SignIn
Kerala Kaumudi Online
Sunday, 18 April 2021 11.44 PM IST

'നിങ്ങളില്ലാതെ ഇന്ത്യയ്‌ക്ക് എന്ത് തിളക്കം'; രാജ്യത്ത് കർഷകർ മാറ്റം ഉൾക്കൊള‌ളാൻ തയ്യാറാകണമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി

pm-modi

ന്യൂഡൽഹി: രാജ്യത്ത് കർഷകർ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവും സമരവും തുടരുമ്പോഴും കേന്ദ്രം കർഷകർക്കായി സ്വീകരിച്ച നടപടികൾ എടുത്തുപറഞ്ഞ് അതിനെ പ്രതിരോധിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 2021-22ലെ ബഡ്‌ജറ്റിൽ പ്രധാനമായും ചെറുകിട-ഇടത്തരം കർഷകരുടെ ഉന്നമനത്തിനായുള‌ള നിരവധി നടപടികൾ കൈക്കൊണ്ടതായി പ്രധാനമന്ത്രി അറിയിച്ചു. ചെറുകിട-ഇടത്തരം കർഷകരോട് നിങ്ങളില്ലാതെ ഇന്ത്യയ്‌ക്ക് എന്ത് തിളക്കമാണെന്ന് പ്രധാനമന്ത്രി ചോദിച്ചു.

കർഷകർ‌ക്ക് വളരെയധികം ക്ഷേമ പദ്ധതികൾ ഈ വർഷത്തെ ബഡ്‌ജറ്റിൽ അനുവദിച്ചതായി പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ഈ വർ‌ഷത്തെ കാർഷിക വായ്‌പാ പരിധി 16.50 ലക്ഷം കോടിയായി ഉയർത്തിയെന്നും അടിസ്ഥാന സൗകര്യ ഫണ്ടിലേക്ക് 40,000 കോടി രൂപ അനുവദിച്ചതായും മോദി ചൂണ്ടിക്കാട്ടി.

മൃഗക്ഷേമം, ക്ഷീരോൽപാദനം, മത്സ്യകൃഷി മേഖലകളിൽ കൂടുതൽ പ്രാധാന്യമാണ് ഈ സർക്കാർ നൽകിയിരിക്കുന്നത്. ചെറുകിട ജലസേചനത്തിന് നൽകുന്ന ഫണ്ട് ഇത്തവണ ഇരട്ടിയാക്കി. കാർഷിക ഗവേഷണത്തിന് സ്വകാര്യ മേഖലയ്‌ക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും സർക്കാരിന്റെ ഉദ്ദേശശുദ്ധി കർഷകർ അറിയണമെന്നും മോദി ഓർമ്മിപ്പിച്ചു.

കർഷകരുടെ നന്മയും ശാക്‌തീകരണവുമാണ് കേന്ദ്ര സ‌ർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ കർഷകർ മാത്രമല്ല ഗ്രാമീണ ഇന്ത്യയും ശക്തി പ്രാപിക്കും, കർഷക മേഖലയ്‌ക്കായി ഇനിയും മാ‌റ്റങ്ങൾകൊണ്ടുവരാൻ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് ഭക്ഷ്യ സംസ്‌കരണ മേഖലയിലും മാ‌റ്രം കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി സ്വകാര്യമേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, AGRICULTURAL LAWS, FARM LAWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.