SignIn
Kerala Kaumudi Online
Monday, 12 April 2021 12.23 AM IST

എങ്ങനെ തരൂരിനെ പോലെ നമുക്കും ഇംഗ്ലീഷ് സംസാരിക്കാം, തിരുവനന്തപുരത്തിന്റെ എം പിയുടെ കഴിവ് പാകിസ്ഥാൻകാരൻ സ്വന്തമാക്കിയത് ഇങ്ങനെ

sasi-taroor-

ഇസ്ലാമാബാദ് : തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തലസ്ഥാനത്തെ എം പിയായ ശശി തരൂർ. ഇംഗ്ലീഷ് ഭാഷയിലെ ആർക്കും പിടികൊടുക്കാത്ത വാക്കുകൾ വരെ നാവിലിട്ട് അമ്മാനമാടുന്ന അദ്ദേഹത്തിന്റെ കഴിവ് പലകുറി വൈറലായതാണ്. 'സെസ്‌ക്വിപെഡാലിയൻ', 'പെർസ്‌പെസിസിറ്റി' തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചതിലൂടെ തരൂറിയൻ ഇംഗ്ലീഷ് എന്ന വിശേഷണം തന്നെ ഭാഷാ വിദഗ്ദ്ധർക്കിടയിൽ ഉണ്ടായി. ഇപ്പോഴിതാ തരൂറിയൻ ഇംഗ്ലീഷ് വീണ്ടും അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇക്കുറി തരൂരിനെ ചർച്ചാ വിഷയമാക്കിയത് പാകിസ്ഥാൻ കാരനായ കൊമേഡിയനാണ്. പാകിസ്ഥാനിയായ അക്ബർ ചൗധരിയെന്ന ഹാസ്യനടൻ എങ്ങനെ തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് രീതികളാണ് വീഡിയോയിൽ അദ്ദേഹം കാണിച്ചിരിക്കുന്നത്.

ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് അടിച്ചെടുത്ത് ഷേക്കാക്കി കലക്കി കുടിക്കുകയാണ് ആദ്യത്തെ രീതി, ഇനി അതിലും വലിയ ഫലം വേണമെങ്കിൽ ഡിക്ഷണറിയിൽ നിന്നും ശരീരത്തിലേക്ക് ഡ്രിപ്പിട്ട് നോക്കാവുന്നതാണ്. മൂന്നാമത്തെ രീതി കുറച്ചുകൂടി കടുത്തതാണ്, ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് പൊടിച്ചെടുത്ത് മൂക്കിൽ വലിച്ചുകയറ്റുകയാണ്. എന്തായാലും ഇതെല്ലാം ചെയ്ത ശേഷം അക്ബർ ചൗധരി തരൂരിനെയും കടത്തിവെട്ടി ഇംഗ്ലീഷ് പറയുന്നതും വീഡിയോയിലുണ്ട്. നർമ്മം കലർത്തിയുള്ള ഈ വീഡിയോ തരൂർ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിട്ടുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SASI, SASI THAROOR, ENGLISH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.