കൊല്ലം: കഞ്ചാവ് കേസ് പ്രതിക്ക് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി മനോജ് രണ്ടുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോട്ടയം വൈക്കം കോലോത്തലുംകടവ് സ്വദേശി കളത്തിൽ വീട്ടിൽ ജോബിൻ ജോസഫിനെയാണ് ശിക്ഷിച്ചത്. 2019 മെയ് 24ന് രാത്രി കരുനാഗപ്പള്ളി ഹാന്റെക്സിന് സമീപം ദേശീയപാതയിൽ വച്ച് ഒന്നര കിലോ കഞ്ചാവ് കൈമാറാൻ ശ്രമിക്കുമ്പോഴാണ് ജോബിൻ ജോസഫ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കോടതിയിൽ ഹാജരായി.