SignIn
Kerala Kaumudi Online
Sunday, 18 April 2021 11.16 PM IST

'നിലവിളിശബ്ദം' നിലവിട്ടാൽ ചെവിക്കുപിടിക്കും!

ambulance

 ആംബുലൻസുകൾക്ക് മാർഗരേഖ മാർച്ച് ഒന്ന് മുതൽ

കൊല്ലം: അനാവശ്യ സൈറൺ മുഴക്കി ഇടംവലം നോക്കാതെ ആംബുലൻസുകൾ നിരത്തിലൂടെ പാഞ്ഞാൽ 'ചെവിക്കുപിടിക്കാൻ' പിന്നാലെ വരും മോട്ടോർ വാഹന വകുപ്പ്. മാർച്ച് ഒന്ന് മുതൽ ജില്ലയിൽ മാർഗരേഖ നടപ്പാക്കാനാണ് എൻഫോഴ്സ്‌മെന്റിന്റെ തീരുമാനം.

അന്നുമുതൽ പരിശോധനയും ശക്തമാക്കും. കഴിഞ്ഞദിവസം കുണ്ടറ പള്ളിമുക്കിൽ കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് മാർഗരേഖ നടപ്പാക്കാൻ തീരുമാനിച്ചത്.

ഇതോടൊപ്പം ആംബുലൻസുകളിൽ ലോഗ് ബുക്ക് നിർബന്ധമാക്കും. ഒരാളെ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ അപകടത്തിൽപ്പെടുന്ന പ്രവണതയും കൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകളിൽ അപകടത്തിൽപ്പെട്ട ആംബുലൻസുകളുടെ എണ്ണം വർദ്ധിച്ചതായി മോട്ടോർ വാഹന വകുപ്പും സാക്ഷ്യപ്പെടുത്തുന്നു.

 എന്താണ് ലോഗ് ബുക്ക്


അടിയന്തര സാഹചര്യത്തിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസ് ഉപയോഗിക്കുന്നവർ ലോഗ് ബുക്കിൽ പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന ആശുപത്രികളുടെ വിവരങ്ങൾ, രോഗിയുടെയോ കൂടെയുള്ളവരുടെയോ ഫോൺ നമ്പർ, ആശുപത്രി ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇവ പിന്നീട് ആശുപത്രി രേഖകളുമായി ഒത്തുനോക്കേണ്ട സാഹചര്യമുണ്ടായാൽ പരിശോധിക്കും. വഴിയിൽ തടഞ്ഞുനിറുത്തി പരിശോധനയുണ്ടാകില്ല. പകരം വാഹനം കടന്നുപോകുന്ന സ്ഥലം, ദിശ, സമയം എന്നിവ അറിയുന്നതിനായി ചിത്രങ്ങളെടുത്ത് സൂക്ഷിക്കും. പരാതികളുണ്ടായാലും ഇത് സഹായകരമാകും.

 പരിശീലനം നേടാത്തവർ പടിക്കുപുറത്ത്


പൊതുസമൂഹം ആംബുലൻസുകളുടെ സഞ്ചാരപഥവുമായി സഹകരിക്കുന്നുണ്ട്. എന്നിട്ടും ദിശ തെറ്റിച്ചുള്ള അപകടങ്ങളാണ് കൂടുതലും. പരിഭ്രാന്തി പരത്തി വൺവേ തെറ്റിച്ചുവരുന്നത് മൂലമുള്ള അപകടത്തിന് അറുതിവരുത്തുന്നതിന് ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവർമാർ ആംബുലൻസ് ഓടിക്കാൻ അനുവദിക്കില്ല. പങ്കെടുക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിച്ചായിരിക്കും സർട്ടിഫിക്കറ്റ് നൽകുക.

 ആവശ്യത്തിന് മാത്രം ലൈറ്റും സൈറണും


1. അനാവശ്യമായി സൈറൺ മുഴക്കി പായുന്നവയെ നിയന്ത്രിക്കും

2. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത സൈറണുകളാണ് ഉപയോഗിക്കേണ്ടത്

3. അടിയന്തരാവശ്യങ്ങൾക്കുള്ള സൈറൺ മറ്റവസരങ്ങളിൽ ഉപയോഗിക്കരുത്

4. ഇങ്ങനെ പിടിക്കപ്പെട്ടാൽ നടപടിയുണ്ടാകും

5. ചട്ടവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബുൾബാറുകളും തീവ്രതയേറിയ ലൈറ്റുകളും പിടിച്ചെടുത്ത് പിഴയീടാക്കും

"

അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കുന്നതിനൊപ്പം നിരത്തിലെ ജീവനുകൾ സുരക്ഷിതമാക്കാനും ബാദ്ധ്യതയുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നത്. ആംബുലൻസ് ഉടമകളുടെ കൂട്ടായ്മയും ഇതിനോട് സഹകരിക്കും.

എ.കെ. ദിലു,

ആർ.ടി.ഒ, എൻഫോഴ്‌സ്‌മെന്റ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.