നദികളിലെയ് നീരാടും സൂരിയൻ എന്ന ചിത്രത്തിലൂടെ ചിമ്പുവും ഗൗതം മേനോനും എ.ആർ. റഹ്മാനും വീണ്ടും ഒന്നിക്കുന്നു.മൂവരും ഒന്നിക്കുന്ന മൂന്നാമത് ചിത്രമാണിത്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ്, മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു, തൃഷ നായികയായി എത്തിയ ചിത്രം ഗൗതം മേനോന്റെയും ചിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നു.തുടർന്ന് അച്ചം യെൻപത് മദമായെടാ എന്ന ചിത്രവും ഈ ടീം പുറത്തിറക്കി. ലോക്ക് ഡൗണിൽ വിണ്ണെത്താണ്ടി വരുവായ് ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ കാർത്തിക് ഡയൽ സെയ്തായേൻ എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം വിണ്ണെത്താണ്ടി വരുവായി എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ പുതിയ സിനിമയെന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.