തിരുവനന്തപുരം : സി പി ഐ നേതാവ് ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി ഇടപഴകിയവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കോവിഡ് പോസിറ്റീവ് ആണ്.
Posted by Binoy Viswam on Friday, February 26, 2021
ഈ ദിവസങ്ങളിൽ ഞാനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിനു വിധേയരാകണം.
എൽ ഡി എഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തിൽ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി ഉൾപ്പടയെുളള നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരുമാണ് പങ്കെടുത്തത്.