SignIn
Kerala Kaumudi Online
Sunday, 11 April 2021 11.49 PM IST

മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, മറിച്ച് ചിന്തിച്ചാൽ അനന്തരഫലം അറിയും; ലീഗിന് സുന്നി നേതാവിന്റെ മുന്നറിയിപ്പ്

muslim-league

മലപ്പുറം: മുസ്ലീം ലീഗ് വനിതകളെ തിരഞ്ഞെടുപ്പിൽമത്സരിപ്പിക്കുന്നതിനെതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ സംവരണ സീറ്റുകളിൽ മത്സരിപ്പിക്കാമെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു.

പൊതുവിഭാഗത്തിലെ സീറ്റിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോയെന്ന കാര്യം വീണ്ടും ചിന്തിക്കണം. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിൽ തീരുമാനം മുസ്ലീം ലീഗിനെടുക്കാം.മറിച്ചു ചിന്തിച്ചാൽ അതിന്റെ അനന്തരഫലം കാത്തിരുന്ന്കാണണമെന്നും ലീഗിന് സമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകി.

മതസാമുദായിക സംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗ് നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ 51% വനിതാ സംവരണം യാഥാർത്ഥ്യമായി പത്ത് വർഷം പിന്നിടുമ്പോഴും തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളുടെ പ്രാതിനിധ്യം ഇപ്പോഴും തീരുമാനമാകാതെ നിലനിൽക്കുകയാണ്.

മുസ്ലീം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായും അവസാനമായും 1996ലാണ് വനിതാ സ്ഥാനാർത്ഥി നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്-2 ൽ മത്സരിച്ച ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്ക് തോറ്റിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUSLIM, MUSLIM LAEGE, SUNNI MUSLIM, ELECTION, WOMEN PARTICIPATION, WOMEN CANDIDATE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.