SignIn
Kerala Kaumudi Online
Thursday, 15 April 2021 8.08 AM IST

ഇടതു പ്രചരണവാക്യമായി എല്ലാം ശരിയായി, ഇക്കുറി 'ഉറപ്പാണ് എൽ.ഡി.എഫ്'

1

തിരുവനന്തപുരം: എൽ.ഡി.എഫ് വരും, എല്ലാം ശരിയാകുമെന്ന പ്രചരണവാക്യവുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിന്നുംജയം നേടിയ ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം തുടർഭരണമുറപ്പിച്ച്- 'ഉറപ്പാണ് എൽ.ഡി.എഫ്.' ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പ്രചരണ മുദ്രാവാക്യത്തിന് 'ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം' എന്നീ ഉപശീർഷകങ്ങളുമുണ്ട്.എ.കെ.ജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, മന്ത്രി തോമസ് ഐസക്, കെ.എൻ ബാലഗോപാൽ എന്നിവർ ചേർന്നാണ് മുന്നണിയുടെ പ്രചരണ വാചകം പ്രകാശനം ചെയ്‌തത്. വിഭിന്ന മേഖലകളിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദമാക്കുന്ന പോസ്റ്ററുകളും ചടങ്ങിൽ പുറത്തിറക്കി. എൽ.ഡി.എഫ് വീണ്ടും ഭരണിലെത്തുമെന്ന ഉറപ്പാണ് മുദ്രാവാക്യം നൽകുന്നതെന്ന് എ.വിജയരാഘവൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.