പഴയങ്ങാടി: തിരുവന്തപുരത്ത് നടന്ന സത്യജിത്ത് റേ ഇന്റെർ നാഷണൽ ഡോക്യുമെന്റെറി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റ് വെല്ലിൽ ഏറ്റവും നല്ല കാമ്പസ് ചിത്രമായി പഴയങ്ങാടി താവം ദേവിവിലാസം എൽ .പി. സ്കൂൾ നിർമ്മിച്ച ഹ്രസ്വചിത്രമായ 'എന്റെ സ്കൂൾ' തിരഞ്ഞെടുത്തു. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ കുറിച്ച് എടുത്ത് പറയുന്നതാണ് ചിത്രം.
താവം ദേവിവിലാസം സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ചിത്രത്തിൽ അഭിനയിച്ചത്.പ്രിയ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രീകരിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയത് കെ.യു.സന്തോഷാണ്.കാമറ- രഞ്ജിത്ത് കണ്ണേം, എഡിറ്റിംഗ് -നാരായണൻ ചെന്നെ, ആർട്ട് -രത്നകുമാർ, ചമയം -ഗോപി അന്നൂർ, ഗംഗൻ കാനായി, അസോസിയേറ്റ് ഡയരക്ടർ -രഞ്ജിത്ത്, തിരകഥ -ശശി കണ്ടോത്ത്.ഗാനരചന- രതീഷ് രാമന്തളി, സംഗീതം -സതീഷ് വിനോദ് എന്നിവരാണ് പിന്നണിപ്രവർത്തകർ.ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഉഷ പയ്യന്നൂരിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കൊവിഡ് കാലത്തെ ആസ്പദമാക്കിയുള്ള ഇൻവിസിബിൾ 19 എന്ന ഹ്രസ്വ ചിത്രത്തിലെ ഇവരുടെ അഭിനയവും പരിഗണിക്കപ്പെട്ടു.പയ്യന്നൂർ സ്വദേശിയായ ഇവർ പി കമലാക്ഷന്റെ ഭാര്യയാണ്.മക്കൾ അർജുൻ കമൽ,മിഥുൻ കമൽ. തിരുവനന്തപുരത്ത് വച്ച് മന്ത്രി ഇ.ചന്ദ്രശേഖരനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
വാർത്ത സമ്മേളനത്തിൽ ശശി കണ്ടോത്ത്, രഞ്ജിജിത്ത് കണ്ണോം, സതിഷ് വിനോദ് ഉഷ പയ്യന്നൂർ, സ്ക്കൂൾ മാനേജർപി.വി.ജയചന്ദ്രൻ എന്നിവർ അറിയിച്ചു.