തിരുവനന്തപുരം: ഭരണഘടനാ ചട്ടങ്ങളെക്കുറിച്ച് ഉപദേഷ്ടാക്കൾ മുഖ്യമന്ത്രിയെ ശരിയായ രീതിയിൽ ഉപദേശിച്ചിട്ടില്ലെന്ന് കൊച്ചിയിലെ സന്നദ്ധ സംഘടനയായ ഷാഡോ കാബിനറ്റ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോർട്ടിലാണ് ഷാഡോ കാബിനറ്റിന്റെ ഈ വിമർശനം. തീരുമാനങ്ങൾ പിൻവലിക്കേണ്ടിവന്നു എന്നതാണ് സർക്കാരിന്റെ വലിയ പരാജയം. അതേസമയം ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തെ പശ്ചാത്തല വികസനത്തിലും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും റിപ്പോർട്ട് വിലയിരുത്തി. എം.ജി. രാധാകൃഷ്ണൻ റിപ്പോർട്ട് പ്രകാശനം ചെയ്തു. ജോൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഡോ. മേരി ജോർജ്ജ്, ജോസഫ് സി. മാത്യു, ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. അനിൽ ജോസ് സ്വാഗതവും ബോബി ചാക്കോ നന്ദിയും പറഞ്ഞു.