ഷെരീഫ് ഈസ സംവിധാനം ചെയ്യുന്ന ആണ്ടാൾ എന്ന ചിത്രത്തിൽ ഇർഷാദ് അലി കേന്ദ്ര കഥാപാത്രത്തിന്റെയും നിർമാതാവിന്റെയും കുപ്പായം അണിയുന്നു.അഭയാർത്ഥി ജീവിതത്തിന്റെ അനുരണനങ്ങൾ ശ്രീലങ്കൻ തമിഴനെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ആണ്ടാൾ വ്യക്തമാക്കുന്നത്. അബിജ, ധന്യ അനന്യ, സാദിഖ് എന്നിവർക്കൊപ്പം ശ്രീലങ്കൻ തമിഴരും ചിത്രത്തിൽ വേഷമിടുന്നു. ഹാർട്ടി ക്രാഫ്റ്റ് എന്റർടെയ് ൻമെന്റിന്റെ ബാനറിൽ ഇർഷാദ് ആലിയും അൻവർ അബ്ദുള്ളയും ചേർന്നാണ് ആണ്ടാൾ നിർമ്മിക്കുന്നത്. ഇർഷാദിന്റെ ആദ്യ നിർമാണ സംരംഭമാണ് .പ്രമോദ് കൂവേരി രചനയും പ്രിയൻ ഛായാഗ്രഹണവും നിർമ്മിക്കുന്നു. 2018ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ കാന്തൻ ദ ലവർ ഒഫ് കളറിനുശേഷം ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആണ്ടാൾ.അതേസമയം അഭിനയജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുകയാണ് ഇർഷാദ്.ഒാപ്പറേഷൻ ജാവയിൽ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടി.