SignIn
Kerala Kaumudi Online
Sunday, 18 April 2021 11.52 PM IST

'ബംഗാൾ മോഡൽ" കേരളത്തിലും: സി.പി.എം ഓഫീസ് ബി.ജെ.പി ഓഫീസാക്കി മാറ്രി

bjp

തിരുവനന്തപുരം: പശ്ചിമ ബംഗാളിലും ത്രിപുരയിലുംസി.പി.എം പ്രവർത്തകർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുകയും സി.പി.എം പാർട്ടി ഓഫീസുകൾ ബി.ജെ.പി ഓഫീസായി മാറ്റുകയും ചെയ്തതുപോലെ കേരളത്തിലും സംഭവവികാസങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമായ വിഴിഞ്ഞത്താണ് തോട്ടം, കടയ്ക്കളം, പനവിള, തലയ്ക്കോട് എന്നീ ബ്രാഞ്ചുകളിലെ നൂറോളം പ്രവർത്തകർ സി.പി.എമ്മിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. ജില്ലയിലെ പ്രമുഖ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തിലാണ് സി.പി. എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത്.

ബ്രാഞ്ച് ഒാഫീസ് ബി.ജെ.പി ഒാഫീസാക്കി

സി.പി.എം തോട്ടം ബ്രാഞ്ച് ഓഫീസ് ഇവർ ബി.ജെ.പി ഓഫീസാക്കി മാറ്റുകയും ചെയ്തു. ഓഫീസ് ചുമരിലെ ചെഗുവേരയുടെ വലിയ ഛായാചിത്രം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെള്ളപൂശി നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുള്ള ഈ കൂടുമാറ്രം വലിയ വിജയമായാണ് ബി.ജെ.പി നേതൃത്വം കാണുന്നത്. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിൽ നിന്നും ഇതേ പോലെ സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂടുവിട്ട് കൂടുമാറ്രം ഉണ്ടാവുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.

പ്രഹ്ളാദ് ജോഷിയുടെ സാന്നിദ്ധ്യത്തിൽ പാർട്ടിപ്രവേശം

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ കേരളത്തിന്റെ ഇലക്ഷൻ ചുമതലക്കാരനും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയുമായ പ്രഹ്ളാദ് ജോഷിയുടെ സാന്നിദ്ധ്യത്തിലാണ് സി.പി.എം പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത്. എൻ.ഡി.എ സംസ്ഥാന തിര‌ഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം. വിഴിഞ്ഞം സി.പി.എം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലെ അംഗങ്ങളും ബഹുജന സംഘടനാ പ്രതിനിധികളുമാണ് ബി.ജെ.പിയിൽ ചേർന്നത്. വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കർഷക സംഘം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മുക്കോല ജി. പ്രഭാകരൻ, മുൻ ബ്രാഞ്ച് സെക്രട്ടറി നെല്ലിക്കുന്ന് ശ്രീധരൻ, തോട്ടം ബ്രാഞ്ച് മുൻ സെക്രട്ടറിമാരായ വയൽക്കര മധു, വയൽക്കര ശശി, കടയ്ക്കളം ബ്രാഞ്ച് മുൻ സെക്രട്ടറി ജി. ശ്രീകുമാർ, സി.ഐ.ടി.യു കൺവീനർ ഷിജു എസ്, എ. സുഗതൻ, ജി.ടി. ചന്ദ്രൻ, ഡി.വൈ.എഫ്.ഐ മുൻ മേഖലാ സെക്രട്ടറി എസ്.വി. അഭിലാഷ്, കെ.എസ്, സന്തോഷ് കുമാർ തുടങ്ങി 86 പേരാണ് ബി.ജെ.പിയിൽ ചേർന്നത്.

കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണൻ, ചീഫ് വിപ്പ് സുനിൽകുമാർ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ,ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. വിഴിഞ്ഞത്തെ രണ്ടു ബ്രാഞ്ചുകൾ ഏതാണ്ട് പൂർണമായാണ് ബി.ജെ.പിയിൽ ലയിച്ചതെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.

വ്യാജപ്രചാരണമെന്ന്

അതേസമയം സി.പി.എമ്മിന്റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തുവെന്ന ബി.ജെ.പിയുടെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് സി.പി.എം കോവളം ഏരിയാ കമ്മിറ്റി വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഏരിയാ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി എന്നിവർ ഉൾപ്പെടെ കുറച്ചു പേരെ പുറത്താക്കിയിരുന്നു. സി.പി.എമ്മിന് ഈ പ്രദേശത്ത് ബ്രാഞ്ച് ഓഫീസ് ഇല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കെട്ടിടത്തിൽ ബി.ജെ.പി.യുടെ കൊടി വച്ച് സി.പി.എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജപ്രചാരണമാണ് നടത്തുന്നതെന്ന് ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, BJP OFFICE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.