ശാസ്താംകോട്ട: എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 500 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് കുളങ്ങരശേരി കിഴക്കതിൽ വീട്ടിൽ നിസാർ (45), മകൻ മുഹമ്മദ് നാസിം (21) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
തേവലക്കര അയ്യൻകോയിക്കലുള്ള ഇവരുടെ ബന്ധുവീട്ടിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ശാസ്താംകോട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അൻവർ, സനിൽകുമാർ, വിനയകുമാർ, വിജു, ചാൾസ്, ശ്യാംകുമാർ, അൻഷാദ്, ജിനു തങ്കച്ചൻ, ഷിബു ഹരികൃഷ്ണൻ, ഷീബ, ശ്രീപ്രിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.