​ടു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കി​യി​രു​ന്ന​യാ​ളും​ ​സ്വ​ത്ത് ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​മു​ഖ്യ​ക​ണ്ണി​യു​മാ​യ​ ​ര​വീ​ന്ദ്ര​ൻ​ ​നാ​യ​രെ​ ​പൊ​ലീ​സ് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ലെ​ ​ചോ​ദ്യ​മു​റി​യി​ലെ​ത്തി​ച്ച് ​ചോ​ദി​ക്കാ​നാ​ണ് ​നീ​ക്കം.​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​കാ​മ​റ​യി​ൽ​ ​പ​ക​‌​ർ​ത്തും.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചോ​ദ്യ​ങ്ങ​ളി​ൽ​ ​ര​വീ​ന്ദ്ര​ൻ​നാ​യ​രു​ടെ​ ​മ​റു​പ​ടി​ക​ളും​ ​ഭാ​വ​മാ​റ്റ​ങ്ങ​ളും​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ​സൂ​ക്ഷ്മം​ ​നി​രീ​ക്ഷി​ക്കു​ക​യും​ ​ആ​വ​ശ്യ​മെ​ന്ന് ​ക​ണ്ടാ​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​ട​പെ​ടു​ക​യും​ ​ചെ​യ്യും.

മാെ​ഴി​ക​ളി​ൽ​ ​പൊ​രു​ത്ത​ക്കേ​ടു​കൾ
ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​വീ​ന്ദ്ര​ൻ​നാ​യ​രു​ടെ​യും​ ​ലീ​ല​യു​ടെ​യും​ ​സ​ഹ​ദേ​വ​ന്റെ​യും​ ​മൊ​ഴി​ക​ളി​ൽ​ ​ചി​ല​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​പൊ​ലീ​സ് ​അ​ടി​വ​ര​യി​ട്ട​ ​ഈ​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ക്ക് ​ഓ​രോ​ന്നി​നും​ ​ഇ​വ​ർ​ ​വി​ശ​ദ​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കേ​ണ്ടി​വ​രും.​ ​ജ​യ​മാ​ധ​വ​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തു​ ​മു​ത​ൽ​ ​സം​സ്കാ​രം​ ​വ​രെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മൊ​ഴി​ക​ൾ​ ​ത​ല​നാ​രി​ഴ​കീ​റി​ ​പ​രി​ശോ​ധി​ക്കു​ന്ന​ ​സം​ഘം​ ​സം​ഭ​വ​ത്തി​ന് ​ത​ലേ​ ​ദി​വ​സം​ ​ഇ​വ​ർ​ ​ഓ​രോ​രു​ത്ത​രും​ ​എ​വി​ടെ​യാ​യി​രു​ന്നു,​ ​പ​ര​സ്പ​രം​ ​കാ​ണു​ക​യോ​ ,​ ​ബ​ന്ധ​പ്പെ​ടു​ക​യോ​ ​ചെ​യ്തി​രു​ന്നോ,​ ​ജ​യ​മാ​ധ​വ​നെ​ ​കൂ​ട​ത്തി​ൽ​ ​നി​ന്ന് ​ഒാ​ട്ടോ​യി​ൽ​ ​കൊ​ണ്ടു​പോ​യ​ ​സ​മ​യം,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ത്തി​യ​തും​ ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ച്ച​തു​മാ​യ​ ​സ​മ​യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​സ്ഥി​രീ​ക​രി​ക്കും.​ ​ക​ര​മ​ന​യി​ൽ​ ​നി​ന്ന് ​തി​രി​ച്ച​താ​യി​ ​പ​റ​യു​ന്ന​ ​സ​മ​യ​വും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​സ​മ​യ​വും​ ​ത​മ്മി​ൽ​ ​പൊ​രു​ത്ത​ക്കേ​ടു​ള്ള​താ​യി​ ​ക​ണ്ടെ​ത്തി​യ​തി​നാ​ലാ​ണി​ത്.​ ​ത​ല​യ്ക്കേ​റ്റ​ ​ക്ഷ​ത​മാ​ണ് ​ജ​യ​മാ​ധ​വ​ൻ​നാ​യ​രു​ടെ​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​പോ​സ്റ്റു​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടി​ൽ​ ​നി​ന്ന് ​മ​ന​സ്സി​ലാ​ക്കി​യ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കാ​നാ​യാ​ണ് ​ശാ​സ്ത്രീ​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.

ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ളു​ണ്ടെ​ന്ന് ​ര​വീ​ന്ദ്ര​ൻ​ ​നാ​യർ
പൊ​ലീ​സ് ​നീ​ക്ക​ങ്ങ​ൾ​ ​മാ​ന​ത്ത് ​ക​ണ്ട​ ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ​ ​ന​ഗ​ര​ത്തി​ലെ​ ​ഒ​രു​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​ത​നി​ക്ക് ​ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ളു​ണ്ടെ​ന്നും​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ചി​കി​ത്സ​ ​തേ​ടാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി​ .​ ​ഇ​ത് ​പൊ​ലീ​സ് ​ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​കൊ​ല​ക്കു​റ്റം​ ​ചു​മ​ത്തി​യ​ശേ​ഷം​ ​ര​വീ​ന്ദ്ര​ൻ​നാ​യ​രു​ൾ​പ്പെ​ടെ​ ​കേ​സു​മാ​യി​ ​ബ​ന്ധ​മു​ള്ള​വ​രു​ടെ​ ​ഓ​രോ​ ​നീ​ക്ക​ങ്ങ​ളും​ ​പൊ​ലീ​സ് ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​ജ​യ​മാ​ധ​വ​ന് ​ത​ല​യ്ക്കേ​റ്റ​ ​ക്ഷ​ത​വും​ ​വീ​ടി​ന് ​പി​ന്നി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​പ​ട്ടി​ക​ക്ക​ഷ​ണ​ത്തി​ൽ​ ​ര​ക്ത​ക്ക​റ​ ​ക​ണ്ടെ​ത്തി​യ​തും​ ​മ​ര​ണ​ത്തി​ലെ​ ​ദു​രൂ​ഹ​ത​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​പ​രി​ഗ​ണി​ച്ച് ​കാ​ര്യ​സ്ഥ​ന്റെ​യും​ ​സ​ഹാ​യി​ക​ളു​ടെ​യും​ ​മൊ​ഴി​ക​ളെ​ ​ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ളി​ച്ച് ​സ​ത്യം​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​രാ​നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​ല​ക്ഷ്യം.
ജ​യ​മാ​ധ​വ​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തെ​ങ്ങ​നെ​യെ​ന്ന് ​തെ​ളി​ഞ്ഞാ​ൽ​ ​സ​മാ​ന​രീ​തി​യി​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ​ ​ജ​യ​പ്ര​കാ​ശി​ന്റേ​തു​ൾ​പ്പെ​ടെ​ ​കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​മു​ഴു​വ​ൻ​ ​മ​ര​ണ​ങ്ങ​ളും​ ​അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി​ ​വ​രും.

കൂ​ട​ത്തി​ലെ​ ​ദൂ​രൂ​ഹ​ ​മ​ര​ണ​ങ്ങൾ (1991​-2017)
1.​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യർ
2.​സു​മു​ഖി​യ​മ്മ
3.​ ​ജ​യ​ശ്രീ​ ​(​കൊ​ച്ചൂ​ട്ടി)
4.​ ​ജ​യ​ബാ​ല​കൃ​ഷ്ണൻ
5.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യർ
6.​ ​ജ​യ​പ്ര​കാ​ശ് ​(2012​ ​സെ​പ്തം​-17​ ​ക​ട്ടി​ലി​ൽ​ ​നി​ന്ന് ​വീ​ണ് ​മ​രി​ച്ച​താ​യി​ ​പ​റ​യ​പ്പെ​ടു​ന്നു)
7.​ ​ജ​യ​മാ​ധ​വ​ൻ​ ​(2017​ ​ഏ​പ്രി​ൽ​ 2,​ ​ക​ട്ടി​ള​പ്പ​ടി​യി​ൽ​ ​ത​ല​യ​ടി​ച്ച് ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​ക​ണ്ട​താ​യി​ ​കാ​ര്യ​സ്ഥ​ന്റെ​ ​മൊ​ഴി)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.