SignIn
Kerala Kaumudi Online
Monday, 19 April 2021 8.49 AM IST

എക്സൈസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ

prince-kanjav-prathi

ഇരവിപുരം: എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽ നിന്ന് ഇൻസ്പെക്ടറെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട് ഒളിവിൽപ്പോയ യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സുനാമി ഫ്ലാറ്റ് ബ്ലോക്ക് 11/7ൽ ചട്ടി അപ്പു എന്നുവിളിക്കുന്ന പ്രിൻസാണ് (23) പിടിയിലായത്.

2020 നവംബർ 7ന് സുനാമി ഫ്ലാറ്റിൽ കഞ്ചാവ് വില്പന നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യാത്രാമദ്ധ്യേ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവിനെ ആക്രമിച്ച ശേഷം പ്രിൻസ് രക്ഷപ്പെടുകയായിരുന്നു.

കഞ്ചാവ് ഉപയോഗിക്കുന്നവരെയും വില്പനക്കാരെയും പിടികൂടുന്നതിനായി ഇരവിപുരം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രിൻസ് പോക്സോ, വാഹന മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചിട്ടുണ്ട്.

ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ്, സജികുമാർ, ജി.എസ്.ഐ ജയകുമാർ സി.പി.ഒമാരായ സുമേഷ്, ചിത്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.