ത്രില്ലടിപ്പിച്ച് അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡിയുടെ ടീസർ. നവാഗതനായ ഡോ.പ്രഗഭൽ ആണ് സംവിധാനം നിർവഹിക്കുന്നത്. സിനിമകളിൽ അപൂർവമായി കാണുന്ന ഓഫ് റോഡ് മോട്ടോർ സ്പോർട്സായ മഡ് റേസിംഗ് വിഷയമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗിൽ രണ്ട് വർഷം പരിശീലനം നൽകിയ ശേഷമാണ് ഡ്യൂപ്പുകളൊന്നും കൂടാതെ ചിത്രത്തിലെ സാഹസിക രംഗങ്ങൾ ചിത്രീകരിച്ചത്.കെ.ജി.എഫിന് സംഗീതം നൽകിയ രവി ബസ്രൂർ മഡ്ഡിയിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു . രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിങ്ങും, കെ.ജി രതീഷ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്.
പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരാടി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഖദ, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും.