SignIn
Kerala Kaumudi Online
Tuesday, 13 April 2021 11.29 PM IST

ഇ​രി​പ്പി​ടം​ ​ കി​ട്ടി​യോ ഇ​ല്ല​യോ​യെ​ന്ന് ​ പ​റ​യേ​ണ്ട​ത് ഞ​ങ്ങ​ള​ല്ലേ?

​​​​​​

a

'​അ​മ്മ​"​യു​ടെ​ ​ ആ​സ്ഥാ​ന​ ​മ​ന്ദി​ര​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലെ​ ​ഇ​രി​പ്പി​ട​വി​വാ​ദ​ത്തി​ൽ ഹ​ണി​റോ​സ് ​പ്ര​തി​ക​രി​ക്കു​ന്നു

മ​ല​യാ​ള​ത്തി​ലെ​ ​അ​ഭി​നേ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​അ​മ്മ​യു​ടെ​ ​ആ​സ്ഥാ​ന​ ​മ​ന്ദി​ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ള​യി​ൽ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗ​ങ്ങ​ളാ​യ​ ​ന​ടി​മാ​ർ​ക്ക് ​വേ​ദി​യി​ൽ​ ​ഇ​രി​പ്പി​ടം​ ​നി​ഷേ​ധി​ച്ചു​വെ​ന്ന​ ​ആ​ക്ഷേ​പം​ ​ചി​ല​രു​ന്ന​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ത്ത​രം​ ​ആ​ക്ഷേ​പ​ങ്ങ​ളി​ലും​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​ക​ഴ​മ്പി​ല്ലെ​ന്ന​ ​പ​ക്ഷ​ക്കാ​രി​യാ​ണ് ​അ​മ്മ​യു​ടെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗ​മാ​യ​ ​ഹ​ണി​റോ​സ്.
'​അ​തൊ​രു​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​അ​വി​ടെ​ ​എ​ന്ത് ​ന​ട​ന്നു​വെ​ന്നു​ള്ള​ത് ​മ​ന​സി​ലാ​ക്കാ​തെ​ ​പെ​ട്ടെ​ന്ന് ​ചാ​ടി​ക്ക​യ​റി​ ​ഒ​രു​ ​വി​ഷ​യ​ത്തി​ൽ​ ​ക​മ​ന്റ് ​പ​റ​യു​ന്ന​ത് ​ശ​രി​യ​ല്ല​"​ ​ഹ​ണി​ ​റോ​സ് ​പ​റ​യു​ന്നു.

എ​ന്താ​ണ് ​ ശ​രി​ക്കും​ ​ സം​ഭ​വി​ച്ച​ത്?
ഞാ​നും​ ​ശ്വേ​ത​ചേ​ച്ചി​ ​(​ശ്വേ​താ​മേ​നോ​ൻ​)​യും​ ​ര​ച​ന​യു​മൊ​ക്കെ​ ​'​അ​മ്മ​"​യു​ടെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​ണ്.​ ​ഞ​ങ്ങ​ൾ​ ​സ്ത്രീ​ക​ളെ​ ​കൂ​ടാ​തെ​ ​പു​രു​ഷ​ന്മാ​രു​മു​ണ്ട് ​അ​തി​ൽ.​ ​വ​ലി​യ​ ​ഒ​രു​ ​ച​ട​ങ്ങാ​ണ് ​അ​വി​ടെ​ ​ന​ട​ന്ന​ത്.​ ​എ​ല്ലാ​വ​രും​ ​ഒാ​ടി​ന​ട​ന്ന് ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​വ്യ​ക്തി​പ​ര​മാ​യി​ ​ക്ഷ​ണി​ച്ചി​ട്ട് ​കൂ​ടി​യാ​ണ് ​പ​ല​തും​ ​വ​ന്ന​ത്.​ ​ഞ​ങ്ങ​ൾ​ ​ക്ഷ​ണി​ച്ച് ​വ​രു​ത്തി​യ​വ​രു​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​ചു​മ​ത​ല​ ​ഞ​ങ്ങ​ൾ​ക്കു​ണ്ട്.​ ​മീ​റ്റിം​ഗ് ​തു​ട​ങ്ങി​യ​ ​സ​മ​യം​ ​തൊ​ട്ടേ​ ​വേ​ദി​യി​ലി​രു​ന്ന​വ​രെ​ല്ലാം​ ​ഞ​ങ്ങ​ളോ​ടും​ ​വേ​ദി​യി​ൽ​ ​ഒ​പ്പ​മി​രി​ക്കാ​ൻ​ ​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​മ​മ്മു​ക്ക​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​രും​ ​ഞ​ങ്ങ​ൾ​ ​ക്ഷ​ണി​ച്ചി​ട്ട് ​വ​ന്ന​വ​രാ​ണ്.​ ​ലാ​ലേ​ട്ട​ൻ​ ​അ​മ്മ​യു​ടെ​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​അ​ങ്ങ​നെ​ ​കു​റ​ച്ച് ​പേ​രെ​ ​വേ​ദി​യി​ലി​രു​ന്നു​ള്ളൂ.​ ​ഞ​ങ്ങ​ളും​ ​കൂ​ടി​ ​അ​വി​ടെ​ ​ക​യ​റി​യി​രു​ന്നാ​ൽ​ ​ച​ട​ങ്ങ് ​ന​ല്ല​ ​രീ​തി​യി​ൽ​ ​ന​ട​ക്ക​ണ്ടേ.​ ​ന​മ്മു​ടെ​ ​വീ​ട്ടി​ലൊ​രു​ ​ച​ട​ങ്ങ് ​ന​ട​ക്കു​മ്പോ​ൾ​ ​ക്ഷ​ണി​ക്ക​പ്പെ​ട്ട​ ​അ​തി​ഥി​ക​ളോ​ടൊ​പ്പം​ ​ന​മ്മ​ളും​ ​ക​സേ​ര​യി​ൽ​ ​ക​യ​റി​ ​ഇ​രി​ക്കു​ന്ന​ത​ല്ല​ല്ലോ​ ​പ​തി​വ്.​ ​അ​ങ്ങ​നെ​ ​ഞ​ങ്ങ​ൾ​ ​നി​ന്ന​ ​ഫോ​ട്ടോ​സ് ​ക​ണ്ടി​ട്ടാ​ണ് ​പ​ല​രും​ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.​ ​ഞ​ങ്ങ​ളെ​ല്ലാ​വ​രും​ ​പി​ന്നീ​ട് ​ഒ​രു​മി​ച്ച് ​വേ​ദി​യി​ലി​രി​ക്കു​ന്ന​ ​ഫോ​ട്ടോ​സ് ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​ ​പ​ല​രും​ ​ക​ണ്ടി​ല്ല.​ ​ക​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ​ ​അ​തി​നെ​പ്പ​റ്റി​ ​മി​ണ്ടി​യി​ല്ല.
എ​ന്തെ​ങ്കി​ലു​മൊ​രു​ ​വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ​ ​വേ​ണ്ടി​ ​ചി​ല​ർ​ ​ഏ​തെ​ങ്കി​ലു​മൊ​രു​ ​വി​ഷ​യ​മെ​ടു​ത്തി​ടു​ന്നു​വെ​ന്നേ​ ​തോ​ന്നി​യു​ള്ളൂ.​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​ന​ട​ന്ന​ ​ഒ​രു​ ​ച​ട​ങ്ങി​ലെ​ ​ഒ​രു​ ​ഫോ​ട്ടോ​ ​ക​ണ്ടി​ട്ട് ​ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ​ ​കു​ത്തി​ത്തി​രി​പ്പു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രോ​ട് ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല. അ​വി​ടെ​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക​റി​യാം.​ ​എ​ന്നാ​ലും​ ​വാ​ർ​ത്ത​ക​ൾ​ ​വ​ള​ച്ചൊ​ടി​ച്ച് ​വ​രു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​വി​ഷ​മം​ ​തോ​ന്നി. ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വ​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പ​ല​തും​ ​അ​ങ്ങ​നെ​യാ​ണ്.​ ​ന​മ്മ​ളൊ​രു​ ​കാ​ര്യം​ ​പ​റ​ഞ്ഞാ​ൽ​ ​അ​തി​നെ​ ​വ​ള​ച്ചൊ​ടി​ച്ച് ​വ്യാ​ഖ്യാ​നി​ക്കാ​ൻ​ ​ചി​ല​ർ​ക്ക് ​ന​ല്ല​ ​വി​രു​താ​ണ്.​ ​എ​ങ്ങ​നെ​യും​ ​വാ​ർ​ത്ത​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ചി​ല​ർ​ക്കി​ഷ്ടം.
ചി​ല​ ​ഒാ​ൺ​ലൈ​ൻ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​വ​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വാ​യി​ച്ച് ​പോ​ലും​ ​നോ​ക്കാ​തെ​ ഹെ​ഡിം​ഗ് ​മാ​ത്രം​ ​വാ​യി​ച്ച് ​അ​തി​നെ​ ​വ​ള​ച്ചൊ​ടി​ച്ച് ​വാ​ർ​ത്ത​ ​കൊ​ടു​ക്കു​ന്ന​ മറ്റുചി​ല പോർട്ടലുകളുമുണ്ട്. വ​ള​രെ​ ​മോ​ശം​ ​കാ​ര്യ​മാ​ണ​ത്.​ ​പ​ക്ഷേ​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഒ​രു​ ​പോ​ർ​ട്ട​ലി​ൽ​ ​വ​രു​ന്ന​ ​വാ​ർ​ത്ത​ ​വേ​റെ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​വ​രു​ടെ​ ​ഭാ​വ​ന​കൂ​ടി​ ​ചേ​ർ​ത്താ​യി​രി​ക്കും​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യ​ങ്ങ​നെ​ ​അ​വ​സാ​നം​ ​സ​ത്യ​വു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​ ​വാ​ർ​ത്ത​ക​ളും​ ​പ്ര​ച​രി​ക്കും.
സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​സ്വ​ന്തം​ ​പേ​ജി​ൽ​ ​വ​രു​ന്ന​ ​ക​മ​ന്റു​ക​ൾ​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ടോ?
ഫേ​സ് ​ബു​ക്കി​ൽ​ ​ഞാ​ന​ത്ര​ ​ആ​ക്ടീ​വ​ല്ല.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​കു​റ​വാ​ണ്.​ ​അ​ത്ര​യും​ ​മ​നഃ​സ​മാ​ധാ​ന​മു​ണ്ട്.​ ​വെ​റു​തേ​ ​സ​മ​യം​ ​ക​ള​യ​ണ്ട. ഇ​പ്പോ​ൾ​ ​ന​ല്ല​ ​ക​മ​ന്റു​ക​ളാ​ണ് ​ഞാ​നി​പ്പോ​ൾ​ ​കൂ​ടു​ത​ലും​ ​കാ​ണു​ന്ന​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ന്റെ​യും​ ​മ​റ്റും​ ​തു​ട​ക്ക​കാ​ല​ത്ത് ​വ​ള​രെ​ ​മോ​ശം​ ​ക​മ​ന്റി​ട്ടി​രു​ന്ന​ ​ആ​ളു​ക​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​പ്പോ​ൾ​ ​അ​ത്ത​ര​ക്കാ​ർ​ ​കു​റ​വാ​ണ്.​ ​ന​ല്ല​ ​ക​മ​ന്റു​ക​ൾ​ക്ക് ​സ​മ​യം​ ​കി​ട്ടു​ന്ന​ത​നു​സ​രി​ച്ച് ​മ​റു​പ​ടി​ ​കൊ​ടു​ക്കാ​റു​ണ്ട്.

a

സി​നി​മ​യി​ല്ലാ​ത്ത​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണ്?

വീ​ട്ടി​ൽ​ ​കു​റേ​ ​ചെ​ടി​ക​ളു​ണ്ട്.​ ​അ​വ​യെ​ ​പ​രി​പാ​ലി​ക്കു​ന്ന​ത് ​എ​നി​ക്ക് ​വ​ള​രെ​ ​ഇ​ഷ്ട​മു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​പി​ന്നെ​ ​വ​ർ​ക്കൗ​ട്ടും​ ​കാ​ര്യ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്.​ ​ഇ​ട​യ്ക്ക് ​ഒാ​ൺ​ലൈ​നാ​യി​ ​ഡി​ഗ്രി​ക്ക് ​പ​ഠി​ത്ത​വു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു.
​ഡി​ഗ്രി​ക്ക് ​ഏ​താ​യി​രുന്നു ​മെ​യി​ൻ?
ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ളീ​ഷാ​യി​രു​ന്നു.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​തെ​ ​പോ​യ​ ​പ​രീ​ക്ഷ​ക​ളു​ണ്ടാ​യി​രു​ന്നു.​ ​അ​തൊ​ക്കെ​ ​എ​ഴു​തി.
നാ​യി​ക​മാ​ർ​ ​മി​ക്ക​വ​രും​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ളീ​ഷ് ​
തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്താ​ണ്?

കു​റ​ച്ച് ​എ​ളു​പ്പ​മു​ള്ള​ത് ​കൊ​ണ്ടാ​വാം.​ ​പ്രൊ​ഫ​ഷ​നും​ ​പ​ഠി​ത്ത​വും​ ​ഒ​രു​മി​ച്ച് ​കൊ​ണ്ടു​പോ​കു​ക​യെ​ന്ന​ത് ​അ​ത്ര​യെ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മ​ല്ല.​ ​ഒാ​രോ​ ​സെ​മ​സ്റ്റ​റി​നും​ ​പ​രീ​ക്ഷ​ക​ളു​ണ്ട്.​ ​ഇ​ന്റേ​ണ​ൽ​ ​പ​രീ​ക്ഷ​ക​ളു​ണ്ട്. ന​മ്മ​ൾ​ ​ത​ല​യി​ൽ​ ​ക​യ​റാ​ത്ത​ ​ഒ​രു​ ​സ​ബ്‌​ജ​ക്ട് ​എ​ടു​ത്താ​ൽ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​പ​ഠി​ക്കാ​ൻ​ ​പാ​ടാ​യി​രി​ക്കും.​ ​അ​ത്യാ​വ​ശ്യം​ ​ജേ​ർ​ണ​ലി​സ​വും​ ​ക​ല​യു​മെ​ല്ലാം​ ​ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ​ഇം​ഗ്ളീ​ഷി​ൽ​ ​വ​രു​ന്നു​ണ്ട്.​ ​ച​രി​ത്രം,​ ​സാ​ഹി​ത്യം​ ​അ​ങ്ങ​നെ​യാണ് എല്ലാം. ​

പ​തി​വാ​യി​ ​കോ​ളേ​ജി​ൽ​ ​പോ​കാ​ൻ​ ​പ​റ്റാ​തി​രു​ന്ന​തി​ൽ​ ​
ഒ​രു​ ​ന​ഷ്ട​ബോ​ധ​മു​ണ്ടോ?

ഇ​ല്ല.​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യം​ ​തൊ​ട്ടേ​ ​എ​ന്നും​ ​പോ​യി​ ​അ​ട​ങ്ങി​യി​രു​ന്ന് ​പ​ഠി​ക്കാ​ൻ​ ​എ​നി​ക്ക് ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.​ ​എ​നി​ക്ക​ങ്ങ​നെ​ ​ഒ​രു​ ​സ്വ​ഭാ​വ​മി​ല്ല.​ ​ടെ​ൻ​ന്തി​ലേ​ക്ക് ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഞാ​ൻ​ ​സി​നി​മ​യി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​അ​തി​ന് ​മു​ൻ​പ് ​സ്കൂ​ളി​ൽ​ ​നി​ന്ന് ​ക്ളാ​സ് ​ക​ട്ട് ​ചെ​യ്യാ​ൻ​ ​ഞാ​ൻ​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​വ​ഴി​ ​ക​ണ്ടു​പി​ടി​ക്കു​മാ​യി​രു​ന്നു.​ ​പ​നി​യാ​ണെ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ഞാ​ൻ​ ​മാ​സ​ങ്ങ​ൾ​ ​വീ​ട്ടി​ലി​രു​ന്നി​ട്ടു​ണ്ട്.​ ​ഒ​റ്റ​ ​മോ​ളാ​യ​ത് ​കൊ​ണ്ട് ​ഞാ​ൻ​ ​പ​റ​യു​ന്ന​ ​കൊ​ച്ചു​കൊ​ച്ചു​ ​ക​ള്ള​ങ്ങ​ളൊ​ക്കെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​വി​ശ്വ​സി​ക്കു​മാ​യി​രു​ന്നു. ഡി​ഗ്രി​ക്ക് ​ഞാ​ൻ​ ​ആ​ലു​വ​ ​സെ​ന്റ് ​സേ​വ്യേ​ഴ്സി​ലാ​ണ് ​പ​ഠി​ച്ച​ത്.​ ​പ​തി​വാ​യി​ ​കോ​ളേ​ജി​ൽ​ ​പോ​യി​ട്ടി​ല്ലെ​ങ്കി​ലും​ ​പ​റ്റു​മ്പോ​ഴൊ​ക്കെ​ ​പോ​യി​ട്ടു​ണ്ട്.​ ​അ​വി​ടെ​ ​യൂ​ണി​ഫോ​മൊ​ക്കെ​യാ​യി​രു​ന്നു.​ ​കോ​ളേ​ജി​ൽ​ ​പോ​കു​ന്ന​ ​പോ​ലെ​ ​തോ​ന്നി​​ല്ല.​ ​സ്കൂ​ളി​ൽ​ ​പോ​കു​ന്ന​ ​അ​തേ​ ​ഫീ​ൽ.​ ​സ​ൽ​വാ​റും​ ​അ​തി​ന്റെ​ ​മേ​ലൊ​രു​ ​കോ​ട്ടു​മാ​യി​രു​ന്നു​ ​ യൂ​ണി​ഫോം. ​യൂ​ണി​ഫോ​മി​ടു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​മ​ന​സ് ​പോ​ലും​ ​മാ​റി​പ്പോ​കും.​ ​ശ​രി​ക്കും​ ​ഒ​രു​ ​സ്കൂ​ൾ​ ​കു​ട്ടി​യാ​ണെ​ന്നേ​ ​തോ​ന്നൂ. ടീ​ച്ചേ​ഴ്സൊ​ക്കെ​ ​വ​ള​രെ​ ​സ​പ്പോ​ർ​ട്ടീ​വാ​യി​രു​ന്ന​ത് ​കൊ​ണ്ടാ​ണ് ​ഡി​ഗ്രി​ ​കം​പ്ളീ​റ്റ് ​ചെ​യ്യാ​ൻ​ ​പ​റ്റി​യ​ത്.

​അമ്മയുടെ ആസ്ഥാന മന്ദി​ര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ഹ​ണി​ ​ധ​രി​ച്ചി​രു​ന്ന​ ​സാ​രി​ ​ഹി​റ്റാ​യ​ല്ലോ?
അ​തൊ​രു​ ​നെ​റ്റ് ​മെ​റ്റീ​രി​യ​ലാ​ണ്.​ ​ശ​രി​ക്കും​ ​സാ​രി​യ​ല്ല.​ ​പ​ല​തി​നു​മു​പ​യോ​ഗി​ക്കാം.​ ​ഫ്ളോ​റ​ൽ​ ​വ​ർ​ക്കു​ള്ള​ ​ഫാ​ബ്രി​ക്ക് ​മെ​റ്റീ​രി​യ​ൽ​ ​വാ​ങ്ങി​ ​ഞാ​നും​ ​എ​ന്റെ​ ​ഫാ​ഷ​ൻ​ ​ഡി​സൈ​ന​റാ​യ​ ​ഷി​ജു​വും​കൂ​ടി​ ​ഡി​സൈ​ൻ​ ​ചെ​യ്തെ​ടു​ത്ത​താ​ണ്.​ ​അ​ണ്ട​ർ​ ​സ്ക​ർ​ട്ടി​ന് ​ബ്രൊ​ക്കേ​ഡ് ​പോ​ലെ​യു​ള്ള​ ​ഒ​രു​ ​മെ​റ്റീ​രി​യ​ലെ​ടു​ത്തു.​ ​ബ്ളൗ​സ് ​പീ​സി​നും​ ​അ​തു​ത​ന്നെ​ ​കൊ​ടു​ത്തു.​ ​എ​റ​ണാ​കു​ള​ത്ത് ​ഗു​ഡ്‌​വി​ൽ​ ​എ​ന്ന​ ​ഷോ​പ്പി​ൽ​ ​നി​ന്നാ​ണ് ​വാ​ങ്ങി​യ​ത്.​ ​അ​വി​ടെ​ ​മെ​റ്റീ​രി​യ​ൽ​സ് ​കൂ​ടു​ത​ൽ​ ​കി​ട്ടും.
എ​ന്താ​ണ് ​കോ​സ്റ്റ്യും​സ് ​ഡി​സൈ​ൻ​ ​ചെ​യ്യു​ന്ന​തി​ലെ​ ​റെ​ഫ​റ​ൻ​സ്?
ഫ​ങ്ഷ​ൻ​സി​നൊ​ക്കെ​ ​പോ​കും​ ​മു​ൻ​പ് ​ഏ​ത് ​ക​ള​ർ​ ​വേ​ണം​ ​എ​ങ്ങ​നെ​യു​ള്ള​ ​കോ​സ്റ്റ്യും​സ് ​വേ​ണ​മെ​ന്നൊ​ക്കെ​ ​തീ​രു​മാ​നി​ക്കാ​റു​ണ്ട്.​ ​അ​ടു​ത്തി​ടെ​ ​ആ​ന്റ​ണി​ച്ചേ​ട്ട​ന്റെ​ ​(​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​)​ ​മ​ക​ളു​ടെ​ ​ക​ല്യാ​ണ​ ​റി​സ​പ്ഷ​ന് ​പോ​യ​പ്പോ​ൾ​ ​ഞാ​ൻ​ ​ക​റു​പ്പ് ​നി​റ​ത്തി​ലു​ള്ള​ ​ഡ്ര​സാ​ണി​ട്ടി​രു​ന്ന​ത്.​ ​ക​റു​പ്പ് ​അ​വ​രു​ടെ​ ​തീ​മാ​യി​രു​ന്നു.​ ​ഞ​ങ്ങ​ളെ​പ്പോ​ഴും​ ​മെ​റ്റീ​രി​യ​ൽ​ ​വാ​ങ്ങി​ ​ഡി​സൈ​ൻ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​രു​ ​പൂ​ജാ​ച്ച​ട​ങ്ങി​ന് ​പോ​കു​മ്പോ​ൾ​ ​വെ​ള്ള​നി​റ​ത്തി​ലു​ള്ള​ ​വ​സ്ത്ര​മാ​ണെ​ങ്കി​ൽ​ ​കു​റേ​ക്കൂ​ടി​ ​ഗം​ഭീ​ര​മാ​യി​രി​ക്കും.​ ​ഞാ​ൻ​ ​വെ​ള്ള​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​ധി​കം​ ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.
സാ​രി​യാ​ണോ​ ​ഏ​റ്റ​വും​ ​കം​ഫ​ർ​ട്ട​ബി​ളാ​യ​ ​വേ​ഷം?
അ​ല്ല.​ ​സാ​രി​ ​ഒ​ട്ടും​ ​കം​ഫ​ർ​ട്ട​ല്ല.​ ​സാ​രി​യു​ടു​ക്കാ​ൻ​ ​പാ​ടാ​ണ്.​ ​സാ​രി​യു​ടു​ത്ത് ​എ​വി​ടെ​യെ​ങ്കി​ലും​ ​പോ​യാ​ലും​ ​സാ​രി​ ​ഉ​ട​യാ​തെ​ ​വ​ടി​പോ​ലെ​ ​നി​ൽ​ക്ക​ണം.​ ​ഡി​സൈ​ന​ർ​ ​സാ​രി​ക​ളാ​ണെ​ങ്കി​ൽ​ ​പ​റ​യു​ക​യും​ ​വേ​ണ്ട.​ ​പ​ക്ഷേ​ ​ഫ​ങ്ഷ​ൻ​സി​നൊ​ക്കെ​ ​സാ​രി​യു​ടു​ത്ത് ​ചെ​ല്ലു​മ്പോ​ൾ​ ​ന​ന്നാ​യി​ട്ടു​ണ്ടെ​ന്ന് ​എ​ല്ലാ​വ​രും​ ​പ​റ​യാ​റു​ണ്ട്.​ ​സാ​രി​യു​ടു​ക്കു​മ്പോ​ൾ​ ​ഏ​ത് ​പെ​ണ്ണും​ ​കൂ​ടു​ത​ൽ​ ​സു​ന്ദ​രി​യാ​കും.​ ​സാ​രി​ക്കൊ​പ്പം​ ​മേ​യ്ക്ക​പ്പും​ ​ഹെ​യ​ർ​ ​സ്റ്റൈ​ലും​ ​ആ​ഭ​ര​ണ​ങ്ങ​ളു​മൊ​ക്കെ​ ​വ​രു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​റി​ച്ച് ​നെ​സ് ​തോ​ന്നും.​ ​വേ​റൊ​രു​ ​കോ​സ്റ്റ്യു​മാ​ണെ​ങ്കി​ൽ​ ​അ​ത്ര​യും​ ​റി​ച്ച് ​നെ​സ് ​കൊ​ണ്ടു​വ​രാ​ൻ​ ​പ​റ്റി​ല്ല.

a

ഏ​റ്റ​വും​ ​ ഇ​ഷ്ട​പ്പെ​ട്ട​ ​നി​റ​മേ​താ​ണ്?

ക​റു​പ്പാ​ണ്.​ ​എ​നി​ക്ക് ​കൂ​ടു​ത​ലു​മു​ള്ള​ത് ​ക​റു​പ്പ് ​നി​റ​ത്തി​ലു​ള്ള​ ​വ​സ്ത്ര​ങ്ങ​ളാ​ണ്.​ ​എ​പ്പോ​ഴും​ ​ഞാ​ൻ​ ​പ്രി​ഫ​ർ​ ​ചെ​യ്യു​ന്ന​ ​നി​റം​ ​ക​റു​പ്പാ​ണ്.​ ​ഫോ​ട്ടോ​ ​ഷൂ​ട്ടി​നാ​യാ​ലും​ ​ഫ​ങ്ഷ​ൻ​സി​ന് ​പോ​കു​മ്പോ​ഴാ​യാ​ലും​ ​ഞാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ​ക​റു​പ്പ് ​നി​റ​ത്തി​ലു​ള്ള​ ​വ​സ്ത്ര​ങ്ങ​ളാ​ണ്.​ ​ഇ​പ്രാ​വ​ശ്യം​ ​ഒ​രു​ ​ചെ​യ്ഞ്ചാ​യി​ക്കോ​ട്ടെ​യെ​ന്ന് ​ക​രു​തി​യാ​ണ് ​വെ​ളു​പ്പു​നി​റം​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.
പു​തി​യ​ ​വേ​ഷ​ത്തി​ൽ​ ​കാ​ണാ​നൊ​രു​ ​മ​ണ​വാ​ട്ടി​യെ​പ്പോ​ലെ​യു​ണ്ടെ​ന്ന് ​പ​ല​രും​ ​പ​റ​യു​ന്നു​ണ്ട്?
(​ചി​രി​)​ ​അ​ടു​ത്ത​ ​ചോ​ദ്യ​മെ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​യി.​ ​ക​ല്യാ​ണം​ ​ഉ​ട​നെ​യൊ​ന്നു​മി​ല്ല.​ ​സ​മ​യ​മാ​യി​ട്ടി​ല്ല.
വീ​ണ്ടും​ ​ത​മി​ഴി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന് ​കേ​ട്ട​ല്ലോ?
അ​തെ.​ ​സു​ന്ദ​ർ​ ​സി.​ ​സാ​റി​ന്റെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​മ്പ​നി​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​വും​ ​ജയ്​യു​മാ​ണ് ​നാ​യ​ക​ന്മാ​ർ.​ ​ബ​ദ്രി​യാ​ണ് ​സം​വി​ധാ​യ​ക​ൻ. വ​ലി​യൊ​രു​ ​ഗ്യാ​പ്പി​ന് ​ശേ​ഷ​മാ​ണ് ​ഞാ​നൊ​രു​ ​ത​മി​ഴ് ​സി​നി​മ​ ​ചെ​യ്യു​ന്ന​ത്.​ ​ഒ​രു​ ​ജേ​ർ​ണ​ലി​സ്റ്റി​ന്റെ​ ​വേ​ഷ​മാ​ണെ​നി​ക്ക്.​ ​ന​ന്നാ​യി​ ​പെ​ർ​ഫോം​ ​ചെ​യ്യാ​ൻ​ ​സ്കോ​പ്പു​ള്ള​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ് ​ആ​ ​സി​നി​മ​ ​ക​മ്മി​റ്റ് ​ചെ​യ്ത​തും.​ ​ഒ​രു​ ​ക്രൈം​ ​ത്രി​ല്ല​റാ​ണ്.
സി​നി​മ​യി​ൽ​ ​വ​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഏ​ത് ​പ്രൊ​ഫ​ഷ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു.
ക​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഏ​തെ​ങ്കി​ലും​ ​പ്രൊ​ഫ​ഷ​ൻ​ ​ത​ന്നെ​ ​ഞാ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കു​മാ​യി​രു​ന്നു.​ ​പെ​യി​ന്റിം​ഗ് ​വ​ള​രെ​ ​ഇ​ഷ്ട​മാ​യി​രു​ന്നു.​ ​ഡി​സൈ​നിം​ഗും​ ​ഇ​ഷ്ട​മാ​ണ്.​ ​

​ ​'​അ​മ്മ​"​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ലേ?
ഞാ​നും​ ​അ​തി​ലു​ണ്ടാ​വു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​അ​തി​ൽ​ ​നൂ​റ്റി​നാ​ല്പ​തോ​ളം​ ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ണ്ട്.​ ​ഡി​സ്‌​ക്ക​ഷ​ൻ​ ​ന​ട​ക്കു​ന്ന​തേ​യു​ള്ളൂ.​ ​ഇൗ​വ​ർ​ഷം​ത​ന്നെ​ ​ആ​ ​സി​നി​മ​യു​ണ്ടാ​കും.​ ​ഞാ​നും​ ​അ​തി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​ക​ഥ​യ്ക്കാ​വ​ശ്യ​മു​ള്ള​ ​അ​ഭി​നേ​താ​ക്ക​ളു​ണ്ടാ​വും.​ ​ചി​ല​പ്പോ​ൾ​ ​എ​നി​ക്ക് ​ചേ​രു​ന്ന​ ​ക​ഥാ​പാ​ത്ര​മി​ല്ലെ​ങ്കി​ൽ​ ​ഞാ​നു​ണ്ടാ​വി​ല്ല.​ ​മ​ല​യാ​ള​ത്തി​ൽ​ ​വേ​റെ​യും​ ​ചി​ല​ ​പ്രോ​ജ​ക്ടു​ക​ളു​ണ്ട്.​ ​ച​ർ​ച്ച​ ​ന​ട​ക്കു​ന്ന​തേ​യു​ള്ളൂ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HONEY ROSE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.