SignIn
Kerala Kaumudi Online
Wednesday, 21 April 2021 7.23 PM IST

നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തേക്കുകൂടി നീട്ടി; ഇനി സമയം നീട്ടില്ലെന്ന് സുപ്രീംകോടതി

actress-case

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ആറ് മാസത്തേക്ക്കൂടി നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജ‌ഡ്‌ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി നൽകിയ കോടതി ഇനി സമയം നീട്ടി നൽകില്ലെന്നും അറിയിച്ചു.ഫെബ്രുവരി 16നാണ് കേസ് വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്‌ജി ഹണി.എം.വർഗീസ് സുപ്രീംകോടതിയ്ക്ക് ഹൈക്കോടതി രജിസ്‌റ്റാർ മുഖേന കത്ത് നൽകിയത്.

കേസ് മാ‌റ്റുന്നതിനുള‌ള അപേക്ഷ ഇതുവരെ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ല. അതിനാൽ നി‌ർദ്ദേശിച്ച സമയത്ത് വിചാരണ തീരുക പ്രയാസമാണെന്ന് കത്തിൽ പ്രത്യേക വിചാരണ കോടതി ജഡ്‌ജി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസിൽ പബ്ളിക് ‌പ്രോസിക്യൂട്ടറായിരുന്ന എ.സുരേശൻ രാജിവച്ചിരുന്നു. തുടർന്ന് വി.എൻ അനിൽകുമാറിനെ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു.

2019 നവംബർ 29ന് ആറ് മാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി മുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ വിചാരണാ നടപടികൾ നീണ്ടുപോയി.തുടർന്ന് ആറ് മാസം കൂടി സമയം കോടതി അനുവദിച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ ഈ സമയവും അവസാനിച്ചതോടെയാണ് കൂടുതൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണ ജഡ്‌ജി സുപ്രീംകോടതിയിൽ കത്ത് നൽകിയത്. തുടർന്ന് സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി സമയം നീട്ടി അനുവദിക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTRESS, ABDUCTED, CASE, TIME EXTENDED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.