കൊച്ചി: ആഡംബര ക്രൂസർ പ്രിയരെ ഉന്നമിട്ട് ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെ വിഖ്യാത മോഡലായ ആർ18 ക്ലാസിക്കിന്റെ പുത്തൻ പതിപ്പ് ഇന്ത്യയിലെത്തി. 1936ലെ ലെജൻഡറി ബോക്സർ ശ്രേണിയെ അനുസ്മരിപ്പിക്കും വിധമാണ് ആർ18 ക്ലാസിക് ഫസ്റ്റ് എഡിഷനെ ബി.എം.ഡബ്ള്യു ഒരുക്കിയിട്ടുള്ളത്. വലിയ ഡിസ്പ്ളേസ്മെന്റ് ബോക്സർ എൻജിൻ, ഡബിൾ ക്രാഡിൽ ഫ്രെയിം, ടിയർ ഡ്രോപ്പ് ടാങ്ക്, പെയിന്റ് വർക്കുകൾ എന്നിവ ഉദാഹരണം.
പൂർണമായും ബിൽറ്റ്-അപ്പ്-യൂണിറ്റ് (സി.ബി.യു) ആയാണ് ആർ18 ക്ലാസിക് ഇന്ത്യയിലെത്തുന്നത്. 24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മൂന്നുവർഷം, അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും ബി.എം.ഡബ്ള്യു വാഗ്ദാനം ചെയ്യുന്നു. വലിയ വിൻഡ്സ്ക്രീനാണ് മുൻഭാഗത്തെ മുഖ്യ ആകർഷണം. വ്യത്യസ്തവും ദീർഘദൂരയാത്രകളിൽ മികച്ച സുഖവും ഉറപ്പാക്കുന്ന വീതിയേറിയ സീറ്റുകൾ, സഡിൽ ബാഗുകൾ, എൽ.ഇ.ഡി അഡിഷണൽ ഹെഡ്ലൈറ്റുകൾ, 16-ഇഞ്ച് ഫ്രണ്ട് വീൽ എന്നിങ്ങനെയും മികവുകൾ ഒട്ടേറെ.
മുന്നിലെ ആകർഷകമായ റൗണ്ട് എൽ.ഇ.ഡി ഹെഡ്ലൈറ്റിനൊപ്പം അഡിഷണൽ ലൈറ്റുകളും കാണാം. ഇവ പഴയ ടൂറിംഗ് ബൈക്കുകളുടെ പ്രൗഢി പുത്തൻ മോഡലിലും നിലനിറുത്തുന്നു. ഹാൻഡിൽബാറിൽ നിന്നുള്ള സീറ്റ് അകലം, മദ്ധ്യഭാഗത്തായുള്ള ഫുട് പെഗ് എന്നിവ മികച്ച റൈഡിംഗ്, യാത്രസുഖം ഉറപ്പാക്കുന്നുമുണ്ട്.
1800cc
ബി.എം.ഡബ്ള്യുവിന്റെ പുതിയ എയർ/ഓയിൽ കൂൾഡ് 2-സിലിണ്ടർ ബോക്സർ എൻജിനാണുള്ളത്.
1,802 സി.സി എൻജിന്റെ കരുത്ത് 91 എച്ച്.പി. ടോർക്ക് 158 എൻ.എം.
3 റൈഡിംഗ് മോഡുകൾ : റെയിൻ, റോൾ, റോക്ക്
ഡൈനാമിക് എൻജിൻ ബ്രേക്ക് കൺട്രോൾ, കീലെസ് റൈഡിംഗ്, ഹിൽ സ്റ്റാർട്ട് കൺട്രോൾ തുടങ്ങിയവ മറ്റ് ആകർഷണങ്ങൾ.
₹24 ലക്ഷം
എക്സ്ഷോറൂം വില.