ഷൂട്ടിംഗ് വെള്ളിയാഴ്ച തുടങ്ങും
ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ഷൂട്ടിംഗ് മാർച്ച് 5ന് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കത്തീഡ്രലിൽ തുടങ്ങും. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന പാപ്പന്റെ രചന നിർവഹിക്കുന്നത് ആർ. ജെ. ഷാനാണ്.ഒരേ ലക്ഷ്യത്തിലെത്താനായി രണ്ട് പേരുടെ വ്യത്യസ്ത അന്വേഷണങ്ങളാണ് കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലറിൽ അവതരിപ്പിക്കുന്നത്.
പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നീതാ പിള്ളയും നൈലാ ഉഷയുമാണ് പാപ്പനിലെ നായികമാർ. സണ്ണി വയ്ൻ, ആശാശരത്ത്, ഗോകുൽ സുരേഷ് ഗോപി, വിജയരാഘവൻ, ജനാർദ്ദനൻ, ഷമ്മി തിലകൻ, ബിനു പപ്പു, സ്വാസിക തുടങ്ങിയവരും പാപ്പനിലെ പ്രധാന താരങ്ങളാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകൻ. സംഗീതം: ജേക്ക്സ് ബിജോയ്, എഡിറ്റിംഗ്: ശ്യാം ശശിധരൻ, കലാസംവിധാനം : നിമേഷ് എം. താനൂർ, നിർമ്മാണ നിർവഹണം: എസ്. മുരുകൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യു.എസ്.എ), തോമസ് ജോൺ (യു.എസ്.എ).ആഘോഷ് സിനിമാസും ചാന്ദ്വി മൂവീസും ചേർന്ന് പാപ്പൻ പ്രദർശനത്തിനെത്തിക്കും.