SignIn
Kerala Kaumudi Online
Wednesday, 14 April 2021 1.54 PM IST

ലീഗിന് മൂന്ന് സീറ്റുകൾ കൂടി, കോൺഗ്രസുമായുള്ള ചർച്ച പൂർത്തിയായി

muslim-league

മലപ്പുറം:കോൺഗ്രസ് -ലീഗ് ചർച്ച പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പിൽ ലീഗിന് മൂന്ന് സീറ്റുകൾ കൂടി നൽകും. ബേപ്പൂർ,കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് നൽകുക. രണ്ട് സീറ്റുകൾ വച്ചുമാറാനും ചർച്ചയിൽ ധാരണയായി.

പുനലൂരും ചടയമം​ഗലവും, ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനാണ് ധാരണയായത്.മുസ്ലീം ലീഗിന് ആകെ 27 സീറ്റുകളാണ് ഉള്ളത്. അതേസമയം താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവർ കൂടിക്കാഴ്ച നടത്തി.

തിരുവമ്പാടിയടക്കം സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച എന്നാണ് സൂചന.തിരുവമ്പാടിയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്ന് സഭ യുഡിഎഫിനോടാവശ്യപ്പെട്ടതായി സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ തിരുവമ്പാടി സീറ്റിൽ വിട്ടുവീഴ്ച്ചയില്ലെന്ന സൂചനയാണ് എം കെ മുനീർ നൽകിയിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS, LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.