SignIn
Kerala Kaumudi Online
Sunday, 11 April 2021 4.44 AM IST

പ്രധാനമന്ത്രി ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് കുത്തിവയ്പെടുത്തത്. തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ ആണ് മോദി സ്വീകരിച്ചത്. അർഹരായ എല്ലാ പൗരന്മാരും വാക്‌സിൻ കുത്തിവയ്‌പെടുക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വാക്‌സിൻ സ്വീകരിച്ച ശേഷം അരമണിക്കൂറോളം നിരീക്ഷണത്തിൽ ഇരുന്ന ശേഷമാണ് മോദി ആശുപത്രി വിട്ടത്.

'എയിംസില്‍ നിന്ന് ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുന്നു. ഒരുമിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കാം' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പുതുച്ചേരി സ്വദേശിനി പി നിവേദിതയാണ് മോദിയ്ക്ക് വാക്സിൻ നൽകിയത്. വണക്കം പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി പോയതെന്ന് നിവേദിത പ്രതികരിച്ചു. വാക്‌സിൻ നൽകിയവരുടെ സംഘത്തിൽ മലയാളി നഴ്‌സും ഉണ്ടായിരുന്നു. തൊടുപുഴ സ്വദേശിനിയായ റോസമ്മയാണ് ഒപ്പമുണ്ടായിരുന്നത്.

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്. അറുപത് വയസിന് മുകളിലുള്ളവർക്കും, നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇതര രോഗബാധിതർക്കുമാണ് രണ്ടാംഘട്ടത്തിൽ കുത്തിവയ്പ്.

സർക്കാർ ആശുപത്രികളിൽ കുത്തിവയ്പ് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോഡ് വാക്സിൻ 250 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, COVID VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.