SignIn
Kerala Kaumudi Online
Monday, 19 April 2021 7.27 AM IST

പൊക്കമില്ലായ്മയാണ് ഞങ്ങളുടെ പൊക്കം

kerala-360

ഞങ്ങൾക്ക് സഹതാപമല്ല വേണ്ടത് തുല്യതയാണ്, ഞങ്ങളും മനുഷ്യരാണ്. ആ​ഗ്രഹങ്ങളും ആവശ്യങ്ങളും കുറ്റങ്ങളും കുറവുകളുമുള്ള സാധാരണ മനുഷ്യർ. കുറിയ മനുഷ്യർ സർക്കസിലും തെരുവ് പരിപാടികളിലും ഉള്ളവരാണെന്നാണ് സമൂഹത്തിന്റെ ചിന്ത. സത്യാവസ്ഥ എന്തെന്നാൽ ഡോക്ടർ, നേഴ്സുമാർ, അദ്ധ്യാപകർ, നടീനടൻമാർ അങ്ങനെ എല്ലാ മേഖലകളിലും അവരുടെ സാന്നിദ്ധ്യം എത്തി നിൽക്കുന്നു.

80 ശതമാനം കുഞ്ഞൻമാരും ജനിക്കുന്ന കുടുംബപശ്ചാത്തലം എടുത്ത് നോക്കിയാൽ ആ കുടുംബത്തിലെ ഒരേ ഒരു കുറിയ മനുഷ്യൻ ആ വ്യക്തി മാത്രമായിരിക്കുമെന്ന് മനസിലാക്കാം.

ഞങ്ങൾ മനക്കരുത്തിന്റെ പ്രതീകമാണ് അതിജീവനത്തിന്റെയും. പൊക്കം ഇല്ലായ്മ നമ്മുടെ ശക്തിയായികണ്ട് ഞങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കുക. ഈ ഗുണങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും അതുവഴി മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിയുമെന്ന് സംസ്ഥാന പ്രസിഡന്റ് ചോട്ടാ വിപിൻ പറയുന്നു.

പൊക്കമില്ലായ്മ എന്ന പരിമിതകള്‍ക്കിടയിലും ഉയരങ്ങള്‍ കീഴടക്കിയവർ ഏറെയാണ്. ഉയരമില്ലായ്മയെ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഇവർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEIGHT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.