തിരുവനന്തപുരം: അക്കാഡമിക്ക് - ഗവേഷണ രംഗത്തെ പ്രവർത്തന മികവിന് കേരള സർവകലാശാല 19 അദ്ധ്യാപകർക്ക് 'അക്കാഡമിക് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. 2019 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ഒപ്ടോഇലക്ട്രോണിക്സ് വിഭാഗത്തിലെ പ്രൊഫസർമാരായ ഡോ. എസ്. ശങ്കരരാമൻ, ഡോ. കെ.ജി. ഗോപ്ചന്ദ്രൻ, രസതന്ത്രവിഭാഗത്തിൽ പ്രൊഫ. ഡോ.എസ്.എം.എ. ഷിബ്ലി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗത്തിൽ പ്രൊഫ. ഡോ. എ. ബിജുകുമാർ, ഫിസിക്സിൽ അസിസ്റ്റന്റ് പ്രൊഫ. ഡോ. സുബോധ് ജി, രസതന്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫ. ഡോ. സോണി ജോർജ്, കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോഇൻഫോർമാറ്റിക്സിൽ പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ, ആർക്കിയോളജിയിൽ അസിസ്റ്റന്റ് പ്രൊഫ. ഡോ.അഭയൻ ജി.എസ്., റിട്ട. പ്രൊഫ. ഡോ. അജിത്കുമാർ, അസിസ്റ്റന്റ് പ്രൊഫ. ഡോ. രാജേഷ് എസ്.വി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ പ്രൊഫ. ഡോ. ചന്ദ്രശേഖർ കെ.എസ്, സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ മലയാളം പ്രൊഫ. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, എഡ്യൂക്കേഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫ. ഡോ. സമീർബാബു എം, പൊളിറ്റിക്കൽസയൻസ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ജോസുകുട്ടി സി.എ, മലയാളവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. എം.എ. സിദ്ദിഖ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
15,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയുമാണ് പുരസ്കാരം. ഗവേഷണരംഗത്തെ പ്രത്യേക മികവിനുള്ള പുരസ്കാരം ഇക്കണോമിക്സ് വിഭാഗത്തിലെ പ്രൊഫ. ഡോ. മഞ്ജു എസ്. നായർ, ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗത്തിലെ പ്രൊഫസർമാരായ ഡോ. എസ്. ശങ്കരരാമൻ, ഡോ. കെ.ജി. ഗോപ്ചന്ദ്രൻ, രസതന്ത്രവിഭാഗത്തിലെ പ്രൊഫ. ഡോ. എസ്.എം.എ.ഷിബ്ലി എന്നിവർക്കാണ്. 5000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയുമാണ് പുരസ്കാരം. മാർച്ച് 3 ന് രാവിലെ 9 ന് കാര്യവട്ടത്തുളള അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിൽ വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള പുരസ്കാരങ്ങൾ നൽകും.